United Stores: 150 രൂപയിൽ 14 വയസ്സുകാരൻ ആരംഭിച്ച സംരംഭം, ഇന്ന് ലക്ഷങ്ങൾ വരുമാനം; കേരളത്തിന് അഭിമാനമായ പതിനെട്ടുകാരന്റെ വിജയ ഗാഥ
Muhammad Anfal Naushad: മൊബൈൽ കവറുകൾ മൊത്തവിലയ്ക്കു വാങ്ങി ഇൻസ്റ്റഗ്രാം പേജ് വഴി ആവശ്യക്കാരെ കണ്ടെത്തി കുറിയർ വഴി അയച്ചു നൽകുന്ന സ്ഥാപനമായാണ് അൻഫാൽ ആരംഭിക്കുന്നത്.
അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി ഒമ്പതാം ക്ലാസിൽ ആരംഭിച്ച സംരംഭം ഇന്ന് ലക്ഷങ്ങളുടെ വിറ്റുവരവിൽ നിൽക്കുമ്പോൾ സംരംഭകന്റെ പ്രായം വെറും പതിനെട്ട്. കേരളത്തിന്റെ അഭിമാനമായി മാറിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അൻഫാൽ നൗഷാദിന്റെ വിജയ കഥ അറിയാം….
പോക്കറ്റ് മണിക്ക് വേണ്ടി മൊബൈൽ കവറുകൾ മൊത്തവിലയ്ക്കു വാങ്ങി ഇൻസ്റ്റഗ്രാം പേജ് വഴി ആവശ്യക്കാരെ കണ്ടെത്തി കുറിയർ വഴി അയച്ചു നൽകുന്ന സ്ഥാപനമായാണ് അൻഫാൽ ആരംഭിക്കുന്നത്. പിതാവ് മുഹമ്മദ് കെ.നൗഷാദിന്റെ യുണൈറ്റഡ് ടിംബർ കോർപറേഷൻ എന്ന സ്ഥാപനത്തിൽ നിന്ന് സ്വന്തം കമ്പനിക്ക് വേണ്ടിയുള്ള പേരും കണ്ടെത്തി, യുണൈറ്റഡ് സ്റ്റോഴ്സ്.
ALSO READ: ചിപ്സ് വിറ്റ് പ്രതിമാസം കോടികൾ, കേരള രുചിയെ ലോകത്തെത്തിച്ച ആലപ്പുഴക്കാരന്റെ കഥ…
പ്രായത്തിന്റെ പരിചയ കുറവിൽ കമ്പളിപ്പിക്കപ്പെട്ടു, പണം മുഴുവൻ നഷ്ടപ്പെട്ടു. എന്നാലും തളർന്നിരിക്കാൻ അൻഫാൽ തയ്യാറായിരുന്നില്ല. വീണ്ടും ഒന്നിൽ നിന്ന് തുടങ്ങി. ഓർഡറുകൾ കൂടിയതോടെ ജീവനക്കാരെ നിയമിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനം ആദ്യം ഓൺലൈനായിരുന്നെങ്കിൽ പിന്നീട് വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഓഫിസ് ആരംഭിച്ചു.
ഇന്ന് ലക്ഷങ്ങളാണ് അൻഫാലിന്റെ വരുമാനം. എംബിഎക്കാരുൾപ്പെടെയുള്ള ജീവനക്കാർ സ്ഥാപനത്തിനുണ്ട്. കുടുംബത്തിന്റെ പിന്തുണയോടെ അൻഫാൽ ബിസിനസ് ലോകം കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്.