Gram Priya Scheme: 5000 രൂപ നിക്ഷേപിച്ച് 7.25 ലക്ഷം നേടാം, ഗ്രാമപ്രിയ സ്‌കീം എന്താണെന്ന് അറിയാമോ?
Gram Priya Scheme Details: ചെറിയ ചെലവുകൾക്ക് വേണ്ടി പോലും കടം വാങ്ങുന്ന ഗ്രാമനിവാസികൾക്ക് ഇനി ആശങ്ക വേണ്ട, എല്ലാ മാസവും ഒരു ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ 10 വർഷത്തിനുള്ളിൽ ഗണ്യമായ തുക നിങ്ങൾക്ക് നേടാൻ കഴിയുമെന്ന് അറിയാമോ?
വരുമാനത്തെക്കാൾ ചെലവുകളുള്ള ഈ കാലത്ത് സാമ്പത്തിക സുരക്ഷിതത്വം പലരെയും അലട്ടുന്ന പ്രശ്നമാണ്. ചെറിയ ചെലവുകൾക്ക് വേണ്ടി പോലും കടം വാങ്ങുന്ന ഗ്രാമനിവാസികൾക്ക് ഇനി ആശങ്ക വേണ്ട, എല്ലാ മാസവും ഒരു ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ ഇൻഷുറൻസിന്റെ പരിരക്ഷയോടെ, 10 വർഷത്തിനുള്ളിൽ ഗണ്യമായ തുക നിങ്ങൾക്ക് നേടാൻ കഴിയുമെന്ന് അറിയാമോ?
പോസ്റ്റ് ഓഫീസിന്റെ ഗ്രാമപ്രിയ പദ്ധതിയാണ് ഇവിടെ താരം. പോസ്റ്റ് ഓഫീസിന്റെ മണിബാക്ക് ഇൻഷുറൻസ് പദ്ധതിയായ ഗ്രാമപ്രിയ, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ലൈഫ് ഇൻഷുറൻസ് കവറും, പീരിയോഡിക് റിട്ടേണും ഈ പദ്ധതി ഉറപ്പ് നൽകുന്നുണ്ട്.
ഗ്രാമപ്രിയ പദ്ധതി
ഈ പദ്ധതിയുടെ ആകെ കാലാവധി 10 വർഷമാണ്, അതായത് നിങ്ങളുടെ കുടുംബത്തിന് അത്രയും വർഷത്തേക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഗ്രാമങ്ങൾക്ക് വേണ്ടി രൂപകല്പന ചെയ്തിട്ടുള്ള ഈ പദ്ധതിയിൽ 19 വയസ് മുതൽ 45 വയസ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും.
ഗ്രാമപ്രിയ സ്‌കീമിന്റെ സം അഷ്വേർഡ് തുക10,000 രൂപയാണ്, ഇതിന്റെ പരമാവധി തുക 5 ലക്ഷമാണ്. ഈ തുക പ്രതിമാസ പ്രീമിയമായി അടയ്ക്കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾ 5 ലക്ഷം രൂപയുടെ കവർ എടുക്കുകയാണെങ്കിൽ, പ്രതിമാസം ഏകദേശം 5,042 രൂപ നിക്ഷേപിക്കേണ്ടതുണ്ട്.
ALSO READ: വിവാഹത്തിനായി 15 ലക്ഷമുണ്ടാക്കാം അതും 30 വയസിന് മുമ്പ്; എളുപ്പവഴി ഇതാണ്
കാലാവധി പൂർത്തിയാകുമ്പോൾ, 10 വർഷത്തിനുശേഷം നിങ്ങൾക്ക് ബമ്പർ റിട്ടേണുകൾ ലഭിക്കും. സം അഷ്വേർഡ് തുകയുടെ ഓരോ ആയിരം രൂപയ്ക്കും, നിങ്ങൾക്ക് 45 രൂപ വാർഷിക ബോണസ് ലഭിക്കുന്നതാണ്. അതായത്, 5 ലക്ഷം രൂപയുടെ കവറേജിന്, വാർഷിക ബോണസ് 22,500 രൂപയായിരിക്കും. 10 വർഷത്തിനുള്ളിൽ ഇത് 225,000 രൂപയാകും.
അഷ്വേർഡ് തുകകളാണ് പദ്ധതിയുടെ മറ്റൊരു ആകർഷണം. 4 വർഷം പൂർത്തിയാക്കുമ്പോൾ സം അഷ്വേർഡിന്റെ 20 ശതമാനം ലഭിക്കും അതായത് ഒരു ലക്ഷം രൂപ. 7 വർഷം പൂർത്തിയാക്കുമ്പോഴും ഇതു ലഭിക്കും. 10 വർഷം അതായത് കാലാവധി പൂർത്തിയാക്കിയാൽ സം അഷ്വേർഡിന്റെ 60 ശതമാനത്തിനോടൊപ്പം മൊത്തം ബോണസും ലഭിക്കും. അങ്ങനെ 10 വർഷം കഴിയുമ്പോൾ ആകെ 7.25 ലക്ഷം രൂപ നിങ്ങളുടെ കൈയിൽ ലഭിക്കുന്നതാണ്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാൽ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.