Patel Chem Specialties IPO: പട്ടേല്‍ കെം സ്‌പെഷ്യാലിറ്റീസ് ഐപിഒ ജൂലൈ 25 മുതല്‍; ഇക്വിറ്റി ഷെയര്‍ 82 രൂപ മുതല്‍ സ്വന്തമാക്കാം
Patel Chem Specialties IPO Starting Date: ജൂലൈ 29ന് ഐപിഒ അവസാനിക്കും. ഡീമാറ്റ് അക്കൗണ്ടുകളിലേക്കുള്ള അലോട്ട്‌മെന്റ് തീയതിയും ക്രെഡിറ്റും ജൂലൈ 31ന് മുമ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിസ്റ്റിങ് തീയതി ഓഗസ്റ്റ് 1. ഇത് ബിഎസ്ഇ, എസ്എംഇ എന്നിവയില്‍ ലിസ്റ്റ് ചെയ്യും.
പട്ടേല്‍ കെം സ്‌പെഷ്യാലിറ്റീസിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് (ഐപിഒ) ജൂലൈ 25ന് ആരംഭിക്കുകയാണ്. 10 രൂപ മുഖവിലയുള്ള 70,00,000 ഇക്വിറ്റി ഓഹരികളുടെ പുതിയ ഓഫറാണ് ഈ ഐപിഒയുടെ പ്രത്യേകത. 50.80 കോടിയാണ് ആകെ ഇഷ്യുവിന്റെ വലുപ്പം. മാത്രമല്ല ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍ 82 രൂപ മുതല്‍ 84 രൂപ വരെ പ്രൈസ് ബാന്‍ഡ് ക്രമീകരിച്ചിട്ടുമുണ്ട്. 1,600 ഇക്വിറ്റി ഷെയറുകളാണുള്ളത്.
ജൂലൈ 29ന് ഐപിഒ അവസാനിക്കും. ഡീമാറ്റ് അക്കൗണ്ടുകളിലേക്കുള്ള അലോട്ട്‌മെന്റ് തീയതിയും ക്രെഡിറ്റും ജൂലൈ 31ന് മുമ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിസ്റ്റിങ് തീയതി ഓഗസ്റ്റ് 1. ഇത് ബിഎസ്ഇ, എസ്എംഇ എന്നിവയില്‍ ലിസ്റ്റ് ചെയ്യും.
ഓഹരി വഹിതമായി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് 33,16,800 ഓഹരികളും, നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 9,98,400 ഓഹരികളും, റീട്ടെയില്‍ വ്യക്തിഗത നിക്ഷേപകര്‍ക്ക് 23,31,200 ഓഹരികളും, മാര്‍ക്കറ്റ് മേക്കറിന് 3,53,600 ഓഹരികളുമാണുള്ളത്.




ക്യുമുലേറ്റീവ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡും യൂണിസ്റ്റോണ്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡുമാണ് ലീഡ് മാനേജര്‍മാര്‍. എംയുഎഫ്ജി ഇന്‍ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ രജിസ്ട്രാര്‍.
ഐപിഒയില്‍ നിന്നുള്ള വരുമാനം കമ്പനിയുടെ മൂലധന ചെലവുകള്‍, ക്രോസ്‌കാര്‍മെലോസ് സോഡിയം, സോഡിയം സ്റ്റാര്‍ച്ച് ഗ്ലൈക്കോളേറ്റ്-കോണ്‍ സ്റ്റാര്‍ച്ച് ബേസ് ആന്‍ഡ് പൊട്ടറ്റോ സ്റ്റാര്‍ച്ച് ബേസ്, കാത്സ്യം കാര്‍ബോക്‌സിമെതൈല്‍സെല്ലുലോസ് എന്നിവയുടെ ഉത്പാദനത്തിനായി പ്ലാന്റ് സ്ഥാപിക്കുന്നതിനും, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍, ഇഷ്യു സംബന്ധമായ ചെലവുകള്‍ക്കും വിനിയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കി.
2008ല്‍ സ്ഥാപിക്കെപ്പെട്ട കമ്പനിയാണ് പട്ടേല്‍ കെം സ്‌പെഷ്യാലിറ്റീസ് ലിമിറ്റഡ്, സെല്ലുലോസ്, സ്റ്റാര്‍ച്ച് എന്നിവ അടിസ്ഥാനമാക്കിയുള്ള ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്പിയന്റുകളുടെ മുന്‍നിര നിര്‍മാതാവാണ്. 2025 സാമ്പത്തിക വര്‍ഷത്തിലെ കണക്ക് അനുസരിച്ച് കമ്പനിക്ക് പ്രതിവര്‍ഷം 7,200 മെട്രിക് ടണ്‍ ഉത്പാദന ശേഷിയുണ്ട്. ഉപയോഗ നിരക്ക് 89 ശതമാനവും.
105.09 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനവും 15.27 കോടി രൂപയുടെ EBITDA യും 10.57 കോടി രൂപയുടെ അറ്റാദായവും ഉള്ള കമ്പനിയാണിതെന്നാണ് റിപ്പോര്‍ട്ട്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.