UAE Weather:യു.എ.ഇയിൽ ഇനി മഴക്കാലം; ഒക്ടോബർ മുതൽ ജനുവരി വരെ സാധാരണയിലും അധികം മഴയ്ക്ക് സാധ്യത
Expect More Rain in UAE in Coming Months: അന്തരീക്ഷത്തിലെ ഈർപ്പം, നീരാവി, ഉപരിതലത്തിലെ താപനില എന്നിങ്ങനെ തീർത്തും പ്രാദേശികമായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് യു,എ.ഇയിൽ എത്രത്തോളം മഴ ലഭിക്കുമെന്ന് കണക്കാക്കുന്നത്. അതിനാൽ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അതിതീവ്ര മഴ മുന്നറിയിപ്പുകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും, എൻ.സി.എം പുറത്തുവിടുന്ന ഔദ്യോഗിക അറിയുപ്പുകൾ മാത്രമേ മുഖവിലയ്ക്കെടുക്കാവു എന്നും അധികൃതർ അഭ്യത്ഥിച്ചു

പ്രതീകാത്മക ചിത്രം
അബുദാബി: ചൂടുകാലത്തിന് വിടനൽകി യു.എ.ഇ ഇനി മഴക്കാലത്തിൻ്റെ സുഖകരമായ തണുപ്പിലേക്ക് കടക്കുകയാണ്. വരും മാസങ്ങളിൽ, പ്രത്യേകിച്ച് ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ യു.എ.ഇയിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുമുള്ള വിദഗ്ധർ അറിയിച്ചതായി അറബ് മാധ്യമായ ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. നിവിലെ ചില സൂചികൾ പരിശോധിക്കുമ്പോൾ കൂടുതൽ മഴ ലഭിച്ചേക്കാം എന്നാണ് കണക്കാപ്പെടുന്നത്. എന്നാൽ പ്രളയ സമാന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന ഭയം ആവശ്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷകനായ അഹമ്മദ് ഹബീബ് വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
വരും ദിവസങ്ങളിൽ മഴ കൂടുതലായിരിക്കുമെന്നാണ് ചില മോഡലുകൾ സൂചിപ്പിക്കുന്നത്. എന്നാൽ എന്ത്രത്തോളം മഴ ലഭിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പസഫിക് സമുദ്രത്തിൽ അനുഭവപ്പെടുന്ന എൽ നിനോ പ്രതിഭാസത്തെ തുടർന്നാന് ഇത്തരമൊരു വിലയിരുത്തൽ. എന്നാൽ എൽ.നിനോ പ്രതിഭാസം യു.എ.ഇയെ നേരിട്ട് ബാധിക്കില്ലെന്നും അതിതീവ്ര മഴയ്ക്കോ പ്രളയത്തിനോ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
അന്തരീക്ഷത്തിലെ ഈർപ്പം, നീരാവി, ഉപരിതലത്തിലെ താപനില എന്നിങ്ങനെ തീർത്തും പ്രാദേശികമായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് യു,എ.ഇയിൽ എത്രത്തോളം മഴ ലഭിക്കുമെന്ന് കണക്കാക്കുന്നത്. അതിനാൽ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അതിതീവ്ര മഴ മുന്നറിയിപ്പുകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും, എൻ.സി.എം പുറത്തുവിടുന്ന ഔദ്യോഗിക അറിയുപ്പുകൾ മാത്രമേ മുഖവിലയ്ക്കെടുക്കാവു എന്നും അധികൃതർ അഭ്യത്ഥിച്ചു
അതേസമയം യു.എ.ഇ ഇപ്പോൾ തണുപ്പ് കാലത്തിലേക്ക് കടക്കുകയാണ്. പകൽ സയമത്തെ താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. എന്നാൽ രാത്രിയിൽ അന്തരീക്ഷ ഈർപ്പം വർധിക്കുന്നതിനാൽ തിരപ്രദേശങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്നും അഹമ്മദ് ഹബീബ് അറിയിച്ചു. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ രാജ്യത്തെ താപനിലയിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെട്ട് തുടങ്ങും.
യു.എ.യിൽ പരമ്പരാഗതമായി തണുപ്പ് കാലത്തിന് ആരംഭം കുറിക്കുന്ന സുഹൈൽ നക്ഷത്രം ദൃശ്യമായതിന് ശേഷമുള്ള ‘ദാർ അൽ അർബീൻ’ എന്ന് അറിയപ്പെടുന്ന 40 ദിവസങ്ങൾ സെപ്റ്റംബർ 24-ന് അവസാനിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. സെപ്റ്റംബർ 25-ന് ‘ദാർ അൽ ഖംസീൻ’ ആരംഭിക്കുന്നതോടെ കാലാവസ്ഥയിൽ കാര്യമായ മാറ്റം പ്രകടമാകും. ഈ കാലയളവിൽ പകൽ സമയത്തെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും. രാത്രിയിൽ താപനില 25 ഡിഗ്രി സെൽഷ്യസിന് താഴെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ താരതമ്യേനെ ആശ്വാസകരമായ കാലാവസ്ഥയിലേക്ക് യു.എ.ഇ കടക്കും.
English Summary
The UAE expects above-average rainfall from October to January, but an NCM expert clarified that the El Niño phenomenon won’t directly cause extreme flooding. Residents should rely on official forecasts.