Pope Leo XIV: ‘സമാധാനം പുലരട്ടെ’; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലൂയി പതിനാലാമന്‍ മാര്‍പാപ്പ
Pope Leo XIV on India Pakistan Ceasefire: മാർപ്പാപ്പയായി സ്ഥാനം ഏറ്റെടുത്തിനു ശേഷമുള്ള ആദ്യ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വത്തിക്കാൻസിറ്റി: ഇന്ത്യ പാകിസ്ഥാൻ വെടിനിർത്തൽ ധാരണയെ സ്വാഗതം ചെയ്ത് ലൂയി പതിന്നാലാമന്‍ മാര്‍പാപ്പ. മാർപ്പാപ്പയായി സ്ഥാനം ഏറ്റെടുത്തിനു ശേഷമുള്ള ആദ്യ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെങ്ങുമുള്ള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെയെന്നും ഇതിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്നും മാർപ്പാപ്പ പറഞ്ഞു. ഗാസയിലെ സംഭവ വികാസങ്ങളിൽ അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം യുക്രൈനില്‍ യഥാര്‍ഥത്തില്‍ സമാധാനം പുലരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് മാര്‍പാപ്പ പറയുന്നത്. യുദ്ധം ഒരിക്കലും ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചയിലൂടെ നമ്മുക്ക് ശാശ്വതമായ ഒരു കരാറിലെത്താന്‍ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നു. ലോകത്തെ നശിപ്പിച്ച സംഘർഷങ്ങളെ അപലപിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും ലിയോ മാര്‍പാപ്പ ഉദ്ധരിച്ചു. മാതൃദിനമായ ഇന്ന് ലോകത്തെ എല്ലാ അമ്മമാര്‍ക്കും പോപ്പ് ആശംസകള്‍ നേരുകയും ചെയ്തു.