AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Pakistan Children HIV : ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിച്ചു; പാകിസ്താനിൽ 331 കുട്ടികൾക്ക് എച്ച്ഐവി ബാധ

331 Children HIV In Pakistan : കൃത്യമായ അണുബാധ നടത്താതെയാണ് ഇവർ കുട്ടികളിൽ ചികിത്സ നടത്തുന്നത്. നിരവധി കുട്ടികളിൽ ഈ രോഗബാധ കണ്ടെത്തിയതിന് തുടർന്ന നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്

Pakistan Children HIV : ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിച്ചു; പാകിസ്താനിൽ 331 കുട്ടികൾക്ക് എച്ച്ഐവി ബാധ
Representational ImageImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 28 Apr 2026 | 11:17 PM

ഉപയോഗിച്ച സിറഞ്ചുകൾ വീണ്ടും ഉപയോഗിച്ച് പാകിസ്താനിൽ 331 കുട്ടികൾക്ക് എച്ച്ഐവി  (HIV in Children) രോഗബാധ ഉണ്ടായെന്ന് കണ്ടെത്തൽ. അടിസ്ഥാന മനദണ്ഡങ്ങൾ പോലും പാലിക്കാതെ ചികിത്സയ നടത്തിയതിനെ തുടർന്നാണ് വ്യാപകമായി കുട്ടികളിൽ ഈ രോഗബാധ പിടിപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി തങ്ങളുടെ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ടു. നിരവധി രോഗികളിൽ ഉപയോഗിച്ച സിറിഞ്ചുകൾ വീണ്ടും വീണ്ടും മറ്റുള്ളവരിൽ ഉപയോഗിക്കുന്നതും, ചികിത്സയ്ക്കായി ഉപോയഗിച്ച മെഡിക്കൽ ഉത്പനങ്ങൾ അത് ശുചിയാക്കാതെ വീണ്ടും മറ്റ് രോഗികൾക്കും ഉപയോഗിക്കുന്നത് ബിബിസി തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. പാകിസ്താനിലെ തോൺസയിലെ ടിഎച്ച്ക്യൂ സർക്കാർ ആശുപത്രിയിലെ ദൃശ്യങ്ങളാണ് ബിബിസി പുറത്ത് വിട്ടിരിക്കുന്നത്.

സംഭവങ്ങൾക്ക് തുടക്കം 2024ൽ

2024ൽ ആണ് കുട്ടികളിൽ എച്ച്ഐവി രോഗബാധ ഉണ്ടായിയെന്ന് കണ്ടെത്തി തുടങ്ങിയത്. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറെ കാണാൻ എത്തുന്ന കുട്ടികൾ കടുത്ത പനിയും മറ്റുമായി മരണപ്പെടുന്നത് തുടർക്കഥയായതോടെയാണ് കാരണം എച്ച്ഐവി ആണെന്ന് കണ്ടെത്തുന്നത്. 2024 നവംബർ മുതൽ 2025 ഒക്ടോബർ വരെ ടോൺസയിലെ കുറഞ്ഞപക്ഷം 331 കുട്ടികളാണ് എച്ച്ഐവി രോഗബാധ കണ്ടെത്തിട്ടുള്ളത്. സുരക്ഷിതമല്ലാത്ത രീതിയിൽ സിറഞ്ചുകൾ കുട്ടികളിൽ ഉപയോഗിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.

ദൃശ്യങ്ങൾ പുറത്തുവിട്ട് ബിബിസി

ഇതിന് തെളിവായി 2025ൽ തോൺസിയെ സർക്കാർ ആശുപത്രിയിൽ 32 മണിക്കൂർ നേരത്തെ ദൃശ്യങ്ങൾ ബിബിസി പുറത്ത് വിടുകയും ചെയ്തു. അടിസ്ഥാനപരമായ ചികിത്സയ മാനദണ്ഡങ്ങൾ ആശുപത്രി അധികൃതർ പാലിക്കുന്നില്ലയെന്നാണ് വീഡിയോ ഉദ്ദരിച്ചുകൊണ്ട് ബിബിസി അറിയിക്കുന്നത്. ഓരോ വയൽ മരുന്ന് തന്നെ മറ്റ് കുട്ടികൾക്കും ഉപയോഗിക്കുന്നതും ബിബിസിയുടെ ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. സൂചി മാറ്റിയാലും സിറഞ്ചിൻ്റെ ബാക്കി ഭാഗത്തിലൂടെയും എച്ച്ഐവി രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയേറെയാണെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

അതേസമയം തെളിവ് സഹിതം വിവരങ്ങൾ പുറത്ത് വിട്ടെങ്കിലും ആശുപത്രി അധികൃതർ ഇക്കാര്യങ്ങൾ നിഷേധിക്കുകയാണ്. കൃത്യമായ മനദണ്ഡങ്ങൾ പാലിച്ചാണ് ടിഎച്ച്ക്യുവിൽ ചികിത്സ നൽകുന്നതെന്ന് ആശുപത്രി സുപ്രെണ്ട് പ്രതികരിക്കുന്നത്. കൂടാതെ ബിബിസിയുടെ ദൃശ്യങ്ങൾ തൻ്റെ കാലത്തുള്ളതല്ലെന്നും താൻ സുപ്രണ്ടായി ചുമതലയേറ്റതിന് ശേഷം എല്ലാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താറുണ്ടെന്നും സുപ്രണ്ട് അറിയിച്ചു.

Follow Us