Viral video: ദുരന്തം മുന്‍കൂട്ടി കണ്ട് പൂച്ചകള്‍; സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

viral-video-Cats save young woman : പൂച്ചകള്‍ക്ക് അപകടങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള ശക്തിയുള്ളത് യുവതിയെ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയിരിക്കുകയാണ്.

Viral video: ദുരന്തം മുന്‍കൂട്ടി കണ്ട് പൂച്ചകള്‍; സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

Cats Save Young Woman From Accident

Published: 

25 Jul 2025 17:23 PM

ബെയ്ജിങ്: പൂച്ചകള്‍ കാരണം ജീവന്‍ രക്ഷപ്പെട്ട ഒരു യുവതിയുണ്ട് അങ്ങ് ചൈനയില്‍. അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് പൂച്ചകള്‍ അസ്വാഭാവികമായി പെരുമാറിയതാണ് യുവതിയെ രക്ഷപ്പെടാന്‍ സഹായിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

ലിവിങ് റൂമിലെ സോഫയില്‍ ഇരിക്കുകയാണ് ഒരു സ്ത്രീ. അവളുടെ ശ്രദ്ധ മുഴുവന്‍ ഫോണിലാണ്. ലിവിങ് റൂമിന്റെ വ്യത്യസ്ത കോണുകളിലായി പൂച്ചകളുമുണ്ട്. എന്നാല്‍ ടിവി യൂണിറ്റിന് അടുത്ത് നിന്ന് പൂച്ച പെട്ടെന്ന് എന്തോ അസാധാരണമായുള്ള ശബ്ദം കേട്ട് ശ്രദ്ധിക്കാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ അത് മേശപ്പുറത്തേക്ക് ചാടിക്കയറി. മറ്റ് പൂച്ചകളും അപകടം സംഭവിച്ച് കഴിഞ്ഞാല്‍ ഓടാനുള്ള തയാറെടുപ്പ് നടത്തിക്കഴിഞ്ഞു.

 

അത്രയും നേരം ഫോണില്‍ ശ്രദ്ധിച്ചിരുന്ന യുവതി പൂച്ചകളുടെ കരച്ചില്‍ കേട്ട് തലയുയര്‍ത്തി നോക്കി. അപ്പോഴാണ് ടിവിയുടെ പിന്നില്‍ വലിയ ടൈലുകള്‍ കൂട്ടത്തോടെ വീഴുന്നത് കണ്ടത്. ഉടന്‍ തന്നെ അവളും പൂച്ചകളും സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പൂച്ചകള്‍ക്ക് അപകടങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള ശക്തിയുള്ളത് യുവതിയെ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയിരിക്കുകയാണ്.

സെന്‍സിറ്റീവ് കേള്‍വിശക്തിയുള്ള പൂച്ചകള്‍ ചുമരിലെ ചെറിയ വിള്ളലുകള്‍ പോലും ശ്രദ്ധിച്ചു, പൂച്ചകള്‍ക്ക് മോശം അടിസ്ഥാന സൗകര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും, മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോള്‍, മൃഗങ്ങള്‍ക്ക് ചെറിയ ശബ്ദ ആവൃത്തി പോലും കേള്‍ക്കാന്‍ കഴിയും. അവയ്ക്ക് ഏറ്റവും ശക്തമായ കേള്‍വിശക്തിയുണ്ട്, എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് താഴെയുള്ള കമന്റുകള്‍.

Related Stories
Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്
Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ