AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Children in Gaza: ഗാസയിലെ കുഞ്ഞുങ്ങളുടെ ശരീരവും മനസും തകര്‍ക്കുന്നു: ലോകാരോഗ്യ സംഘടന

Israel-Palestine Conflicts: മാര്‍ച്ച് 2 മുതല്‍ ഗാസയിലേക്കുള്ള മെഡിക്കല്‍, ഇന്ധന, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വരവ് ഇസ്രായേല്‍ തടഞ്ഞിരുന്നു. ഇതോടെ വേണ്ടത്ര ചികിത്സ പോലും ലഭിക്കാതെ നിരവധിയാളുകളാണ് മരണപ്പെടുന്നത്.

Children in Gaza: ഗാസയിലെ കുഞ്ഞുങ്ങളുടെ ശരീരവും മനസും തകര്‍ക്കുന്നു: ലോകാരോഗ്യ സംഘടന
ഗാസയില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
shiji-mk
Shiji M K | Updated On: 01 May 2025 21:32 PM

ജനീവ: ഗാസയിലെ കുഞ്ഞുങ്ങളുടെ മനസും ശരീരവും തകര്‍ക്കുകയാണ് ഇസ്രായേല്‍ എന്ന് ലോകാരോഗ്യ സംഘടന ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൈക്കല്‍ റയാന്‍. ഗാസയിലേക്കുള്ള സഹായങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തികൊണ്ടുള്ള ഇസ്രായേലിന്റെ നടപടിയ്‌ക്കെതിരെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

മാര്‍ച്ച് 2 മുതല്‍ ഗാസയിലേക്കുള്ള മെഡിക്കല്‍, ഇന്ധന, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വരവ് ഇസ്രായേല്‍ തടഞ്ഞിരുന്നു. ഇതോടെ വേണ്ടത്ര ചികിത്സ പോലും ലഭിക്കാതെ നിരവധിയാളുകളാണ് മരണപ്പെടുന്നത്.

ഗാസയിലെ കുട്ടികളുടെ ശരീരങ്ങളെയും മനസുകളെയും ഞങ്ങള്‍ തകര്‍ക്കുകയാണ്. ഗാസയിലെ കുട്ടികളെ ഞങ്ങള്‍ പട്ടിണിയിലാക്കുകയാണ്. ഞങ്ങള്‍ അതിന് ഇസ്രായേലിന് കൂട്ടുനില്‍ക്കുകയാണെന്ന് ഖേദത്തോടെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ തനിക്ക് ദേഷ്യം തോന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സ്തംഭിച്ച സാഹചര്യത്തില്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവശ്യ വസ്തുക്കളുടെ വിതരണം തടഞ്ഞതെന്നാണ് ഇസ്രായേലിന്റെ വാദം. ഗാസയിലെ ജനങ്ങളിലെ പോഷകാഹാരക്കുറവ് പ്രതിരോധശേഷി കുറയുന്നതിന് കാരണമാകുന്നു. സ്ത്രീകളിലും കുട്ടികളിലും ന്യൂമോണിയ, മെനിഞ്ചൈറ്റിസ് കേസുകള്‍ വര്‍ധിക്കുന്നതായും റയാന്‍ പറഞ്ഞു.

അതേസമയം, ഗാസയില്‍ പട്ടിണി പിടിമുറുക്കി എന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായേല്‍ നിഷേധിച്ചിരുന്നു. എപ്പോള്‍ മുതല്‍ സഹായ വിതരണത്തിനുള്ള നിയന്ത്രണം പിന്‍വലിക്കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല. ഗാസയിലെ കുട്ടികളിലെ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read: Jerusalem Fire: ജറുസലേമിന് സമീപം വന്‍ തീപിടിത്തം, ഹൈവേ അടച്ചു, ആളുകളെ ഒഴിപ്പിച്ചു

മാനുഷിക സഹായത്തിന് മേലുള്ള ഉപരോധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ക്രൂരമായ കൂട്ടായ ശിക്ഷ എന്നാണ് ഇസ്രായേലിന്റെ നടപടിയെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്.