UAE Weather: ഇന്ന് അന്തരീക്ഷത്തിൽ മഞ്ഞ് മൂടും; ചുവപ്പ്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
Red Yellow Alerts For Fog: യുഎഇയിൽ ഇന്ന് മഞ്ഞ് മൂടിയ കാലാവസ്ഥയ്ക്ക് സാധ്യത. രാജ്യത്ത് യെല്ലോ, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയിൽ ഇന്ന് (ജൂലായ് 13) മഞ്ഞ് മൂടിയ കാലാവസ്ഥ ആയിരിക്കുമെന്ന് പ്രവചനം. ചൂട് വർധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. നാഷണൽ സെൻ്റർ ഓഫ് മീറ്റിയറോളജി പറയുന്നതനുസരിച്ച് ആകാശത്ത് കാർമേഘങ്ങൾ ഉണ്ടാവുകയും അതുകൊണ്ട് തന്നെ ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും വർധിക്കും. തീരദേശങ്ങളിൽ ഇന്ന് രാത്രിയും തിങ്കളാഴ്ച രാവിലെയും ഈർപ്പം വർധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ മഞ്ഞ് കൂടുതലായി ഉണ്ടാവുമെന്നാണ് പ്രവചനം. അബുദാബിയുടെ വിവിട ഇടങ്ങളിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യതയുണ്ട്. മഞ്ഞ് സാധ്യതയിൽ റെഡ്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗതയുള്ളതും ചില അവസരങ്ങളിൽ 30 കിലോമീറ്റർ വരെ വേഗതയുള്ളതുമായ കാറ്റിനും സാധ്യത. ഒമാൻ കടലിലും അറേബ്യൻ ഉൾക്കടലിലും കടൽ സാധാരണ നിലയിലായിരിക്കും.
രാജ്യത്തുടനീളം വെയിലുള്ള അന്തരീക്ഷമാവും. അബുദാബിയൊൽ ഉയർന്ന ഊഷ്മാവ് 42 ഡിഗ്രി സെൽഷ്യസും കുറഞ്ഞ ഊഷ്മാവ് 31 ഡിഗ്രി സെൽഷ്യസുമാണ്. ദുബായിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 33 ഡിഗ്രി സെൽഷ്യസുമാണ്. ഷാർജയിൽ 44 ഡിഗ്രി സെൽഷ്യസും 33 ഡിഗ്രി സെൽഷ്യസുമാണ് യഥാക്രമം ഉയർന്നതും കുറഞ്ഞതുമായ താപനില.