AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

18k Gold: 18 കാരറ്റ് സ്വര്‍ണം പണയം വയ്ക്കാമോ? ഇനി സംശയം വേണ്ട

18 Carat gold Price: പുതിയ തലമുറയ്ക്ക് 18 കാരറ്റ് ആഭരണങ്ങളോട് പ്രിയം കൂടുതലാണ്. ലളിതമായ പെൻഡന്റു മുതൽ പ്രെഷ്യസ് സ്റ്റോൺ പതിച്ച നെക്ലേസു വരെ ഈ കളക്ഷനിൽ ലഭ്യമാണ്.

18k Gold: 18 കാരറ്റ് സ്വര്‍ണം പണയം വയ്ക്കാമോ? ഇനി സംശയം വേണ്ട
പ്രതീകാത്മക ചിത്രംImage Credit source: Social Media
Nithya Vinu
Nithya Vinu | Published: 13 Sep 2025 | 01:13 PM

റെക്കോർഡുകൾ‌ ഭേദിച്ചുകൊണ്ടുള്ള കുതിപ്പ് കാരണം, 22 കാരറ്റ് സ്വർണത്തിൽ നിന്ന് 18 കാരറ്റിൽ നിർമിക്കുന്ന ആഭരണങ്ങളിലേക്ക് ആളുകൾ ചുവട് മാറുകയാണ്. നിലവിൽ 22 കാരറ്റ്, 18 കാരറ്റ് ആഭരണങ്ങൾ തമ്മിൽ ഗ്രാമിന് 1,853 രൂപ വ്യത്യാസമാണുള്ളത്. 18 കാരറ്റ് സ്വ‍ർണം ​ഗുണകരമാണോ, പണയം വയ്ക്കാൻ കഴിയുമോ? സംശയങ്ങൾ മാറ്റാം…

ഇന്ന് 18K സ്വർണത്തിന് ​ഗ്രാമിന് 8,337 രൂപയാണ് വില. വളരെ ചെ‌റുതും മനോഹരവുമായ ഡിസൈനുകളുമാണ് ഇവയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ പുതിയ തലമുറയ്ക്ക് 18 കാരറ്റ് ആഭരണങ്ങളോട് പ്രിയം കൂടുതലാണ്. ലളിതമായ പെൻഡന്റു മുതൽ പ്രെഷ്യസ് സ്റ്റോൺ പതിച്ച നെക്ലേസു വരെ ഈ കളക്ഷനിൽ ലഭ്യമാണ്.

18 കാരറ്റ് സ്വര്‍ണം പണയം വയ്ക്കാമോ?

22 കാരറ്റ് എന്നാൽ 91.6 ആണെങ്കിൽ 18 കാരറ്റ് 75.0 ശുദ്ധതയാണുള്ളത് . അതായത്  18 കാരറ്റ് സ്വർണത്തിൽ 75 ശതമാനം ശുദ്ധമായ സ്വർണവും ബാക്കി 25 ശതമാനം ചെമ്പ്, വെള്ളി മുതലായ ലോഹങ്ങളുമാണ്. 22 കാരറ്റിലെന്ന പോലെ 18 കാരറ്റിനും അതിലടങ്ങിയിരിക്കുന്ന സ്വർണത്തിന് ആനുപാതികമായ വില വിൽക്കുമ്പോൾ ലഭിക്കും.

പ്രചാരം കൂടുന്നതോടെ  18 കാരറ്റ് ആഭരണങ്ങൾ പണയമായി സ്വീകരിക്കുന്നതിനും തടസമുണ്ടാകില്ല. തനിഷ്ക്, മലബാർ, കല്യാൺ, ചുങ്കത്ത്, ഭീമ, ജോസ്‌കോ, ആലുക്കാസ് തുടങ്ങിയ പ്രധാന ഗ്രൂപ്പുകളെല്ലാം 18 കാരറ്റ് ആഭരണങ്ങൾ ലഭ്യമാണ്.