AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

GST 2.0 Impact: സോപ്പ്, ജാം, ഷാംപൂ…..നിത്യോപയോഗ സാധനങ്ങൾക്ക് വില കുറവ്; പ്രഖ്യാപനവുമായി എച്ച്‍യുഎൽ

HUL Price Cut: ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായുള്ള വില കുറവ് സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

GST 2.0 Impact: സോപ്പ്, ജാം, ഷാംപൂ…..നിത്യോപയോഗ സാധനങ്ങൾക്ക് വില കുറവ്; പ്രഖ്യാപനവുമായി എച്ച്‍യുഎൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 13 Sep 2025 | 01:54 PM

ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വില കുറച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച്യുഎൽ). ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായുള്ള വില കുറവ് സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഡവ് ഷാംപൂ, ഹോർലിക്സ്, കിസാൻ ജാം, ലൈഫ്ബോയ് സോപ്പ് എന്നിവയുൾപ്പെടെയുള്ള  ഉൽപ്പന്നങ്ങളുടെ വിലയാണ് കുറച്ചത്.

340 മില്ലി കുപ്പി ഡവ് ഷാംപൂവിന്റെ വില 490 രൂപയിൽ നിന്ന് 435 രൂപയായി കുറച്ചു. 130 രൂപയുടെ ഹോർലിക്സ് (200 ഗ്രാം) 110 രൂപയ്ക്ക് ലഭ്യമാകും, കൂടാതെ 200 ഗ്രാം ജാർ കിസാൻ ജാം 90 രൂപയിൽ നിന്ന് 80 രൂപയായി കുറയും. 75 ഗ്രാം ലൈഫ്‌ബോയ് സോപ്പുകളുടെ പായ്ക്കിന്റെ വില 68 രൂപയിൽ നിന്ന് 60 രൂപയായി കുറയും.

ബൂസ്റ്റ് (200 ഗ്രാം) 110 രൂപ, ഹെൽമാൻസ് റിയൽ മയോണൈസ് (250 ഗ്രാം) 90 രൂപ, ബ്രൂ കോഫി (75 ഗ്രാം) 270 രൂപ എന്നിവയായി കുറഞ്ഞിട്ടുണ്ട്. പുതുക്കിയ വിലകളുള്ള പുതിയ സ്റ്റോക്ക് ഉടനെ സ്റ്റോറുകളിൽ എത്തുമെന്ന് കമ്പനി പരസ്യത്തിൽ എച്ച്‌യു‌എൽ അറിയിച്ചു. വില പരിഷ്കരണങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിനായി കമ്പനികൾ പത്ര പരസ്യങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സർക്കാർ നിർബന്ധമാക്കിയതിനെ തുടർന്നാണ് ഈ നീക്കം.