AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vladimir Putin: പുടിന്റെ മലവിസര്‍ജ്യം റഷ്യയില്‍ തന്നെ എത്തണം; യാത്രകളിലെല്ലാം പൂപ്പ് സ്യൂട്ട്‌കേസുകള്‍ കൂടെ

Putin Waste Collection Suitcase: അലാസ്‌കയില്‍ വെച്ച് നടന്ന ഉച്ചക്കോടിയില്‍ പുടിന്‍ എത്തിയതും തന്റെ പൂപ്പ് സ്യൂട്ട്‌കേസുകളുമായാണ്. വിദേശ യാത്ര നടത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മലം ശേഖരിച്ച് അംഗരക്ഷകര്‍ റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍

Vladimir Putin: പുടിന്റെ മലവിസര്‍ജ്യം റഷ്യയില്‍ തന്നെ എത്തണം; യാത്രകളിലെല്ലാം പൂപ്പ് സ്യൂട്ട്‌കേസുകള്‍ കൂടെ
വ്‌ളാഡിമിര്‍ പുടിന്‍ Image Credit source: PTI
shiji-mk
Shiji M K | Published: 20 Aug 2025 09:01 AM

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിദേശ യാത്രകളിലെല്ലാം തന്നെ അദ്ദേഹത്തോടൊപ്പം മറ്റൊരാളും ഉണ്ടാകും. എന്നാല്‍ അതാരാണ് എന്നത് ഇപ്പോള്‍ എല്ലാവരിലും ആശ്ചര്യവും അമ്പരപ്പും ഉണ്ടാക്കുകയാണ്. അദ്ദേഹത്തിന്റെ മല വിസര്‍ജ്യങ്ങള്‍ ശേഖരിച്ച് റഷ്യയിലേക്ക് കൊണ്ടുപോകുകയാണ് അംഗരക്ഷകര്‍.

അലാസ്‌കയില്‍ വെച്ച് നടന്ന ഉച്ചക്കോടിയില്‍ പുടിന്‍ എത്തിയതും തന്റെ പൂപ്പ് സ്യൂട്ട്‌കേസുകളുമായാണ്. വിദേശ യാത്ര നടത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മലം ശേഖരിച്ച് അംഗരക്ഷകര്‍ റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിദേശ സര്‍ക്കാരുകള്‍ അദ്ദേഹത്തിന്റെ മാലിന്യങ്ങളെ കുറിച്ച് പഠിക്കുന്നത് തടയുന്നതിനാണത്ര ഇങ്ങനെ ചെയ്യുന്നത്.

പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ മാലിന്യങ്ങള്‍ സീല്‍ ചെയ്ത ബാഗുകളില്‍ പായ്ക്ക് ചെയ്ത് മോസ്‌കോയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനായി പ്രത്യേക ബ്രീഫ്‌കേസില്‍ സൂക്ഷിക്കുന്നതായി ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് റെജിസ് ജെന്റെയും മിഖായേല്‍ റൂബിനുമാണ്.

2017ല്‍ പുടിന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴും 2019ല്‍ സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോഴും ഈ രീതി പലരും ശ്രദ്ധിച്ചു. വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ പുടിന്റെ വിസര്‍ജ്യത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശ യാത്രകളില്‍ പുടിന്‍ ചിലപ്പോഴൊക്കെ സ്വകാര്യ കുളിമുറി അല്ലെങ്കില്‍ പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് പോലും ഉപയോഗിച്ചിരുന്നതായി മുന്‍ ബിബിസി പത്രപ്രവര്‍ത്തക ഫരീദ റുസ്തമോവ സ്ഥിരീകരിച്ചു. പ്രസിഡന്റായി ചുമതലയേറ്റെടുത്ത നാള്‍ മുതല്‍ പുടിന്‍ ഈ രീതി പിന്തുടരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

അതേസമയം, 2022ല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ പുടിന്റെ ആരോഗ്യസ്ഥതിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. അദ്ദേഹത്തിന് ക്യാന്‍സറോ പാര്‍ക്കിന്‍സണ്‍സ് രോഗമോ ഉണ്ടാകാമെന്നാണ് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: Donald Trump: എത്ര യുദ്ധങ്ങള്‍ ട്രംപ് ഇതുവരെ അവസാനിപ്പിച്ചു? പറയുന്നതെല്ലാം സത്യമാണോ?

എന്നാല്‍ ഇതാദ്യമായല്ല ഒരു രാജ്യത്തിന്റെ തലവന്റെ മലം പരിശോധനയക്ക് വിധേയമാക്കുക എന്ന ആശയം ഉദിക്കുന്നത്. 1949ല്‍ ചൈനീസ് നേതാവ് മാവോ സെതുങ്ങിന്റെ മലം ഒരു മനഃശാസ്ത്രപരമായ പ്രൊഫൈല്‍ നിര്‍മിക്കുന്നതിനായി രഹസ്യ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ സ്റ്റാലിന്‍ ഉത്തരവിട്ടിരുന്നു.

കൂടാതെ ശീതകാല യുദ്ധ സമയത്ത് ബ്രിട്ടീഷ് ഏജന്റുമാര്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി സോവിയറ്റ് സൈനികര്‍ ഉപയോഗിച്ചിരുന്ന ടോയ്‌ലറ്റ് പേപ്പര്‍ പരിശോധിച്ചിരുന്നതായും പറയപ്പെടുന്നു.