Iran-US Conflict: ഒരു അതിര്‍ത്തിയും സുരക്ഷിതമല്ല; യുഎസ് ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി ഇറാന്‍

US Launches Seventh Straight Night Attack on Iran: ഇറാനിയന്‍ സൈനിക ശേഷി ഇല്ലാതാക്കാന്‍ തുടര്‍ച്ചയായ ഏഴാം ദിവസും യുഎസ് സൈന്യം ആക്രമണം നടത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തില്‍ തന്നെയാണ് യുഎസ് സൈന്യം. ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം നിലവില്‍ ഗള്‍ഫ് മേഖലയെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.

Iran-US Conflict: ഒരു അതിര്‍ത്തിയും സുരക്ഷിതമല്ല; യുഎസ് ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി ഇറാന്‍

ഡൊണാൾഡ് ട്രംപ്

Updated On: 

18 Jul 2026 | 08:51 AM

ടെഹ്‌റാന്‍: യുഎസ് ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ തിരിച്ചടി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി). മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായി. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ സര്‍വ്വതും നശിപ്പിക്കാന്‍ ഇറാന്‍ തീരുമാനിക്കും, ഒരു അതിര്‍ത്തിയും സുരക്ഷിതമായിരിക്കില്ലെന്നുമാണ് മുന്നറിയിപ്പ്.

ഇറാനിയന്‍ സൈനിക ശേഷി ഇല്ലാതാക്കാന്‍ തുടര്‍ച്ചയായ ഏഴാം ദിവസും യുഎസ് സൈന്യം ആക്രമണം നടത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തില്‍ തന്നെയാണ് യുഎസ് സൈന്യം. ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം നിലവില്‍ ഗള്‍ഫ് മേഖലയെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.

ഒരു വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, രണ്ട് പാലങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ യുഎസ് സൈന്യം ലക്ഷ്യമിട്ടതായി ഇറാന്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് മേഖലയിലുടനീളമുള്ള യുഎസ് ആസ്തികള്‍ തങ്ങള്‍ ആക്രമിച്ചുവെന്നും ഐആര്‍ജിസി പറയുന്നു.

ഇറാനിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ യുഎസ് ആക്രമിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സൈന്യം അത്തരമൊരു നീക്കം ആരംഭിച്ചതായി സെന്‍ട്രല്‍ കമാന്‍ഡിന്റെ ഭാഗത്തുനിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അടിസ്ഥാന സൗകര്യങ്ങളിലേക്ക് നീങ്ങുന്നത് അസ്വീകാര്യമാണെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ പ്രതികരണം.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് അതിര്‍ത്തിയിലുള്ള ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Also Read: U.S-Iran Conflict: ഇറാനിൽ ശക്തമായ ആക്രമണം തുടർന്ന് അമേരിക്ക; ബന്ദർ അബ്ബാസിൽ പ്രധാന പാലം തകർത്തു, ഇറാൻഷഹറിലും ആക്രമണം

ശക്തമായ തിരിച്ചടി ഉറപ്പ്

ഇറാനെതിരെയുള്ള യുഎസ് സൈനിക ആക്രമണം രണ്ടോ മൂന്നോ ദിവസം കൂടി തുടര്‍ന്നാല്‍ തങ്ങള്‍ പൂര്‍ണതോതിലുള്ള ആക്രമണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ മുതിര്‍ന്ന സൈനിക ഉപദേഷ്ടാവായ മേജര്‍ ജനറല്‍ മൊഹ്‌സൈന്‍ റെസായി പറഞ്ഞു.

ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി വെറും പ്രതികാര നടപടികളില്‍ മാത്രം ഒതുങ്ങില്ല, ഒരു അതിര്‍ത്തിയും സുരക്ഷിതമായിരിക്കില്ലെന്ന കാര്യം പ്രത്യേകം ഓര്‍ത്തോളൂ എന്ന് റെസായി പറഞ്ഞതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍ഐബി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗള്‍ഫ് മേഖലയില്‍ ആക്രമണം

കുവൈറ്റിലെയും ജോര്‍ദാനിലെയും നിരവധി യുഎസ് സൈനിക കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം പറഞ്ഞുവെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈറ്റിലെ വെടിമരുന്ന് ഡിപ്പോയായ ക്യാമ്പ് ഉദൈരി, അലി അല്‍ സലേം ബേസ്, ആസ്ഥാന കെട്ടിടങ്ങള്‍, വെടിമരുന്ന് ഡിപ്പോകള്‍, പാലങ്ങള്‍, ജോര്‍ദാനിലെ അല്‍ അസ്രാഖ് വ്യോമതാവളം, സൈനിക ഇന്ധന ടാങ്കുകള്‍ എന്നിവയെല്ലാം ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരിതത്തിലായി ഇന്ത്യക്കാര്‍

ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം കാരണം ഗള്‍ഫ് രാജ്യങ്ങളിലുള്ള ഒട്ടനവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. യുദ്ധം കാരണം പലരുടെയും ശമ്പളം വെട്ടിക്കുറച്ചുവെന്നും തൊഴില്‍ നഷ്ടപ്പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരം. ടൂറിസം, വ്യോമയാനം ഉള്‍പ്പെടെയുള്ള മേഖലകളെയാണ് യുദ്ധം സാരമായി ബാധിച്ചിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണവും വളരെ കൂടുതലാണ്. തൊഴില്‍ നഷ്ടപ്പെട്ട് നിരവധിയാളുകള്‍ ഇതിനകം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

English Summary

The United States carried out a seventh consecutive night of strikes on Iranian targets, further escalating tensions in the Middle East. Following the attacks, Tehran warned that its border security was under threat and accused the US of intensifying regional instability. The latest developments come amid growing concerns over the expanding conflict.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി