AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2026: നാളികേരത്തിനും കശുമാവിനും പ്രത്യേക പരിഗണന; കാർഷിക മേഖലകളിൽ ഏതെല്ലാം പദ്ധതികൾ?

Union Budget 2026 For Farmers: ഉൽപ്പാദനക്ഷമത കുറഞ്ഞ പഴയ തെങ്ങുകൾ മാറ്റി ഉയർന്ന വിളവ് നൽകുന്ന പുതിയ ഇനങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന് സർക്കാർ സഹായം നൽകും. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ തെങ്ങ് കർഷകർക്ക് ഇത് വലിയ ഗുണകരമാകും.

Union Budget 2026: നാളികേരത്തിനും കശുമാവിനും പ്രത്യേക പരിഗണന; കാർഷിക മേഖലകളിൽ ഏതെല്ലാം പദ്ധതികൾ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 01 Feb 2026 | 03:12 PM

കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2026-ലെ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. പരമ്പരാഗത കൃഷികൾക്കൊപ്പം ഉയർന്ന വിപണി മൂല്യമുള്ള വിളകൾക്ക് പ്രാധാന്യം നൽകുന്ന പുതിയ പദ്ധതികളാണ് അവതരിപ്പിച്ചത്. കർഷകർ, കന്നുകാലി കർഷകർ, ഗ്രാമീണർ എന്നിവർക്കായി ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

നാളികേര കൃഷിക്ക് പുത്തൻ ഉണർവ്

 

ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉൽപ്പാദകരായ ഇന്ത്യയിൽ, തെങ്ങ് കൃഷിയെ ആശ്രയിച്ചു കഴിയുന്ന കോടിക്കണക്കിന് ആളുകൾക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് ബജറ്റിലുണ്ടായത്. 10 ദശലക്ഷം കർഷകർ നാളികേരത്തെ ആശ്രയിച്ച് ഉപജീവിക്കുന്നവരാണെന്ന് ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞ മന്ത്രി നാളികേര ഉല്‍പാദനം ത്വരിതപ്പെടുത്താനും കൃഷി പ്രോല്‍സാഹിപ്പിക്കാനുമായി പ്രത്യേക പദ്ധതിക്ക് കേന്ദ്രസർക്കാർ രൂപം നൽകുമെന്ന് പ്രഖ്യാപിച്ചു.

ALSO READ: ചൈനയ്ക്കുള്ള ഇന്ത്യയുടെ മറുപടി കേരളത്തില്‍ നിന്ന്! മലയാള മണ്ണില്‍ ഇനി ‘ധാതു വിപ്ലവം’

കോക്കനട്ട് പ്രൊമോഷൻ സ്കീം എന്ന പേരില്‍ 10 മില്യൺ കർഷകർക്ക് ​ഗുണകരമാകുന്ന പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമൻ പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു. ഉൽപ്പാദനക്ഷമത കുറഞ്ഞ പഴയ തെങ്ങുകൾ മാറ്റി ഉയർന്ന വിളവ് നൽകുന്ന പുതിയ ഇനങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന് സർക്കാർ സഹായം നൽകും. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ തെങ്ങ് കർഷകർക്ക് ഇത് വലിയ ഗുണകരമാകും.

 

ചന്ദനം മുതൽ കശുമാവ് വരെ

 

ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങുമായി കൈകേൾക്കുന്ന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിൽ ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സംസ്കരണത്തിനുമായി സംസ്ഥാനങ്ങളുമായി ചേർന്ന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.

ആഗോള വിപണിയിൽ ഇന്ത്യൻ കൊക്കോയെയും കശുമാവിനെയും മികച്ച ബ്രാൻഡുകളാക്കി മാറ്റാൻ 2030 ലക്ഷ്യമിട്ടുള്ള പരിപാടികൾ തുടങ്ങും. തീരദേശ പ്രദേശങ്ങളിലെ തെങ്ങ്, ചന്ദനം, കശുമാവ് തുടങ്ങിയ വിളകൾക്ക് പിന്തുണ നൽകുമെന്നും പ്രഖ്യാപനമുണ്ട്.
ബദാം, അണ്ടിപ്പരിപ്പ്, വാൾനട്ട് തുടങ്ങിയവയുടെ കൃഷി വ്യാപിപ്പിക്കും.

 

ഭാരത് വിസ്താർ

 

കൃഷിയിൽ ആധുനിക സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗപ്പെടുത്തുന്നതിനായി ‘ഭാരത് വിസ്താർ’ എന്ന എഐ ടൂൾ അവതരിപ്പിച്ചു. കാലാവസ്ഥാ വിവരങ്ങൾ, വിപണിയിലെ വിലനിലവാരം, കൃഷിരീതികൾ എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ കർഷകർക്ക് ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.