Mike Waltz Resigns: ഹൂതികൾക്കെതിരായ നടപടികൾ ചോർന്ന സംഭവം: യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനമൊഴിയും
US National Security Adviser Mike Waltz Resigns: യമനിൽ ഹൂത്തികൾക്കെതിരായ സൈനിക നടപടികൾ ആസൂത്രണം ചെയ്തിൻ്റെ ഗ്രൂപ്പ് ചാറ്റ് ചോർന്നതിന്റെ പശ്ചാത്തലത്തിലാണ് വാർട്ട്‌സിൻ്റെ രാജി. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തവും വാൾട്ട്സ് സ്വയം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
വാഷിങ്ടൺ: ഹൂതികൾക്കെതിരായ നടപടികൾ ചോർന്നതിൽ വിവാദം ശക്തമായിരിക്കെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവി മൈക്ക് വാൾട്ട്‌സ് (Mike Waltz resigns) രാജി വയ്ക്കുന്നു. വാർട്ട്‌സ് സ്ഥാനമൊഴിയുന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ ശേഷം യുണൈറ്റഡ് നാഷണൽ അമേരിക്കയുടെ അംബാസിഡറായി അദ്ദേഹം സേവനമനുഷ്ഠിക്കുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ സ്ഥാനമേൽക്കും.
യമനിൽ ഹൂത്തികൾക്കെതിരായ സൈനിക നടപടികൾ ആസൂത്രണം ചെയ്തിൻ്റെ ഗ്രൂപ്പ് ചാറ്റ് ചോർന്നതിന്റെ പശ്ചാത്തലത്തിലാണ് വാർട്ട്‌സിൻ്റെ രാജി. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തവും വാൾട്ട്സ് സ്വയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റതിന് ശേഷം അദ്ദേഹത്തിൻ്റെ ഭരണത്തിൽ നിന്ന് രാജി വെക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് വാൾട്ട്‌സ്.
യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയാണ് അമേരിക്കയുടെ സൈനിക നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ വിവരം മാധ്യമപ്രവർത്തകന് ലഭിച്ചത് വലിയ വിവാദമായിരുന്നു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെച്ചേർത്ത് ‘സിഗ്നൽ’ ആപ്പിൽ ഉണ്ടാക്കിയ ഗ്രൂപ്പിൽ മാധ്യമപ്രവർത്തകനും ഉൾപ്പെട്ടിരുന്നു. പിന്നീട് മറ്റൊരു അഭിമുഖത്തിൽ രഹസ്യവിവരങ്ങളൊന്നും ഗ്രൂപ്പിൽ പങ്കുവെച്ചിട്ടില്ലെന്നും അതിൻ്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി വാൾട്സ് പറഞ്ഞിരുന്നു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ തുൾസി ഗബാർഡ് തുടങ്ങിയവരുൾപ്പെട്ടയുള്ളവർ ആ ഗ്രൂപ്പിലുണ്ടായിരുന്നു. ഇതിൽ ‘അറ്റ്‌ലാന്റിക്’ പത്രാധിപർ എങ്ങനെ ഉൾപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഗോൾഡ്ബെർഗ് വെളിപ്പെടുത്തിയപ്പോഴാണ് ഈ വിവരം പുറത്തായത്. വാൾട്സ് ആയിരുന്നു ഈ ഗ്രൂപ്പ് സൃഷ്ടിച്ചത്. ഗ്രൂപ്പിൽക്കൂടി ലഭിച്ച വിവരങ്ങൾ ‘അറ്റ്‌ലാന്റിക്’പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം വലിയ വിവാദമാകുന്നത്.