UAE Weather Update: യു.എ.ഇയിൽ ഇന്ന് ചൂട് കൂടും; വരും ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യത
What to Expect from UAE's Weather Trends?: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുക. ലിവയിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. അൽ ഐനിൽ 43 ഡിഗ്രി സെൽഷ്യസും, അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും, ദുബായിൽ 41 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഷാർജയിലും റാസൽഖൈമയിലും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്തും
ദുബായ്: യു.എ.ഇയിൽ വെള്ളിയാഴ്ച താപനിലയിൽ നേരിയ വർധനവുണ്ടാകുമെന്നും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിലും ശനിയാഴ്ച പുലർച്ചെയുമായി തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും അന്തരീക്ഷ ഈർപ്പത്തിൻ്റെ അളവ് വർധിക്കാൻ സാധ്യതയുണ്ട്. ഇത് കനത്ത മൂടൽമഞ്ഞിന് കാരണമായേക്കാം. രാജ്യത്ത് അപകടകരമല്ലാത്ത വിധം കാറ്റ് വീശാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുക. ലിവയിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. അൽ ഐനിൽ 43 ഡിഗ്രി സെൽഷ്യസും, അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും, ദുബായിൽ 41 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഷാർജയിലും റാസൽഖൈമയിലും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്തും. അതേസമയം, രാത്രിയോടെ അബുദാബി, ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽ അന്തരീക്ഷത്തിലെ ഈർപ്പത്തിൻ്റെ അളവ് 90 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ശനിയാഴ്ചയും രാജ്യത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കും. എങ്കിലും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമാകാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി തീരപ്രദേശങ്ങളിലും ഉൾനാടുകളിലും വീണ്ടും അന്തരീക്ഷ ഈർപ്പം വർധിക്കാനും കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് കാറ്റ് വീശിയേക്കാം. ചില സമയങ്ങളിൽ ഇത് മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു..
ഞായറാഴ്ച മുതൽ രാജ്യത്ത് മേഘങ്ങൾ കൂടുതൽ രൂപപ്പെടാൻ സാധ്യതയുണ്ട്. കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചതിരിഞ്ഞ് മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം. തിങ്കളാഴ്ച ഉച്ച കഴിയുന്നതോടെ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ ഇത്തരം മാറ്റങ്ങൾ തുടരും. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി വീണ്ടും മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാം. കാറ്റിൻ്റെ വേഗത ചില സമയങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വരെ എത്തിയേക്കാമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
English Summary
The UAE expects slightly warmer, fair conditions this weekend with temperatures reaching 44°C in Liwa. Rising overnight humidity will bring fog to coastal areas, followed by potential convective clouds on Sunday.