H-1B Visa: യുഎസ് H-1B വിസ ഫീസ് നിയമം റദ്ദാക്കി കോടതി; ഇന്ത്യക്കാര്‍ക്ക് നേട്ടം, ട്രംപിന് കനത്ത തിരിച്ചടി

Major Relief for Indians as US Court Blocks 100,000 Dollar H-1B Visa Fee Rule: 2025 സെപ്റ്റംബറിലാണ് ട്രംപ് വിസയ്ക്ക് ഉയര്‍ന്ന ഫീസ് പ്രഖ്യാപിച്ചത്. ഇത് ചോദ്യം ചെയ്ത് ഡെമോക്രാറ്റിക് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ സമര്‍പ്പിച്ച കേസിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ വിസയ്ക്ക് ഫീസ് ചുമത്താനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

H-1B Visa: യുഎസ് H-1B വിസ ഫീസ് നിയമം റദ്ദാക്കി കോടതി; ഇന്ത്യക്കാര്‍ക്ക് നേട്ടം, ട്രംപിന് കനത്ത തിരിച്ചടി

ഡൊണാൾഡ് ട്രംപ്

Published: 

09 Jun 2026 | 06:59 AM

വാഷിങ്ടണ്‍: വിദേശ തൊഴിലാളികള്‍ക്കുള്ള എച്ച്-1ബി വിസകള്‍ക്ക് 100,000 ഡോളര്‍ ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തടയിട്ട് ഫെഡറല്‍ കോടതി. ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് നല്‍കുന്ന വിസകളിലെ ഫീസ് ഉയര്‍ത്താനായിരുന്നു ട്രംപിന്റെ നീക്കം. എന്നാല്‍ ഈ ഫീസ് വര്‍ധനവ് യുഎസ് കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ബോസ്റ്റണിലെ ജില്ല ജഡ്ജി ലിയോ സോറോക്കിന്‍ പറഞ്ഞു.

2025 സെപ്റ്റംബറിലാണ് ട്രംപ് വിസയ്ക്ക് ഉയര്‍ന്ന ഫീസ് പ്രഖ്യാപിച്ചത്. ഇത് ചോദ്യം ചെയ്ത് ഡെമോക്രാറ്റിക് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ സമര്‍പ്പിച്ച കേസിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ വിസയ്ക്ക് ഫീസ് ചുമത്താനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

യുഎസ് കോണ്‍ഗ്രസിന്റെ അധികാരത്തിലൂടെ ഇത്തരമൊരു ഫീസ് വര്‍ധനവ് നിലവില്‍ വന്നിട്ടില്ലെങ്കില്‍ ട്രംപിന് അതുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കോണ്‍ഗ്രസിന്റെ ആവശ്യമായ പ്രതിനിധി സംഘമില്ലാതെയാണ് എച്ച്-1ബി വിസ നയം നടപ്പാക്കുന്നതെന്നും കോടതി കണ്ടെത്തി. അതിനാല്‍ തന്നെ പുതിയ വിസ ഫീസ് നിയമം പൂര്‍ണമായും റദ്ദാക്കുന്നതായും ജഡ്ജി.

ട്രംപിന്റെ എച്ച്-1ബി വിസ നിയമം

എച്ച്-1ബി വിസ പ്രോഗ്രാം വഴി പ്രതിവര്‍ഷം 65,000 വിസകളാണ് യുഎസ് അനുവദിക്കുന്നത്. ഇതിന് പുറമെ ഉന്നത ബിരുദമുള്ള തൊഴിലാളികള്‍ക്ക് മൂന്ന് മുതല്‍ ആറ് വര്‍ഷം വരെ കാലാവധിയുള്ള 20,000 വിസകളും നല്‍കുന്നുണ്ട്. വിദേശ തൊഴിലാളികള്‍ക്ക് വിസ നേടുന്നതിന് തൊഴിലുടമകള്‍ നേരത്തെ ഏകദേശം 2,000 മുതല്‍ 5,000 ഡോളര്‍ വരെയായിരുന്നു ചെലവാക്കിയിരുന്നത്.

എന്നാല്‍ കുടിയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ട്രംപിന്റെ ഫീസ് വര്‍ധന. എച്ച്-1ബി വിസ പ്രോഗ്രാം, അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരം കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ള തൊഴിലാളികളെ നിയമിക്കുകയാണ്. ഇത് യുഎസിന്റെ സാമ്പത്തിക, ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്തി എന്നായിരുന്നു വിസ ഫീസ് വര്‍ധിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞത്.

ചില തൊഴിലുടമകള്‍ എച്ച്-1ബി നിയമവും അതിന്റെ നിയന്ത്രണങ്ങളും ദുരുപയോഗം ചെയ്തു. ഇത് അമേരിക്കന്‍ പൗരന്മാര്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം പോലുള്ള മേഖലകളിലേക്ക് താത്കാലിക തൊഴിലാളികളെ ആകര്‍ഷിക്കുന്നതും അമേരിക്കന്‍ പൗരന്മാരെ നിരസിക്കുകയും ചെയ്യുന്നുവെന്നും ട്രംപ് വാദിച്ചു.

Also Read: Israel-Iran Attack: ഇറാനില്‍ ഇസ്രായേലിന്റെ മിസൈല്‍ മഴ; ട്രംപിന്റെ സമാധാന കരാര്‍ പൊളിയും, പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്

ഫീസ് വര്‍ധനവ് ചതിച്ചു

ട്രംപ് വിസയ്ക്ക് ഫീസ് വര്‍ധിപ്പിച്ചതോടെ എച്ച്-1ബി വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചു. ഫെബ്രുവരി 15 വരെ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന് 85 പേയ്‌മെന്റുകള്‍ മാത്രമേ ലഭിച്ചുള്ളൂവെന്ന് ഭരണകൂടം കോടതിയില്‍ പറഞ്ഞു.

ശരിയായി സമര്‍പ്പിച്ച എച്ച്-1ബി രജിസ്‌ട്രേഷനുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38.5 ശതമാനം കുറഞ്ഞുവെന്നാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തുവിട്ട ഡാറ്റയില്‍ പറയുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 343,981 ആയിരുന്നു. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 211,600 ആയി കുറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം

ട്രംപിന്റെ നീക്കം കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായത് ഇന്ത്യക്കാരാണ്. എഐ കാരണം സാങ്കേതിക മേഖലയില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കുന്നത് തുടരുന്നതിനിടെ ട്രംപ് കൊണ്ടുവന്ന ഫീസ് വര്‍ധന ഇന്ത്യയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതോടെ ഇന്ത്യയില്‍ നിന്നും യുഎസില്‍ ജോലിയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. എന്നാല്‍ കോടതി നിയമം റദ്ദാക്കിയത് മൂലം ഇന്ത്യക്കാര്‍ക്ക് അതിവേഗം യുഎസ് ആസ്ഥാനമായുള്ള കമ്പനികളില്‍ ജോലിക്ക് പ്രവേശിക്കാനാകും.

English Summary

A US court has struck down the proposed $100,000 H-1B visa fee rule associated with former President Donald Trump’s immigration policies. The decision is expected to provide relief to Indian professionals, technology workers, and employers who depend heavily on the H-1B visa program for employment opportunities in the United States.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ