Mojtaba Khamenei: മുജ്തബ ഖമേനി പരിക്കേറ്റ് ഒളിവിൽ? വിവരം നൽകിയാൽ വന്‍തുക പ്രതിഫലമെന്ന് യുഎസ്

US-Israel- Iran War: ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Mojtaba Khamenei: മുജ്തബ ഖമേനി പരിക്കേറ്റ് ഒളിവിൽ? വിവരം നൽകിയാൽ വന്‍തുക പ്രതിഫലമെന്ന് യുഎസ്

മൊജ്തബ ഖമേനി

Updated On: 

14 Mar 2026 | 07:46 AM

വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പ്രതിഫലം പ്രഖ്യാപിച്ച് യുഎസ്. 10 മില്യൺ ഡോളർ (ഏകദേശം 84 കോടിയിലധികം രൂപ) വരെയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. മുജ്തബ ഖമനയിക്കു പുറമേ ഇറാൻ ആഭ്യന്തര മന്ത്രിയുൾപ്പെയുള്ള സർക്കാരിലെ പ്രധാന നേതാക്കളുടെ പേരുകളും പട്ടികയിലുണ്ട്. പശ്ചിമേഷ്യയിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വർദ്ധിച്ചുവരുന്നതിനിടെയാണ് ഈ നീക്കം.

ഇറാന്റെ പരമോന്നത നേതാവിന്റെ മകനും സ്വാധീനശക്തിയുള്ള നേതാവുമായ മോജ്തബ ഖമേനി, ഹുസൈൻ സലാമി തുടങ്ങിയ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾക്കാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: ‘ഒന്നും മറന്നിട്ടില്ല, രക്തത്തിന് കണക്ക് ചോദിച്ചിരിക്കും’; ഇറാന്‍ പരമോന്നത നേതാവിന്റെ ആദ്യ സന്ദേശം

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ പ്രോഗ്രാമിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കയ്‌ക്കെതിരായ ഭീകരവാദത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ കണ്ടെത്താനോ വിചാരണ ചെയ്യാനോ സഹായിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾക്ക് ക്യാഷ് റിവാർഡുകൾ വാ​ഗ്ദാനം ചെയ്യുന്ന പരിപാടിയാണിത്.

 

അതേസമയം, ആക്രമണത്തിൽ മുജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെദ്സെത്ത് പറഞ്ഞിരുന്നു. അദ്ദേഹം ഭയന്നിരിക്കുകയാണ്, പരുക്കുണ്ട്, ഒളിവിലുമാണ്, അദ്ദേഹത്തിന് ജനസമ്മതിയുമില്ല എന്നാണ് ഹെദ്സെത്ത് പറഞ്ഞത്. പെന്റഗണിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു ആരോപണം ഉന്നയിച്ചത്.

പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനിടെ ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?