AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: മീനുകളെ സംരക്ഷിക്കാന്‍ 300 അണക്കെട്ടുകള്‍ പൊളിച്ചുമാറ്റി ചൈന

China Demolished Dams For Fish: കൂടാതെ 373 ചെറുകിട ജലവൈദ്യുത നിലയങ്ങളില്‍ 342 എണ്ണം നിര്‍ത്താലക്കപ്പെട്ടു. നിരവധി മത്സ്യങ്ങളെ അവയുടെ സ്വാഭാവിക പ്രത്യുത്പാദന ചക്രങ്ങള്‍ പുനരാരംഭിക്കാന്‍ സഹായിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

Viral News: മീനുകളെ സംരക്ഷിക്കാന്‍ 300 അണക്കെട്ടുകള്‍ പൊളിച്ചുമാറ്റി ചൈന
പ്രതീകാത്മക ചിത്രം Image Credit source: Pallava Bagla/Getty Images Creative
shiji-mk
Shiji M K | Published: 13 Jul 2025 12:32 PM

മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ചൈന 300 അണക്കെട്ടുകള്‍ പൊളിച്ചുമാറ്റി. ചിഷുയി ഹിയിലെ 357 അണക്കെട്ടുകളില്‍ 300 എണ്ണമാണ് ചൈന നിര്‍ത്തലാക്കിയത്. 2024ന്റെ അവസാനത്തോടെയാണ് ചിഷുയി ഹിയിലെ 357 അണ്ണക്കെട്ടുകളില്‍ 300 എണ്ണം പൊളിച്ചുമാറ്റിയത്.

കൂടാതെ 373 ചെറുകിട ജലവൈദ്യുത നിലയങ്ങളില്‍ 342 എണ്ണം നിര്‍ത്താലക്കപ്പെട്ടു. നിരവധി മത്സ്യങ്ങളെ അവയുടെ സ്വാഭാവിക പ്രത്യുത്പാദന ചക്രങ്ങള്‍ പുനരാരംഭിക്കാന്‍ സഹായിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളായ യുനാന്‍, ഗുയിഷോ, സിചുവാന്‍ എന്നിവയിലൂടെ 400 കിലോമീറ്ററിലധികം ചുവന്ന നദിയാണ് ഒഴുകുന്നത്. യാങ്‌സിയുടെ മുകള്‍ ഭാഗത്തുള്ള ഈ ഭാഗത്ത് അപൂര്‍വങ്ങളായ മത്സ്യങ്ങള്‍ ഉള്ളതായി ശാസ്ത്രജ്ഞര്‍ പറയുന്നു.

പതിറ്റാണ്ടുകളായുണ്ടായിരുന്ന ജലവൈദ്യുത നിലയങ്ങളും അണക്കെട്ടകളും ജലത്തിന്റെ ഒഴുക്കിനെ തടഞ്ഞു. താഴേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെ നിയന്ത്രിച്ചത് വരള്‍ച്ചയ്ക്ക് വഴിവെച്ചു. വെള്ളം വറ്റിപ്പോയത് മീനുകളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുകയും മുട്ടയിടല്‍ കേന്ദ്രങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു.

Also Read: Walmart: അടപ്പ് തെറിച്ച് ഉപയോക്താക്കളുടെ കാഴ്ച നഷ്ടപ്പെട്ടു; ബോട്ടിലുകള്‍ തിരിച്ചുവിളിച്ച് വാള്‍മാര്‍ട്ട്

അണക്കെട്ടുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത് യാങ്‌സി സ്റ്റര്‍ജന്‍ ഉള്‍പ്പെടെയുള്ള മീനുകളുടെ ആവാസ വ്യവസ്ഥ വീണ്ടെടുക്കാന്‍ സഹായിച്ചുവെന്ന് സിന്‍ഹുവയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യാങ്‌സി സ്റ്റര്‍ജന്റെ പ്രത്യത്പാദനം സുഗമമാക്കാന്‍ സാധിക്കുമെന്നും വംശനാശം സംഭവിച്ച മീനിനെ തിരികെ കൊണ്ടുവരാനും സാധിക്കുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.