U.S-Iran Conflict: ഇറാനിൽ ശക്തമായ ആക്രമണം തുടർന്ന് അമേരിക്ക; ബന്ദർ അബ്ബാസിൽ പ്രധാന പാലം തകർത്തു, ഇറാൻഷഹറിലും ആക്രമണം
US Military Strike Destroys Vital Bridge Near Bandar Abbas: Reports: ഇറാൻ്റെ പ്രധാന വാണിജ്യ തുറമുഖവും നാവികസേനയുടെ ആസ്ഥാനവും സ്ഥിതി ചെയ്യുന്നത് ബന്ദർ അബ്ബാസിലാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അതിനാൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും നിർണായകമായ ഗതാഗത കേന്ദ്രങ്ങളിലൊന്നാണിത്

പ്രതീകാത്മക ചിത്രം
ഇറാൻ്റെ തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് സമീപമുള്ള പ്രധാന പാലം യു.എസ് സൈനിക ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ആക്രമണത്തോടെ ഷൂർ നദിക്ക് കുറുകെയുള്ള പ്രധാന ഗതാഗത മാർഗമാണ് ഇല്ലാതായത്. സാമുഹ്യ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്\. ആക്രമണത്തെ തുടർന്ന് പാലം നദിയിലേക്ക് തകർന്നു വീണു. സംഭവത്തിൽ രണ്ട് പേർ മരണപ്പെട്ടതായും ലാലുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും തകരാറിലായി\.
എന്നാൽ ആക്രമണത്തെ കുറിച്ചോ ആളപായത്തെ കുറിച്ചോ യു.എസ്. അധികൃതരോ ഇറാനോ ഇതേവരെ ഔദ്യോഗിക പ്രതികരനം നടത്തിയിട്ടില്ല. സ്വതന്ത്ര ഏജനികളും ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം ഇറാനുമേൽ അമേരിഉക്ക ആക്രമണം കടുപ്പിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇറാൻ്റെ സൈനിക ആവശ്യങ്ങൾക്കും വിതരണങ്ങൾക്കും സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് അമേരിക്ക ഇപ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇറാൻ്റെ പ്രധാന വാണിജ്യ തുറമുഖവും നാവികസേനയുടെ ആസ്ഥാനവും സ്ഥിതി ചെയ്യുന്നത് ബന്ദർ അബ്ബാസിലാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അതിനാൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും നിർണായകമായ ഗതാഗത കേന്ദ്രങ്ങളിലൊന്നാണിത്. സാധാരണക്കാരുടെ യാത്രകൾക്ക് പുറമെ, സൈനിക ഉപകരണങ്ങളും ഇന്ധനവും തുറമുഖങ്ങളിലേക്കും മറ്റ് സൈനിക താവളങ്ങളിലേക്കും കൊണ്ടുപോകുന്ന ഇവിടുത്തെ പാലങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇറാൻ്റെ ഇത്തരം അടിസ്ഥാന സൗകര്യങ്ങളാണ് അമേരിക്ക ഇപ്പോൾ ലക്ഷ്യമിടുന്നത്.
Also Read: പൈപ്പ് ലൈനുകളും, പുതിയ തുറമുഖവും; ഹോർമൂസ് പ്രതിസന്ധിയെ മറികടക്കാൻ പദ്ധതികളുമായി അറബ് രാജ്യങ്ങൾ
അതേസമയം, തെക്കുകിഴക്കൻ ഇറാനിലെ ഇറാൻഷഹറിന് സമീപം അമേരിക്കൻ ആക്രമണം നടന്നതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു, സംഭവത്തിൽ പ്രാഥമിക പരിശോധനകൾ നടന്നുവരികയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ വ്യക്തമാക്കിയിട്ടുണ്ട്. ഇവാൻഷഹർ ഉൾപ്പടെയുള്ള തന്ത്രപ്രധാന മേഖലകളിൽ ഈ വർഷം നിരവധി തവണ ആക്രമണങ്ങൾ നടന്നിരുന്നു. ജൂലൈ ആദ്യം ഇറാൻഷഹർ വിമാനത്താവളത്തിൽ ഉൾപ്പെടെ നടന്ന യുഎസ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു
യുഎൻ ഇടപെടൽ തേടി ഇറാൻ
തുടർച്ചയായുള്ള യു.എസ് സൈനിക കടന്നുകയറ്റത്തെ അപലപിക്കണമെന്ന് വ്യാഴാഴ്ച ഇറാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിൻ്റെയും ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. അമേരിക്ക സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും തകർക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സംരക്ഷണത്തിന് ഈ സൈനിക നീക്കങ്ങൾ അനിവാര്യമാണെന്നാണ് അമേരിക്കയുടെ വിശദീകരണം.
English Summary
A reported US military strike destroyed a strategic road bridge near Iran’s Bandar Abbas, killing two and severing a vital transport link. The attack marks an escalation in US-Iran tensions. In response to ongoing strikes, Iran has urged the UN Human Rights Office to condemn America’s military aggression.