Vishu at Gulf: പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ

Vegetables for Vishu sadhya 2026 to Gulf: പ്രധാനമായും വിഷുക്കണിക്ക് അത്യാവശ്യമായ കണിവെള്ളരി, ചക്ക, കായ, മത്തൻ എന്നിവയാണ് ഗൾഫ് വിപണി ലക്ഷ്യമാക്കി കൊണ്ടുപോയത്. ഇവയ്‌ക്കൊപ്പം കേരളത്തിന്റെ തനതായ കണിക്കൊന്ന പൂക്കൾ ചീത്തയാകാത്ത രീതിയിൽ പ്രത്യേകമായി പാക്ക് ചെയ്ത് ഗൾഫിലെ മലയാളികൾക്ക് കണി കാണാനായി എത്തിച്ചിട്ടുണ്ട്.

Vishu at Gulf: പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ

Vishu Celebrations At Gulf

Edited By: 

Jenish Thomas | Updated On: 28 Apr 2026 | 09:05 PM

നെടുമ്പാശേരി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും പ്രവാസി മലയാളികളുടെ വിഷു ആഘോഷത്തിന് തടസ്സമില്ലെന്ന് ഉറപ്പുവരുത്തി കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ടൺകണക്കിന് പച്ചക്കറികൾ വിദേശത്തെത്തി. ഈ വിഷുക്കാലത്ത് മാത്രം 1650 ടണ്ണിലേറെ പച്ചക്കറികളാണ് കൊച്ചിയിൽ നിന്നും ഗൾഫ് നാടുകളിലേക്ക് കയറ്റി അയച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം മൂലം വിമാന സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, പച്ചക്കറി വിതരണം മുടങ്ങാതിരിക്കാൻ പ്രത്യേക കാർഗോ വിമാനങ്ങൾ സർവീസ് നടത്തിയത് പ്രവാസികൾക്ക് വലിയ ആശ്വാസമായി.

500 ടൺ പച്ചക്കറികൾ കയറ്റുമതി ചെയ്തു

വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ വലിയൊരു മുന്നേറ്റമാണ് കഴിഞ്ഞ ശനിയാഴ്ച ഉണ്ടായത്. അന്ന് മാത്രം ഏകദേശം 500 ടൺ പച്ചക്കറികളാണ് ഗൾഫ് മേഖലയിലേക്ക് അയച്ചത്. സാധാരണ വിമാനങ്ങളിലെ കാർഗോ സൗകര്യത്തിന് പുറമെ, ലുലു ഗ്രൂപ്പ് ഉൾപ്പെടെയുള്ള വൻകിട സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ പ്രത്യേക വിമാനങ്ങൾ വഴി 350 ടൺ പച്ചക്കറികൾ അധികമായി ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിക്കാനും സാധിച്ചു. ഇതോടെ കഴിഞ്ഞ വർഷത്തെ കയറ്റുമതി കണക്കുകൾക്കൊപ്പം ഇത്തവണ പ്രതിസന്ധി ഘട്ടമാണെങ്കിലും എത്താൻ സാധിച്ചിട്ടുണ്ട്.

ALSO READ: വിഷു കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരക്കില്ലാതെ എങ്ങനെ മടങ്ങാം? നിങ്ങൾ അറിയേണ്ട ടിപ്സുകൾ

വിഷു ആഘോഷക്കാൻ ഉള്ളതെല്ലാം ഗൾഫിലെത്തി

ഏപ്രിൽ ആറ് മുതൽ 13 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഓരോ ദിവസവും നൂറ് ടണ്ണിന് മുകളിലായിരുന്നു ജിസിസി രാജ്യങ്ങളിലേക്കുള്ള പച്ചക്കറികളുടെ കയറ്റുമതി. പ്രത്യേകിച്ച് ഏപ്രിൽ 11-ന് 490 ടണ്ണും ഇന്നലെ 150 ടണ്ണും പച്ചക്കറികൾ കയറ്റി അയച്ചു. ഇന്നും 150 ടൺ കയറ്റുമതിക്കായി ബുക്കിംഗ് നടന്നിട്ടുണ്ട്. പ്രധാനമായും വിഷുക്കണിക്ക് അത്യാവശ്യമായ കണിവെള്ളരി, ചക്ക, കായ, മത്തൻ എന്നിവയാണ് ഗൾഫ് വിപണി ലക്ഷ്യമാക്കി കൊണ്ടുപോയത്. ഇവയ്‌ക്കൊപ്പം കേരളത്തിന്റെ തനതായ കണിക്കൊന്ന പൂക്കൾ ചീത്തയാകാത്ത രീതിയിൽ പ്രത്യേകമായി പാക്ക് ചെയ്ത് ഗൾഫിലെ മലയാളികൾക്ക് കണി കാണാനായി എത്തിച്ചിട്ടുണ്ട്. വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും കൈകോർത്തതോടെ പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും പ്രവാസികളുടെ വിഷു സമൃദ്ധമാവുകയാണ്.

Follow Us
Related Stories
Iran-US Conflict: പന്ത്രണ്ടാം രാത്രിയിലും ഇറാന് പ്രഹരം, ആക്രമണം തുടര്‍ന്ന് യുഎസ്; കുവൈറ്റില്‍ ഡ്രോണ്‍ മഴ
Dubai Trip Planning: ദുബായിലേക്ക് ഒരു യാത്ര പോയാലോ? നോമിനേറ്റ് ചെയ്താൽ പ്രവാസികൾക്കും വമ്പൻ നേട്ടം; കൂടുതൽ അറിയൂ !
Generic Drug Tariff: ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ; ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയെ ബാധിക്കും
Iran-US Conflict: ആണവ ശേഖരം ഒളിപ്പിച്ച് ഇറാന്‍, പിക്കാകസിലേക്ക് മാറ്റി; 11ാം രാത്രിയും യുഎസ് ആക്രമണം
ദുബായിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരൂ..; കാത്തിരിക്കുന്നത് 3000 ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ !
Visa On Arrival For Indian Tourists: ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ; പക്ഷേ ഇക്കാര്യങ്ങൾ അറിയാതെ ദുബായിലേക്ക് യാത്ര ചെയ്യരുത് !
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി