Mpox: ഭീതി വേണ്ട; ആദ്യ എംപോക്സ് വാക്സിന് അനുമതി നൽകി ലോകാരോ​ഗ്യ സംഘടന

Mpox: എംപോക്സ് രോ​ഗബാധയെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 107 മരണങ്ങളും 3,160 പുതിയ കേസുകളുമാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്.

Mpox: ഭീതി വേണ്ട; ആദ്യ എംപോക്സ് വാക്സിന് അനുമതി നൽകി ലോകാരോ​ഗ്യ സംഘടന

mpox (Reuters image)

Updated On: 

14 Sep 2024 | 12:24 AM

ജനീവ: എംപോക്സ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാ​ഗമായി ആദ്യ വാക്സിന് അം​ഗീകാരം നൽകി ലോകാരോ​ഗ്യ സംഘടന. ബവേറിയൻ നോർഡിക് വികസിപ്പിച്ചെടുത്ത എംവിഎ–ബിഎൻ വാക്സീനാണ് അം​ഗീകാരം നൽകിയത്. എംപോക്സ് വ്യാപനം ​ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്രദേശങ്ങളിൽ അടിയന്തരമായി വിതരണം ചെയ്യാനാണ് വാക്സിന് പ്രീക്വാളിഫിക്കേഷൻ അനുമതി നൽകിയിരിക്കുന്നത്. ജപ്പാനിലെ കെ.എം ബയോളജിക്‌സ് നിർമ്മിച്ച LC16 എന്ന മറ്റൊരു വാക്‌സിനും അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

പ്രീക്വാളിഫിക്കേഷൻ അനുമതി നൽകുന്നതിലൂടെ യുഎൻ അം​ഗീകൃത ഏജൻസികൾക്ക് വാക്സിൻ വാങ്ങുവാനും വ്യാപനമുള്ള ഇടങ്ങളിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കും. 18 വയസിന് മുകളിലുള്ള വ്യക്തികൾക്ക് എംപോക്സ് വാക്സിൻ രണ്ട് ഡോസുകളായാണ് നൽകുക. മങ്കിപോക്സ് വെെറസ് വ്യപാനം രൂക്ഷമായാൽ 18 വയസിന് താഴെയുള്ളവർക്കും എംവിഎ–ബിഎൻ വാക്സീൻ നൽകുമെന്ന് ഡബ്യൂഎച്ച്ഒ വ്യക്തമാക്കി.

എംപോക്സിനെതിരായ പോരാട്ടത്തിന്റെ നിർണ്ണായക ചുവടുവയ്പ്പാണ് ഇതെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് പറഞ്ഞു. വ്യാപന മേഖലയിലേക്ക് വാക്സിനുകൾ എത്തിക്കാനാണ് ശ്രമിക്കുന്നത്. വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കുന്നതോടെ വെെറസ് വ്യാപനം നിയന്ത്രിക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കുമെന്ന് അദ്ദേ​ഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 107 മരണങ്ങളും 3,160 പുതിയ കേസുകളുമാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഒരു എംപോക്സ് കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹരിയാനയിലെ ഹിസാർ സ്വദേശിയായ 26-കാരനാണ് വെെറസ് ബാധയെ തുടർന്ന് ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുള്ളത്. വൈറസ് ബാധയെത്തുടർന്ന് ശരീരത്തിൽ പാടുകളുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. എംപോക്സിന്റെ പഴയ വകഭേദമായ ക്ലേഡ് 2-വാണ് യുവാവിൽ കണ്ടെത്തിയത്. ആഫ്രിക്കൻ രാജ്യത്ത് നിന്നാണ് ഇയാൾ ഇന്ത്യയിലെത്തിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം
Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു