US brand sells Indian Souvenir Bag: 100 രൂപയുടെ തുണിസഞ്ചിയ്ക്ക് അമേരിക്കയിൽ 4,228 രൂപ, വിമർശനവുമായി ഇന്ത്യൻ ഉപയോക്താക്കൾ
US brand sells Indian Jhola Bag: ജാപ്പനീസ് ബ്രാൻഡായ പ്യൂബ്കോ (Puebco) ഇതിനെ "ഇന്ത്യൻ സുവനീർ ബാഗ്" എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു. "രമേഷ് സ്പെഷ്യൽ നംകീൻ", "ചേതക് സ്വീറ്റ്സ്" എന്നിങ്ങനെയുള്ള ഹിന്ദി വാക്കുകളാണ് ഈ കോട്ടൺ ബാഗിൽ ആലേഖനം ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യൻ തുണിസഞ്ചിക്ക് പൊന്നും വില കിട്ടുമെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? സംഭവം സത്യമാണ്. അമേരിക്കയിലെ ഒരു കടയിലാണ് തുണിസഞ്ചിയ്ക്ക് വലിയ വിലയിട്ടിരിക്കുന്നത്. നോർഡ്‌സ്‌ട്രോം എന്ന അമേരിക്കൻ ആഡംബര സ്റ്റോറിൽ, ഇന്ത്യയിലെ സാധാരണ തുണി സഞ്ചി വിൽക്കുന്നത് 48 ഡോളറിനാണ്. അതായത് ഏകദേശം 4,228 രൂപ. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പലചരക്ക് സാധനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സഞ്ചിയ്ക്ക് ഇന്ത്യയിൽ സാധാരണയായി 100 രൂപയിൽ താഴെ മാത്രമാണ് വില. ഇത് ചിലപ്പോൾ സൗജന്യമായും ലഭിക്കാറുണ്ട്. അതാണ് അങ്ങ് അമേരിക്കയിൽ എത്തിയപ്പോൾ വി െഎ പി ആയത്.
What in the name of scam is this!! Jhola being sold at a premium department store Nordstrom for ! 😭😭
I’m a homesick person but even I haven’t reached these levels of nostalgia. pic.twitter.com/Zouw2rLpke
— Wordita (@wordi25) May 21, 2025
ജാപ്പനീസ് ബ്രാൻഡായ പ്യൂബ്കോ (Puebco) ഇതിനെ “ഇന്ത്യൻ സുവനീർ ബാഗ്” എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു. “രമേഷ് സ്പെഷ്യൽ നംകീൻ”, “ചേതക് സ്വീറ്റ്സ്” എന്നിങ്ങനെയുള്ള ഹിന്ദി വാക്കുകളാണ് ഈ കോട്ടൺ ബാഗിൽ ആലേഖനം ചെയ്തിരിക്കുന്നത്. മനോഹരമായി സ്റ്റൈൽ ചെയ്തിരിക്കുന്ന ബാഗിൽ ടേക് എ പീസ് ഓഫ് ഇന്ത്യ വിത്ത് യു എന്നും എഴുതിയിരിക്കുന്നു.
ഇത് ഹാൻഡ്മെയ്ഡ് ആണെന്നുള്ള വിവരത്തിനു പുറമേ നിറം മങ്ങുന്നതിനേപ്പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.ഇ സഞ്ചിയെപ്പറ്റി എക്സിൽ വലിയ ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ അമിത വില ഇന്ത്യൻ ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.