AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Coins: സ്വര്‍ണ നാണയവും പണയം വയ്ക്കാം, ശ്രദ്ധിക്കേണ്ടത് ഇത്ര മാത്രം

Gold Coins Pawning: വായ്പ തിരിച്ചടച്ച് കഴിഞ്ഞാൽ 7 ദിവസത്തിനുള്ളിൽ പണയം വെച്ച സ്വർണം തിരികെ നൽകിയിരിക്കണം. വീഴ്ച വരുത്തിയാൽ ഓരോ ദിവസത്തെ കാലതാമസത്തിനും 5000 രൂപ വീതം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.

Gold Coins: സ്വര്‍ണ നാണയവും പണയം വയ്ക്കാം, ശ്രദ്ധിക്കേണ്ടത് ഇത്ര മാത്രം
Gold CoinsImage Credit source: Getty Images
nithya
Nithya Vinu | Updated On: 20 Sep 2025 14:05 PM

ഇന്ത്യയിൽ ആഭരണങ്ങളെ പോലെ സ്വർണനാണയവും പണയം വെക്കാൻ കഴിയുമോ? പരിധി എന്തെങ്കിലും ഉണ്ടോ? ഇത്തരത്തിൽ നിരവധി സംശയങ്ങൾ പലരിലും ഉണ്ടായിരിക്കും. സ്വർണനാണയം പണയം വയ്ക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നോക്കിയാലോ….

രാജ്യത്ത് മിക്ക ബാങ്കുകളും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (NBFCs), മറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്വർണ നാണയങ്ങൾ ഈടായി സ്വീകരിക്കാറുണ്ട്. എന്നാൽ പരമാവധി 50 ഗ്രാം മാത്രമേ സ്വര്‍ണനാണയം പണയം വയ്ക്കാൻ സാധിക്കൂ. സ്വർണ നാണയങ്ങളുടെ പണയവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ അറിഞ്ഞോലോ…

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വായ്പ: സ്വര്‍ണത്തിന്റെ വിലയുടെ 85 ശതമാനം വരെ (LTV) വായ്പ ലഭിക്കും. പണയം വെക്കുന്ന സ്വർണത്തിൻ്റെ മൂല്യത്തിൻ്റെ എത്ര ശതമാനം വരെ വായ്പ നൽകാം എന്ന് തീരുമാനിക്കുന്നതാണ് LTV അനുപാതം. .5 ലക്ഷം വരെയുളള വായ്പകള്‍ക്ക് 80 ശതമാനം വരെയും 5 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 75 ശതമാനം വരെയും LTV ആവാം.

ALSO READ: ഒരു പവൻ സ്വർണം 67,288 രൂപ; വില കുതിപ്പിലും താരമാകുന്നത് ഇക്കൂട്ടർ

ശുദ്ധത, പരിധി: സ്വർണ നാണയങ്ങൾ 24 കാരറ്റോ, 22 കാരറ്റോ ആയിരിക്കണം. വായ്പയ്ക്കായി പണയം വെക്കാവുന്ന സ്വർണ്ണ നാണയങ്ങളുടെ പരമാവധി ഭാരം 50 ഗ്രാം ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ ആഭരണങ്ങളാണെങ്കിൽ ഒരു കിലോ വരെയാവാം. നാണയങ്ങൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതായിരിക്കണം.

രേഖകൾ: പണയം വെക്കുന്ന സ്വർണ്ണ നാണയത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഇതിനായി വായ്പയെടുക്കുന്നയാൾക്ക് സ്വർണ്ണ നാണയം സ്വന്തമാണെന്ന് ഒരു ഡിക്ലറേഷൻ നൽകിയാൽ മതിയാകും.

തിരിച്ചടവ്: വായ്പ തിരിച്ചടച്ച് കഴിഞ്ഞാൽ 7 ദിവസത്തിനുള്ളിൽ പണയം വെച്ച സ്വർണം തിരികെ നൽകിയിരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ ഓരോ ദിവസത്തെ കാലതാമസത്തിനും 5000 രൂപ വീതം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.