AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: 2 വർഷം സൂക്ഷിച്ചുവെച്ചു; മരിക്കുന്നതിന് മുൻപ് ഭർത്താവുണ്ടാക്കിയ ഭക്ഷണം കഴിച്ച് യുവതി; വീഡിയോ വൈറൽ

Woman Eats Food Cooked by Her Late Husband After 2 Years: സബ്രീന എന്ന യുവതിയുടെ ഭർത്താവ് ടോണി രണ്ട് വർഷം മുൻപാണ് മരണപ്പെടുന്നത്. മരിക്കുന്നതിന് മുൻപ് ഭർത്താവ് അവസാനമായുണ്ടാക്കിയ കറി ആണ് ഭാര്യ രണ്ട് വർഷത്തോളം കേടുവരാതെ സൂക്ഷിച്ചത്.

Viral Video:  2 വർഷം സൂക്ഷിച്ചുവെച്ചു; മരിക്കുന്നതിന് മുൻപ് ഭർത്താവുണ്ടാക്കിയ ഭക്ഷണം കഴിച്ച് യുവതി; വീഡിയോ വൈറൽ
വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ Image Credit source: Instagram
nandha-das
Nandha Das | Updated On: 08 Feb 2025 15:36 PM

ചിലരെ സംബന്ധിച്ചടുത്തോളം ഭക്ഷണം എന്നത് വികാരങ്ങളും ഓർമ്മകളും ഉണർത്തുന്ന ഒന്നാണ്. അവ ചിലപ്പോൾ സന്തോഷവും മറ്റ് ചിലപ്പോൾ സങ്കടവും സമ്മാനിക്കുന്നു. അത്തരത്തിൽ വളരെ വികാരനിർഭരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രണ്ട് വർഷം മുൻപ് മരിച്ചു പോയ ഭർത്താവ് പാകം ചെയ്ത ഭക്ഷണം കഴിക്കുന്ന യുവതിയുടെ വീഡിയോ ആണിത്. സബ്‌ഫോർടോണി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സബ്രീന എന്ന യുവതിയുടെ ഭർത്താവ് ടോണി രണ്ട് വർഷം മുൻപാണ് മരണപ്പെടുന്നത്. മരിക്കുന്നതിന് മുൻപ് ഭർത്താവ് അവസാനമായുണ്ടാക്കിയ കറി ആണ് ഭാര്യ രണ്ട് വർഷത്തോളം കേടുവരാതെ സൂക്ഷിച്ചത്. യുവതി കറി ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു. ടോണി സ്നേഹത്തോടെ പാകം ചെയ്ത ആ കറി എന്നന്നേക്കുമായി സൂക്ഷിച്ച് വെക്കാനായിരുന്നു ആദ്യം യുവതി തീരുമാനിച്ചിരുന്നത്. എന്നാൽ, ഇരുവരും താമസിച്ചിരുന്ന വീട്ടിൽ നിന്നും യുവതി മാറി താമസിക്കാൻ പോകുന്നതിനാൽ ആ തീരുമാനം മാറ്റുകയായിരുന്നു.

ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വീഡിയോ:

 

View this post on Instagram

 

A post shared by Sabrina 🫶🏼 (@sabfortony)

ALSO READ: 1.22 കോടി രൂപ വിലവരുന്ന അമ്മയുടെ ആഭരണങ്ങൾ മകൾ വിറ്റത് 720 രൂപക്ക്; അതും ലിപ് സ്റ്റഡ് വാങ്ങാൻ

തന്റെ ഭർത്താവ് ടോണി നന്നായി പാചകം ചെയ്യുമായിരുന്നുവെന്ന് വീഡിയോയിൽ സബ്രീന പറയുന്നുണ്ട്. “ഞാൻ എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോഴെല്ലാം, ടോണി എനിക്കായി അതെല്ലാം പാകം ചെയ്ത് തരും. ഈ വീട്ടിലെ എന്റെ അവസാന ഭക്ഷണത്തിന് ടോണി ഒരുപാട് നന്ദി” സബ്രീന വീഡിയോയിൽ പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കം തന്നെ അഞ്ച് ലക്ഷത്തിൽ അധികം പേരാണ് ഈ വീഡിയോ കണ്ടത്.