Viral Video: നൊമ്പര കാഴ്ച; ആശുപത്രിയില്‍ കിടക്കുന്ന പാപ്പാനെക്കാണാൻ ആന എത്തി; തുമ്പിക്കൈനീട്ടി ആശ്വാസിപ്പിച്ച് മടക്കം

Emotional Video Of an Elephant: രോഗിയായി ആശുപത്രി കിടക്കയിൽ കിടക്കുന്ന പാപ്പാനെകാണാൻ എത്തുന്ന ആനയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹൃദയം നിറയ്ക്കുന്ന ഈ നൊമ്പര കാഴ്ച കണ്ടുനിന്നവരുടെ കണ്ണും മനസ്സും നിറച്ചു.

Viral Video: നൊമ്പര കാഴ്ച; ആശുപത്രിയില്‍ കിടക്കുന്ന പാപ്പാനെക്കാണാൻ ആന എത്തി; തുമ്പിക്കൈനീട്ടി ആശ്വാസിപ്പിച്ച് മടക്കം

Viral Video

Published: 

09 Feb 2025 | 07:22 AM

വന്യജീവി ആക്രമണം നിത്യ സംഭവമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇവയെ തുടർന്നുള്ള കെടുതികളും മുന്‍പെങ്ങുമില്ലാത്ത വിധം വർധിച്ചിരിക്കുകയാണ്. കാട്ടാനയുടെയും കടുവയുടെയും ആക്രമണത്തിൽ കേരളത്തിൽതന്നെ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. ഇതോടെ ആകെ ഭീതിയിലാണ് കാടിനോട് ചേർന്ന് ജീവിക്കുന്നവർ.

എന്നാൽ മറ്റൊരു വശത്ത് വലിയ രീതിയിലുള്ള ബന്ധം കാത്ത് സൂക്ഷിക്കാനും ആനയ്ക്ക് സാധിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ആനയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രോഗിയായി ആശുപത്രി കിടക്കയിൽ കിടക്കുന്ന പാപ്പാനെകാണാൻ എത്തുന്ന ആനയുടെ വീഡിയോ ആണ് അത്. ഹൃദയം നിറയ്ക്കുന്ന ഈ നൊമ്പര കാഴ്ച കണ്ടുനിന്നവരുടെ കണ്ണും മനസ്സും നിറച്ചു.

Also Read: 2 വർഷം സൂക്ഷിച്ചുവെച്ചു; മരിക്കുന്നതിന് മുൻപ് ഭർത്താവുണ്ടാക്കിയ ഭക്ഷണം കഴിച്ച് യുവതി; വീഡിയോ വൈറൽ

വീഡിയോയിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന പാപ്പാനെ കാണാൻ എത്തുന്ന ആനയെയാണ് കാണുന്നത്. മുറിയുടെ കവാടത്തിൽ നിന്ന് ആന വരുന്നതുമുതലാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ ശ്രദ്ധപൂർവം ആശുപത്രിയുടെ മുറിയുടെ അകത്ത് പ്രവേശിച്ച ആന കിടക്കയിൽ കിടക്കുന്ന രോ​ഗിയുടെ അടുത്ത് എത്തുന്നു. തുടർന്ന് പാപ്പാന് നേരെ തുമ്പിക്കൈ നീട്ടുന്നതും വീഡിയോയിൽ കാണാം. ഈ സമയം അവിടെയുള്ള സ്ത്രീ, ആനയുടെ തുമ്പിക്കൈയില്‍ തൊടാനും ലാളിക്കാനുമായി രോ​ഗിയുടെ കൈ ഉയർത്തി നൽകുന്നതും കാണാം. ഇവരുടെ സ്നേ​ഹം കണ്ടുനിന്നവരെയും കരയിപ്പിക്കും.

 

‘ഗുരുതര രോഗം ബാധിച്ച തന്റെ പരിചാരകനോട് വിടപറയാന്‍ ആനയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിനകം മില്യണ്‍ കണക്കിന് വ്യൂസ് ആണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ആത്മാർത്ഥ സ്‌നേഹമെന്നും, ഉപകാരങ്ങള്‍ മറക്കാത്തവരാണ് മൃഗങ്ങളെന്നും തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ