AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Stock Market: പ്രതീക്ഷ അസ്തമിച്ചു; തകര്‍ന്നടിഞ്ഞ് ഓഹരി വിപണി

Budget 2026 Impact on Stock Market: വാരാന്ത്യങ്ങളില്‍ അവധിയായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ബജറ്റ് പ്രഖ്യാപനമായതിനാലാണ് ഫെബ്രുവരി 1 ഞായറാഴ്ചയും ഇക്വിറ്റി മാര്‍ക്കറ്റുകള്‍ വ്യാപാരത്തിനായി തുറന്നത്.

Stock Market: പ്രതീക്ഷ അസ്തമിച്ചു; തകര്‍ന്നടിഞ്ഞ് ഓഹരി വിപണി
സ്‌റ്റോക്ക് മാര്‍ക്കറ്റ്‌ Image Credit source: Yuichiro Chino/Getty Images Creative
Shiji M K
Shiji M K | Updated On: 01 Feb 2026 | 01:01 PM

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. നേരിയ നേട്ടത്തില്‍ ആരംഭിച്ച വ്യാപാരം ബജറ്റ് പ്രഖ്യാപനത്തോടെ കൂപ്പുകുത്തി വീണു. നിഫ്റ്റി 50 സൂചിക 13.10 പോയിന്റ് അഥവാ 0.05 ശതമാനം നേട്ടം രേഖപ്പെടുത്തി 25,333.75 ല്‍ വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 176.19 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 82.445.97ലുമായിരുന്നു വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം ആരംഭിച്ചത് മുതല്‍ നഷ്ടം നേരിട്ടുതുടങ്ങി.

നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗം അവസാനിച്ചതോടെ സെന്‍സെക്‌സ് കുത്തനെ ഇടിഞ്ഞു. ഉച്ചയ്ക്ക് 12.34 ന് സെന്‍സെക്‌സ് 1649.86 പോയിന്റ് ഇടിഞ്ഞ് 80,619.92 ലും എന്‍എസ്ഇ നിഫ്റ്റി 50 481.90 പോയിന്റ് ഇടിഞ്ഞ് 24,838.75 ലും വ്യാപാരം നടത്തി.

ബജറ്റില്‍ കമ്മോഡിറ്റി ഫ്യൂച്ചറുകളുടെ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്ടിടി) 0.02% ല്‍ നിന്ന് 0.05% ആയി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് കമ്മോഡിറ്റി ഡെറിവേറ്റീവുകളുടെ ട്രേഡിങ്ങ് ചെലവ് വര്‍ധിപ്പിക്കുകയും ഫ്യൂച്ചേഴ്‌സ് വിഭാഗത്തിലെ വിറ്റുവരവിനെയും ട്രേഡിങ്ങിനെയും ബാധിക്കുകയും ചെയ്യും.

Also Read: Union Budget 2026: നഷ്ടപരിഹാരത്തിന് ഇനി നികുതിയില്ല; വിദേശയാത്ര നികുതിയും കുറച്ചു

നികുതി ഇളവുകള്‍ ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുമെന്നായിരുന്നു നിക്ഷേപകര്‍ പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും തന്നെ നികുതിയില്‍ ഇടംപിടിച്ചില്ല. മൂലധന നേട്ട നികുതി, സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് എന്നിവയില്‍ ഇളവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.

വാരാന്ത്യങ്ങളില്‍ അവധിയായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ബജറ്റ് പ്രഖ്യാപനമായതിനാലാണ് ഫെബ്രുവരി 1 ഞായറാഴ്ചയും ഇക്വിറ്റി മാര്‍ക്കറ്റുകള്‍ വ്യാപാരത്തിനായി തുറന്നത്.

Follow Us