AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റ് കടന്നു; ടൈ ബ്രേക്കറായി ജെ. ഡി. വാൻസ്

Donald trump big beautiful bill: 51 വോട്ടിനാണ് ബിൽ സെനറ്റിൽ പാസായത്. 100 അം​​ഗങ്ങളിൽ 50 പേർ അനുകൂലിച്ചും 50 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തി.

Donald Trump: ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റ് കടന്നു; ടൈ ബ്രേക്കറായി ജെ. ഡി. വാൻസ്
Donald Trump Image Credit source: PTI
nithya
Nithya Vinu | Published: 02 Jul 2025 07:09 AM

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് അംഗീകാരം നൽകി യുഎസ് സെനറ്റ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ, 18 മണിക്കൂർ നീണ്ട വോട്ടെടുപ്പിന് ശേഷമാണ് ബിൽ പാസായത്.

51 വോട്ടിനാണ് ബിൽ സെനറ്റിൽ പാസായത്. 100 അം​​ഗങ്ങളിൽ 50 പേർ അനുകൂലിച്ചും 50 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തി. 3 റിപ്പബ്ലിക്കൻ അംഗങ്ങള്‍ കൂറ് മാറി വോട്ട് ചെയ്തെങ്കിലും വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ വോട്ട് ടൈ ബ്രേക്കറായി. തോം ടില്ലിസ്, റാൻഡ് പോൾ, സൂസൻ കോളിൻസ് എന്നിവരാണ് ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് ബില്ലിനെ എതിർത്തത്. ഇതോടെയാണ് വാൻസിന്റെ ടൈ ബ്രേക്കർ വോട്ട് വേണ്ടിവന്നത്.അടുത്ത ഘട്ടത്തിൽ ബിൽ ജനപ്രതിനിധി സഭയിലേക്കു പോകും.

ഏകദേശം 1000 പേജുള്ള നിയമനിർമാണത്തിൽ സെനറ്റർമാർ നിരവധി ഭേദഗതികൾ ആവശ്യപ്പെടുകയും തുടർന്ന് ചർച്ച നടത്തുകയും ചെയ്തതോടെയാണ് വോട്ടെടുപ്പ് സമയം നീണ്ടത്. ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാനും സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്. കൂട്ട നാടുകടത്തലിനും അതിർത്തി സുരക്ഷയ്ക്കും ധനസഹായം നൽകുക, സൈനിക ചെലവ് വർദ്ധിപ്പിക്കുക എന്നിവയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.