Liverpool Victory Parade: ലിവർപൂൾ വിക്ടറി പരേഡിനിടെ ആരാധകർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി; കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരിക്ക്
Liverpool Victory Parade Accident: എന്നാൽ സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 27 പേരിൽ നാലുപേർ കുട്ടികളാണ്. കാർ കാണികളിലേക്ക് ഇടിച്ചുകയറുന്നതിൻ്റെ ദൃശ്യങ്ങളടക്കമുള്ള വീഡിയോ സോഷ്യൽ മീഡിയയിലെ പ്രചരിക്കുന്നുണ്ട്.
ലണ്ടൻ: ലിവർപൂൾ ഫുട്ബോൾ ക്ലബ് ടീം അംഗങ്ങൾക്കൊപ്പം നടത്തിയ വിക്ടറി പരേഡിലേക്ക് കാറോടിച്ചുകയറ്റി ആക്രമണം. ഈ വർഷത്തെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാംപ്യൻ പട്ടം നേടിയ ഫുട്ബോൾ ക്ലബ് ടീമാണിത്. കുട്ടികളടക്കം ഒട്ടറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ലിവർപൂളിലെ വിക്ടറി പരേഡിനുള്ളിലേക്ക് അപ്രതീക്ഷിതമായി അക്രമി കാറോടിച്ചുകയറ്റുകയായിരുന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് പുറത്തുവരുന്ന വിവരം. 27 പേരെ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
എന്നാൽ സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 27 പേരിൽ നാലുപേർ കുട്ടികളാണ്. കാർ കാണികളിലേക്ക് ഇടിച്ചുകയറുന്നതിൻ്റെ ദൃശ്യങ്ങളടക്കമുള്ള വീഡിയോ സോഷ്യൽ മീഡിയയിലെ പ്രചരിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട ഒരു കുട്ടിയുടെയും മുതിർന്നയാളിൻ്റെയും നില ഗുരതരമാണ്. വാഹനത്തിനടിയിൽ കുടുങ്ങിയ നാല് പേരെ അഗ്നിശമന സേനാംഗങ്ങളാണ് പുറത്തെത്തിച്ചത്.
കാറോടിച്ചിരുന്ന മധ്യവയസ്കനായ ബ്രിട്ടിഷ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ലിവർപൂളിൽനിന്നുതന്നെയുള്ള വ്യക്തിയാണെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ പൊലീസും പാരാമെഡിക്കൽ സംഘവും ഊർജിതമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു.
Updating…