US-Iran Conflict: ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക; പുതിയ ഉപരോധം സാമ്പത്തിക ഇടപാടുകൾക്കെതിരെ

US Targets Iran's Shadow Banking Networks With Fresh Sanctions: ഇറാന്റെ നിഴല്‍ ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഏകദേശം 14.7 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും അമേരിക്കന്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. 2025 ജനുവരി മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ഇടപാടുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

US-Iran Conflict: ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക; പുതിയ ഉപരോധം സാമ്പത്തിക ഇടപാടുകൾക്കെതിരെ

ഡൊണാള്‍ഡ് ട്രംപ്

Published: 

24 Nov 2026 | 06:03 AM

ടെഹ്‌റാന്‍: ഇറാനെ ആഗോള സാമ്പത്തിക മേഖലയില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക. ഇറാന്റെ വിദേശ വ്യാപാരത്തിനും സാമ്പത്തിക ഇടപാടുകള്‍ക്കും സഹായം നല്‍കുന്ന നിഴല്‍ ബാങ്കിങ് ശൃംഖലകള്‍ക്കെതിരെയാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്. ഇറാനുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയാണ് നടപടി.

അമേരിക്കന്‍ ട്രഷറി വകുപ്പാണ് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്. ഇറാന്റെ വിദേശ വ്യാപാരം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, ഇടനില കമ്പനികള്‍, അവയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികള്‍ എന്നിവരാണ് ഉപരോധ പട്ടികയിലുള്ളത്. യുഎഇ, തുര്‍ക്കി, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇറാന്റെ നിഴല്‍ ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഏകദേശം 14.7 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും അമേരിക്കന്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. 2025 ജനുവരി മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ഇടപാടുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

എന്താണ് ഇറാന്റെ നിഴല്‍ ബാങ്കിങ് ശൃംഖല?

അന്താരാഷ്ട്ര ഉപരോധങ്ങള്‍ മറികടന്ന് വിദേശ രാജ്യങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഇറാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് നിഴല്‍ ബാങ്കിങ് ശൃംഖല. പരമ്പരാഗത ബാങ്കിങ് സംവിധാനത്തിന് പുറത്തുള്ള എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, വിദേശ കമ്പനികള്‍, ഇടനിലക്കാര്‍ എന്നിവയെ ഉപയോഗിച്ചാണ് ഇത്തരം ഇടപാടുകള്‍ നടത്തുന്നത്.

ഇറാനിലെ സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തിലാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുന്നതെന്നാണ് അമേരിക്കയുടെ ആരോപണം. ഇറാനിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും റഹ്ബര്‍ കമ്പനികള്‍ എന്നറിയപ്പെടുന്ന ബാങ്ക് അനുബന്ധ സ്ഥാപനങ്ങളും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനികളുടെയും കടലാസ് കമ്പനികളുടെയും സഹായത്തോടെ പണം കൈമാറുകയും വ്യാപാര ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നതായാണ് കണ്ടെത്തല്‍.

Also Read: Iran Attack: ഒരേസമയം രണ്ട് മിസൈലുകൾ തൊടുക്കും; ഇറാന്റെ പുതിയ സൈനിക നീക്കം

ഇറാന്റെ എണ്ണ, പെട്രോകെമിക്കല്‍, ലോഹ വ്യവസായ മേഖലകളില്‍ നിന്നുള്ള വരുമാനം വിദേശത്തേക്ക് കൈമാറാനും ഇറക്കുമതിക്കാവശ്യമായ വിദേശ കറന്‍സി ലഭ്യമാക്കാനും ഈ സംവിധാനങ്ങള്‍ സഹായിക്കുന്നുവെന്നാണ് അമേരിക്കയുടെ വാദം.

14.7 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍

അമേരിക്കന്‍ ട്രഷറി വകുപ്പിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്സ്മെന്റ് നെറ്റ്വര്‍ക്ക് (FinCEN) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇറാനുമായി ബന്ധമുള്ള സംശയാസ്പദ സാമ്പത്തിക ഇടപാടുകളുടെ കണക്ക് വ്യക്തമാക്കുന്നത്.

2025 ജനുവരി മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഏകദേശം 14.7 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ ഇറാന്റെ നിഴല്‍ ബാങ്കിങ് ശൃംഖലയുമായി ബന്ധപ്പെട്ടതാകാമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. യുഎഇ, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നിവിടങ്ങളുമായി ബന്ധമുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും ശ്രദ്ധയില്‍പ്പെട്ടത്. എണ്ണ വ്യാപാരം, കപ്പല്‍ ഗതാഗതം, നിക്ഷേപം, സാങ്കേതിക ഉപകരണങ്ങളുടെ സംഭരണം തുടങ്ങിയ മേഖലകളിലും ഈ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

English Summary

The United States has imposed fresh sanctions on Iranian exchange houses, front companies and individuals accused of supporting Iran’s shadow banking networks. A US Treasury report identified around $14.7 billion in potentially related financial transactions between January 2025 and August 2026.

Loading...
Unable to load recommendations.
Follow Us
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
തൃക്കാർത്തിക നാളിൽ ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ!
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?