18K Gold Rate: ഒരു പവൻ സ്വർണം 67,288 രൂപ; വില കുതിപ്പിലും താരമാകുന്നത് ഇക്കൂട്ടർ
18K Gold Rate Today: സ്വർണവിപണിൽ 18 കാരറ്റ് സ്വർണത്തിനാണ് ആവശ്യക്കാർ കൂടുതൽ. പ്രധാന ഉപഭോക്താക്കൾ പുതിയ തലമുറയിലെ കുട്ടികളാണെന്ന് വ്യാപാരികൾ പറയുന്നു.
സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇന്ന് ഒരു പവന് 82,240 രൂപയാണ് വില. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ 90000 രൂപ കടക്കും എന്നതിൽ സംശയമില്ല. എന്നാൽ ഒരു പവൻ വെറും 67,288 രൂപയ്ക്ക് വാങ്ങാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?
18 കാരറ്റ് സ്വർണമാണ് കഥയിലെ താരം. സ്വർണവില വർദ്ധിക്കും തോറും വിപണിയിൽ ഡിമാൻഡ് കൂടുന്നത് ഇവർക്കാണ്. സ്വർണത്തിന്റെ ശുദ്ധത അളക്കാനുപയോഗിക്കുന്ന സൂചകമാണ് കാരറ്റ്. പൂജ്യം മുതല്‍ 24 വരെയുള്ള സ്‌കെയിലായാണ് കാരറ്റ് അളക്കുന്നത്.
ALSO READ: എന്റെ പൊന്നേ, എന്തൊരു പോക്കാ, റെക്കോർഡിഡ് സ്വർണവില
22 കാരറ്റിലാണ് പൊതുവെ സ്വർണാഭരണങ്ങൾ നിർമിക്കുന്നത്. ഇവയ്ക്ക് ഇന്ന് ഒരു പവന് 82,240 രൂപ നൽകണം. അതേസമയം, 18 കാരറ്റ് സ്വർണത്തിന് ഇന്ന്, 67,288 രൂപയാണ് വില. ഒരു ഗ്രാമിന് 8,411 രൂപയും. 18 കാരറ്റ് സ്വർണ്ണത്തിൽ 75% ശുദ്ധസ്വർണ്ണവും 25% മറ്റ് ലോഹങ്ങളുമാണ് (കാപ്പർ, സിൽവർ, നിക്കൽ മുതലായവ) അടങ്ങിയിട്ടുള്ളത്. 22 കാരറ്റിൽ 91.6% സ്വർണത്തിന്റെ അംശം ഉണ്ടെങ്കിലും ദിവസേന ഉപയോഗിക്കാൻ 18 കാരറ്റ് സ്വർണമാണ് നല്ലത്. സ്വർണം കൂടുതലുള്ള ആഭരണങ്ങളേക്കാൾ ഇവ സുരക്ഷിതമാണ്.
സ്വർണവിപണിൽ 18 കാരറ്റ് സ്വർണത്തിനാണ് ആവശ്യക്കാർ കൂടുതൽ. പ്രധാന ഉപഭോക്താക്കൾ പുതിയ തലമുറയിലെ കുട്ടികളാണെന്ന് വ്യാപാരികൾ പറയുന്നു. ഇന്ന് വിവാഹത്തിനുൾപ്പെടെ 18 കാരറ്റ് ആഭരണങ്ങൾ വലിയൊരു ട്രെൻഡ് ആയി മാറുകയാണ്. കണക്കുകൾ പ്രകാരം, 2024-ൽ, 225 ടൺ 18 കാരറ്റ് സ്വർണ്ണാഭരണങ്ങളാണ് ഇന്ത്യക്കാർ വാങ്ങിയത്. 2023-നെ അപേക്ഷിച്ച് 25% വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.