12th Pay Commission : ബജറ്റിൽ ശമ്പള പരിഷ്കരണം പ്രഖ്യാപനം ഉണ്ടാകുമോ? ഡിഎ എത്ര കൂടും?
Kerala Government Employees Expectations On VD Satheesan Budget 2026 : 2024 മുതൽ 12-ാം ശമ്പളക്കമ്മീഷൻ നിലവിൽ വരേണ്ടതാണ്. ഇതിന് പുറമെ എട്ട് ഗഡുക്കളായി ക്ഷാമബത്ത, ക്ഷാമാശ്വസം കുടിശ്ശികയും സർക്കാർ ജീവനക്കാർക്ക് നൽകാനുണ്ട്. ഇവയെല്ലാം വിഡി സതീശൻ്റെ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ പരിഗണിക്കപ്പെടാൻ സാധ്യതയേറെയാണ്.
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ്റെ ആദ്യ ബജറ്റിൽ പ്രതീക്ഷ അർപ്പിച്ച് സർക്കാർ ജീവനക്കാർ. ഏറെ നാളായി കാത്തിരിക്കുന്ന ശമ്പള പരിഷ്കരണം ക്ഷാമബത്ത, ക്ഷാമാശ്വസം കുടിശ്ശിക, അഷ്വേർഡ് പെൻഷൻ എന്നീ കാര്യങ്ങൾ സർക്കാർ ബജറ്റ് വ്യക്തത നൽകുമെന്നാണ് സർക്കാർ ജീവനക്കാർ പ്രതീക്ഷിക്കുന്നത്. 2024 മുതൽ ശമ്പള പരിഷ്കരണം നിലവിൽ വരേണ്ടതാണ്, എന്നാൽ പിണറായി വിജയൻ സർക്കാർ ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ചത്. ശമ്പള പരിഷ്കരണത്തിൽ പുതിയ സർക്കാരിൻ്റെ നിലപാട് എന്താണെന്ന് ബജറ്റിലൂടെ അറിയാൻ സാധിച്ചേക്കും. കൂടാതെ എട്ട് ഗഡുക്കളുമായിട്ടുള്ള ഡിഎ, ഡിആർ കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിലും സർക്കാരിൻ്റെ ധാരണ എന്താകുമെന്ന് ബജറ്റിലൂടെ അറിയാൻ സാധിക്കും.
ശമ്പള പരിഷ്കരണം ഈ വർഷം ഉണ്ടാകുമോ?
ഈ സാമ്പത്തിക വർഷം ശമ്പള പരിഷ്കരണം ഉണ്ടാകാൻ സാധ്യതയില്ല. പകരം 12-ാം ശമ്പള കമ്മീഷൻ അഴിച്ചുപണിഞ്ഞ്, പുതിയ കമ്മീഷനെ വിഡി സതീശൻ സർക്കാർ തീരുമാനമെടുത്തേക്കും. ഈ കഴിഞ്ഞ ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാർ 12-ാം ശമ്പള കമ്മീഷനെ നിയോഗിച്ചത്. ശുപാർശ നൽകാൻ സർക്കാർ മൂന്ന് മാസത്തെ സമയം അനുവദിച്ചിരുന്ന. അതേസമയം ഈ കഴിഞ്ഞിട്ടും യാതൊരു പ്രവർത്തനവും നടന്നിട്ടില്ലയെന്നാണ് റിപ്പോർട്ടുകൾ. ഇനി കമ്മീഷൻ ചെയർമാൻ ഡോ. വിപി ജോയിയെ നിലനിർത്ത് മറ്റ് രണ്ട് പേരെ മാറ്റി പുതിയ ആൾക്കാരെ സർക്കാർ ഉടൻ നിയമിച്ചേക്കും.
ഒരു ഗഡു ഡിഎ, ഡിആർ കിട്ടും?
ശമ്പള പരിഷ്കരണത്തിനൊപ്പം സർക്കാർ ജീവനക്കാർ പ്രധാനമായും കാത്തിരിക്കുന്നത് തങ്ങൾക്ക് ലഭിക്കാനുള്ള ക്ഷാമബത്ത, ക്ഷാമാശ്വാസം കുടിശ്ശികയാണ്. എട്ട് ഗഡുക്കളാണ് ഇനിയും സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ളത്. അടുത്ത നാല് വർഷത്തിനുള്ളിൽ ഈ എട്ട് ഗഡുക്കൾ നൽകി തീർക്കുമെന്ന് എൽഡിഎഫ് സർക്കാർ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ അറിയിച്ചിരുന്നു. കുടിശ്ശിക ഇനത്തിൽ മാത്രം 36,057 കോടി രൂപ നൽകാനായിരുന്നു എൽഡിഎഫ് സർക്കാർ ഉത്തരവിട്ടിരുന്നത്.
ALSO READ : Sthree Suraksha Scheme: സ്ത്രീ സുരക്ഷ പെൻഷൻ നിർത്തുന്നു, കണക്ട് ടു വർക്കിലും ആശങ്ക?
എന്നാൽ കുടിശ്ശികയ്ക്ക് പകരം ഈ പ്രാവിശ്യത്തെ ക്ഷാമബത്തയും ക്ഷാമാശ്വാസവും നൽകാനായിരിക്കും സാധ്യത. അതായത് രണ്ട് ശതമാനം ഡിഎയും ഡിആറും ഉയർത്തും. ജനുവരി മുതൽ മുൻകാല പ്രാബല്യത്തിൽ നൽകിയാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകില്ല. സർക്കാർ ജീവനക്കാർക്ക് ഒരു താൽക്കാലിക ആശ്വാസം പോലെ ഈ ഡിഎ വർധനവ് ബജറ്റിലൂടെ മുഖ്യമന്ത്രി അറിയിച്ചേക്കും.
അഷ്വേർഡ് പെൻഷൻ അല്ല പങ്കാളിത്ത പെൻഷൻ
എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച അഷ്വേർഡ് പെൻഷന് പകരം പങ്കാളിത്ത പെൻഷനുമായി യുഡിഎഫ് സർക്കാർ മുന്നോട്ട് പോകും. പങ്കാളിത്ത പെൻഷൻ പദ്ധതി പുതുക്കി, ജീവനക്കാർക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുള്ളത്. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും തുടർ നടപടികൾ ഒന്നുമണ്ടാകാത്തതിനാൽ അഷ്വേർഡ് പെൻഷൻ പദ്ധതി ഇതുവരും പ്രാബല്യത്തിൽ വന്നിട്ടുമില്ല. ങ്കാളിത്ത പെൻഷൻ ഫണ്ടിലേക്കുള്ള പ്രതിമാസ സർക്കാർ വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനത്തിൽ നിന്ന് പതിനാല് ശതമാനമായി വർധിപ്പിക്കണമെന്ന ശുപാർശയും സർക്കാരിന് മുന്നിലുണ്ട്. ജീവനക്കാർ ദീർഘക്കാലമായി ഉന്നയിക്കുന്ന പ്രധാന ആവശ്യമാണിത്. കേന്ദ്ര സർക്കാരും മറ്റ് ചില സംസ്ഥാനങ്ങളിലെ സർക്കാരും ഇത്തരത്തിൽ വിഹിതം വർധിപ്പിച്ചിരുന്നു.
വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്
ജൂൺ 19-ാം തീയതി വെള്ളിയാഴ്ചയാണ് വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്. ധനകാര്യ വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ തന്നെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9.30 ബജറ്റ് അവതരിപ്പിക്കുന്നതാണ്.
English Summary
Kerala Budget 2026, Do Kerala Government Expects More VD Satheesan’s First Budget. DA Arrears, New Pay Commission, Pension Scheme including Several Things Government Emplpoyees More From VD Satheesan’s Budget. VD Satheesan Government First Budget Will Present On June 19 2026.