AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Houthis Red Sea Attack: ചെങ്കടലിലെ ഹൂതി ആക്രമണം; ലൈബീരിയന്‍ കപ്പല്‍ മുങ്ങി, ആറ് പേര്‍ രക്ഷപ്പെട്ടു, 15 പേരെ കാണാനില്ല

Houthis Red Sea Attack Updates: ഗാസയിലെ പലസ്തീനികളുടെ പിന്തുണയോടെ ആളില്ലാ ബോട്ടും മിസൈലുകളും ഉപയോഗിച്ചാണ് ലൈബീരിയന്‍ പതാക വഹിച്ച കപ്പല്‍ എറ്റേണിറ്റി സിക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ പ്രതികരിച്ചു.

Houthis Red Sea Attack: ചെങ്കടലിലെ ഹൂതി ആക്രമണം; ലൈബീരിയന്‍ കപ്പല്‍ മുങ്ങി, ആറ് പേര്‍ രക്ഷപ്പെട്ടു, 15 പേരെ കാണാനില്ല
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Published: 10 Jul 2025 06:35 AM

ആതന്‍സ്: യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തിന് ഇരയായ ലൈബീരിയന്‍ കപ്പല്‍ മുങ്ങിയതായി വിവരം. കപ്പലിലുണ്ടായിരുന്ന ആറ് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യൂറോപ്യന്‍ യൂണിയന്‍ നാവികസേന അറിയിച്ചു. 25 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

ബാക്കിയുള്ള 15 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് സുരക്ഷാ കമ്പനികളുടെ വൃത്തങ്ങള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചരക്കുകപ്പലായ എറ്റേണിറ്റി സിയിലെ ജീവനക്കാരെ ഹൂതികള്‍ തട്ടികൊണ്ടുപോയതായും വിവരമുണ്ട്.

ഗാസയിലെ പലസ്തീനികളുടെ പിന്തുണയോടെ ആളില്ലാ ബോട്ടും മിസൈലുകളും ഉപയോഗിച്ചാണ് ലൈബീരിയന്‍ പതാക വഹിച്ച കപ്പല്‍ എറ്റേണിറ്റി സിക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ പ്രതികരിച്ചു.

എറ്റേണിറ്റി സി ഇസ്രായേലിലേക്ക് നീങ്ങിയിരുന്നു. ആക്രമണം നടത്തിയതിന് ശേഷം കപ്പലിലെ നിരവധി ജീവനക്കാരെ രക്ഷപ്പെടുത്താനും അവര്‍ക്ക് വൈദ്യസഹായം നല്‍കാനും സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയെന്നും സംഘത്തിന്റെ സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു.

കപ്പലില്‍ ജീവനക്കാരില്‍ നിന്നും അഞ്ച് ഫിലിപ്പീനികളെയും ഒരു ഇന്ത്യക്കാരനെയും രക്ഷപ്പെടുത്തിയതായി യൂറോപ്യന്‍ യൂണിയന്റെ ഓപ്പറേഷന്‍ ആസ്‌പൈഡ്‌സ് അറിയിച്ചു. കപ്പലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും എല്ലാ പ്രൊപ്പല്‍ഷനും നഷ്ടപ്പെട്ടുവെന്നും ബ്രിട്ടീഷ് സൈന്യം നടത്തുന്ന യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Also Read: Donald Trump: യുക്രെയ്‌നുള്ള ആയുധ വിതരണം പുനരാരംഭിച്ച് ഡൊണാള്‍ഡ് ട്രംപ്

കഴിഞ്ഞ ദിവസം മറ്റൊരു ചരക്ക് കപ്പലും ഹൂതികളുടെ ആക്രമണത്തിന് ഇരയായിരുന്നു. ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലായ മാജിക് സീസിന് നേരെയാണ് ആക്രമണം നടന്നത്. ഈ കപ്പലിലെ ജീവനക്കാരെല്ലാം രക്ഷപ്പെട്ടു.