AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pope Leo XIV: ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന്

Pope Leo's Upcoming Inauguration Mass:ഈ മാസം 18ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലാകും സ്ഥാനാരോഹണ ചടങ്ങ് നടക്കുക. അന്നേ ദിവസം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന കുർബാനയ്ക്ക് ലിയോ പതിനാലാമനാകും നേതൃത്വം നൽകുക.

Pope Leo XIV: ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന്
Pope Leo Xiv TImage Credit source: PTI
sarika-kp
Sarika KP | Published: 12 May 2025 07:22 AM

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ പാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണ തീയതി പ്രഖ്യാപിച്ച് വത്തിക്കാൻ. ഈ മാസം 18ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലാകും സ്ഥാനാരോഹണ ചടങ്ങ് നടക്കുക. അന്നേ ദിവസം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന കുർബാനയ്ക്ക് ലിയോ പതിനാലാമനാകും നേതൃത്വം നൽകുക.

സ്ഥാനാരോ​​ഹണത്തിന് മുൻപെ തന്നെ ആദ്ദേഹം കൂടിക്കാഴ്ചകൾ ആരംഭിക്കും ഇന്ന് മാധ്യമപ്രവർത്തകരുമായും വെള്ളിയാഴ്ച നയതന്ത്ര പ്രതിനിധികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും. 21ന് അദ്ദേഹം വിശ്വാസികളെയും കാണുമെന്നും വത്തിക്കാൻ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം മാർപ്പാപ്പയായി സ്ഥാനം ഏറ്റെടുത്തിനു ശേഷമുള്ള ആ​ദ്യ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

Also Read:‘സമാധാനം പുലരട്ടെ’; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലൂയി പതിനാലാമന്‍ മാര്‍പാപ്പ

ലോകമെങ്ങുമുള്ള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെയെന്നും ഇതിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്നും മാർപ്പാപ്പ പറഞ്ഞു. ​ഇന്ത്യ പാക് വെടിനിർത്തൽ ധാരണയെ സ്വാ​ഗതം ചെയ്യുന്നുവെന്നും ലിയോ പതിനാലാമൻ പറഞ്ഞിരുന്നു.

ആഗോള കത്തോലിക്ക സഭയുടെ 267ാം മാർപ്പാപ്പയായാണ് ലിയോ പതിനാലാമൻ തിരഞ്ഞെടുത്തത്. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയാണ് ഇദ്ദേഹം. കർദിനാൾ സ്ഥാനമേറ്റ് രണ്ടാം വർഷമാണ് മാർപ്പാപ്പ പദവിയിലേക്ക് എത്തുന്നത്.