Viral Video: വിസ്മയം ഈ ഇബു ബാരൻ, ചരിത്രത്തിലെ ഏറ്റവും നീളമേറിയ പാമ്പിനെ കാണണോ?

longest snake in the world 2026: മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ നിന്ന് അകലെ കണ്ടുപിടിക്കപ്പെട്ട ഈ പാമ്പിനെ സുരക്ഷിതമായി നിരീക്ഷിച്ചു വരികയാണ്.

Viral Video: വിസ്മയം ഈ ഇബു ബാരൻ, ചരിത്രത്തിലെ ഏറ്റവും നീളമേറിയ പാമ്പിനെ കാണണോ?

Longest Snake In The World

Updated On: 

05 Feb 2026 | 04:38 PM

ജക്കാർത്ത: ലോകത്തിലെ ഏറ്റവും നീളമേറിയ പാമ്പ് എവിടെ ഉണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? ആമസോൺ കാടുകളിലെവിടെയെങ്കിലും ഉണ്ടാകും അല്ലെങ്കിൽ സിനിമയിൽ കാണുന്ന പോലെ അനാക്കോണ്ട പോലെ ഏതെങ്കിലും ആവും എന്ന് ഊഹിക്കേണ്ട. ഇതാ അത് ഇവിടെ ഉണ്ട്. ഇന്തോനേഷ്യയിലെ സുലവേസിയിലെ മാരോസ് മേഖലയിൽ നിന്നാണ് ഈ നീളക്കാരൻ പാമ്പിനെ കണ്ടെത്തിയത്.

റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിൽപ്പെട്ട കൂറ്റൻ പെൺപാമ്പാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. ‘ഇബു ബാരൻ’ (Ibu Baron) എന്ന് പേരിട്ടിരിക്കുന്ന ഈ പാമ്പിന് 7.22 മീറ്റർ നീളമുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതായത് 23 അടി 8 ഇഞ്ച് നീളം.

 

റെക്കോർഡുകൾ തിരുത്തിക്കുറിച്ച അളവെടുപ്പ്

 

2025 അവസാനത്തോടെയാണ് ഇന്തോനേഷ്യയിലെ സുലവേസിയിലുള്ള മാരോസ് പ്രദേശത്തു നിന്ന് ഈ കൂറ്റൻ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷം 2026 ജനുവരി 18-നാണ് ഇതിന്റെ കൃത്യമായ നീളം അളന്നത്. കാടിന്റെ വന്യതയിൽ ജീവിക്കുന്ന പാമ്പുകളിൽ നടത്തിയിട്ടുള്ള കണക്കെടുപ്പുകളിൽ ഏറ്റവും വിശ്വാസയോഗ്യമായി അളക്കപ്പെട്ട ഏറ്റവും വലിയ പാമ്പ് എന്ന പദവി ഇനി ‘ഇബു ബാരന്’ സ്വന്തം.

മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ നിന്ന് അകലെ കണ്ടുപിടിക്കപ്പെട്ട ഈ പാമ്പിനെ സുരക്ഷിതമായി നിരീക്ഷിച്ചു വരികയാണ്. ഇതിനു മുൻപ് പലപ്പോഴും എട്ട് മീറ്ററിലധികം നീളമുള്ള പാമ്പുകളെ കണ്ടെത്തിയതായി അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, ഔദ്യോഗികമായി ഇത്രയും കൃത്യതയോടെ അളക്കപ്പെട്ട മറ്റൊന്ന് ചരിത്രത്തിലില്ലെന്ന് ഗവേഷകർ പറയുന്നു.

Follow Us
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി