AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

24K Gold Rate: 99.9 ശതമാനം ശുദ്ധത, ഈ സ്വർണം നമ്മളുദ്ദേശിച്ച ആളല്ല; പവന് എത്ര?

24 Karat Gold Rate: 24 കാരറ്റ് സ്വർണം പ്രധാനമായും സ്വർണനാണയങ്ങൾ, ബാറുകൾ, ബിസ്കറ്റുകൾ എന്നിവയുടെ രൂപത്തിലാണ് വിൽക്കപ്പെടുന്നത്. 22 കാരറ്റ് ആഭരണങ്ങളെ അപേക്ഷിച്ച് പണിക്കൂലി വളരെ കുറവാണ്.

24K Gold Rate: 99.9 ശതമാനം ശുദ്ധത, ഈ സ്വർണം നമ്മളുദ്ദേശിച്ച ആളല്ല; പവന് എത്ര?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 21 Sep 2025 19:19 PM

ആഭരണം, നിക്ഷേപം എന്നീ നിലകളിൽ വളരെയധികം ഡിമാൻഡുള്ള ലോഹമാണ് സ്വർണം. റെക്കോർഡുകൾ തകർത്താണ് ഓരോ ദിവസവും സ്വർണവില കുതിക്കുന്നത്. നിലവിൽ ഒരു പവന് 82,240 രൂപയാണ് വില. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ 90000 രൂപ വരെ കൊടുക്കേണ്ടി വരും.

എന്നാൽ നമ്മൾ ആഭരണങ്ങളായി ഉപയോ​ഗിക്കുന്ന സ്വർണം 22 കാരറ്റ് ആണെന്ന് അറിയാമോ? അതേ, സ്വർണം പലതരത്തിലുണ്ട്. കാരറ്റ് എന്ന സൂചകമുപയോ​ഗിച്ചാണ് സ്വർണത്തിന്റെ ശുദ്ധത അളക്കുന്നത്. പൂജ്യം മുതല്‍ 24 വരെയുള്ള സ്‌കെയിലായാണ് കാരറ്റ് വരുന്നത്. ഇതിൽ ഏറ്റവും ശുദ്ധമായ സ്വർണമാണ് 24 കാരറ്റ്. 24 കാരറ്റ് സ്വർണ്ണം എന്നാൽ 99.9% ശുദ്ധമായ സ്വർണ്ണം എന്നാണ് അർത്ഥം. അതിൽ മറ്റ് ലോഹങ്ങളൊന്നും കലർന്നിട്ടില്ല.

ആഭരണങ്ങളായി നിർമിക്കില്ല

എന്നാൽ വളരെ വേഗം പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ ഇവ ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാറില്ല. 22 കാരറ്റിൽ 91.6% ശുദ്ധമായ സ്വർണ്ണവും, ബാക്കി 8.4% മറ്റ് ലോഹങ്ങളായ ചേമ്പ്, വെള്ളി, സിങ്ക് തുടങ്ങിയവയും ചേർന്നതാണ്. 18 കാരറ്റ് സ്വർണത്തിൽ 75% ശുദ്ധമായ സ്വർണ്ണവും ബാക്കി 25% മറ്റു ലോഹങ്ങളുമാണ്. 14 കാരറ്റ് സ്വർണ്ണത്തിൽ 58.3 ശതമാനമാണ് ശുദ്ധമായ സ്വർണ്ണം അടങ്ങിയിട്ടുള്ളത്.

നിക്ഷേപത്തിൽ മുന്നിൽ

ആഭരണമായി ഉപയോ​ഗിക്കാറില്ലെങ്കിലും നിക്ഷേപം എന്ന നിലയിൽ ഇതിന്റെ മൂല്യം വളരെ കൂടുതലാണ്. 24 കാരറ്റ് സ്വർണം പ്രധാനമായും സ്വർണനാണയങ്ങൾ, ബാറുകൾ, ബിസ്കറ്റുകൾ എന്നിവയുടെ രൂപത്തിലാണ് വിൽക്കപ്പെടുന്നത്.  22 കാരറ്റ് ആഭരണങ്ങളെ അപേക്ഷിച്ച് പണിക്കൂലി വളരെ കുറവാണ്. ഇത് നിക്ഷേപത്തിന് കൂടുതൽ ലാഭകരമാക്കുന്നു.

24 കാരറ്റ് സ്വർണത്തിന് ആഗോള വിപണി മൂല്യമുണ്ട്. അതിനാൽ, എളുപ്പത്തിൽ വിൽക്കാനും വാങ്ങാനും സാധിക്കും. കൂടാതെ ദീർഘകാല നിക്ഷേപമായി സ്വർണത്തെ ആശ്രയിക്കുന്ന ആളുകൾക്ക് 24 കാരറ്റ് സ്വർണം വളരെ നല്ലൊരു ഓപ്ഷനാണ്. സ്വർണാഭരണങ്ങളെ അപേക്ഷിച്ച് 24 കാരറ്റ് സ്വർണം (നാണയങ്ങൾ, ബാറുകൾ) വിൽക്കുമ്പോൾ വിലയിൽ വലിയ കുറവ് വരാറില്ല. ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 11,215 രൂപയാണ്. ഒരു പവന് 89,720 രൂപയും.