Viral Video: മെക്സിക്കോയിലെ തെരുവിലൂടെ സ്വൈര്യവിഹാരം നടത്തി ബംഗാൾ കടുവ, ദൃശ്യങ്ങൾ ഇതാ

Tiger Roaming Freely In Mexico Town: പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ കടുവയുടെ നഖങ്ങൾ നീക്കം ചെയ്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള അറ്റോർണി ജനറൽ ഓഫീസിൽ നിന്നെത്തിയവർ കടുവയെ പിടികൂടി.

Viral Video: മെക്സിക്കോയിലെ തെരുവിലൂടെ സ്വൈര്യവിഹാരം നടത്തി ബംഗാൾ കടുവ, ദൃശ്യങ്ങൾ ഇതാ

Tiger

Published: 

06 Mar 2026 | 08:43 PM

മെക്സിക്കോ സിറ്റി: ജനവാസമേഖലയിലൂടെ ഒരു ബംഗാൾ കടുവ സ്വതന്ത്രമായി നടന്നുനീങ്ങുന്ന നടുക്കുന്ന ദൃശ്യങ്ങൾ മെക്സിക്കോയിൽ നിന്നും പുറത്തുവന്നു. മെക്സിക്കോയിലെ നായരിത് സംസ്ഥാനത്തെ ടെക്വാല എന്ന നഗരത്തിലാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, തെരുവിലൂടെ ശാന്തനായി നടന്നുപോകുന്ന കടുവയെ കണ്ട് നാട്ടുകാർ പരിഭ്രാന്തരാകുന്നത് കാണാം.

തെരുവിലൂടെ നടന്നുപോയ കടുവയെ കണ്ട ഒരു യുവതി ഭയന്ന നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ അൽപ്പസമയത്തിന് ശേഷം കൗതുകകരമായ മറ്റൊരു സംഭവം കൂടി അരങ്ങേറി. കടുവ ആരെയോ കാത്തുനിൽക്കുന്നതുപോലെ നിൽക്കുകയും, പിന്നാലെ എത്തിയ ഒരാൾ അതിന്റെ കഴുത്തിൽ വെറുമൊരു കയർ കെട്ടി വളരെ എളുപ്പത്തിൽ കൊണ്ടുപോവുകയും ചെയ്തു.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ കടുവയുടെ നഖങ്ങൾ നീക്കം ചെയ്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള അറ്റോർണി ജനറൽ ഓഫീസിൽ നിന്നെത്തിയവർ കടുവയെ പിടികൂടി. കടുവയെ അനധികൃതമായാണ് വളർത്തിയിരുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. സിനലോവ അതിർത്തിക്ക് സമീപമാണ് കടുവയെ പിടികൂടിയത്.

 

സുന്ദർബനിലെ പഴയ വീഡിയോയും തരംഗമാകുന്നു

 

ഇതോടൊപ്പം തന്നെ, മുൻപ് ഇന്ത്യയിലെ സുന്ദർബനിൽ നിന്നും രക്ഷപ്പെടുത്തിയ കടുവയെ വനത്തിലേക്ക് തുറന്നുവിടുന്ന പഴയൊരു വീഡിയോയും വീണ്ടും ചർച്ചയാകുന്നുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ പങ്കുവെച്ച വീഡിയോയിൽ, ബോട്ടിൽ നിന്നും വെള്ളത്തിലേക്ക് ചാടി കടുവ തന്റെ സ്വഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ നീന്തിപ്പോകുന്നത് കാണാം.

 

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ