Stock Market: ദീര്‍ഘകാല നേട്ടം ഉറപ്പ്; 32% നേട്ടം നല്‍കാന്‍ പോകുന്ന 5 ഓഹരികളിതാ
Best Stocks to Buy: ജെകെ ലക്ഷ്മി സിമന്റ്, ഇന്‍ഫോസിസ്, ഗ്രാവിറ്റ ഇന്ത്യ, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഇമാമി എന്നിവ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. സിമന്റ്, ഐടി സേവനങ്ങള്‍, റീസൈക്ലിങ്, എഫ്എംസിജി തുടങ്ങിയ മേഖലകളിലാണ് തിരഞ്ഞെടുത്ത ഓഹരികള്‍ ഉള്‍പ്പെടുന്നത്.
ഉയര്‍ന്ന നേട്ടം നല്‍കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കുന്നത് പലപ്പോഴും വെല്ലുവിളി നിറഞ്ഞ കാര്യമായി മാറുന്നു. എന്നാല്‍ ശക്തമായ പ്രകടനവും മികച്ച നേട്ടവും സമ്മാനിച്ച അഞ്ച് ഓഹരികളെ പരിചയപ്പെടുത്തുകയാണ് ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍ഖാന്‍. ജനുവരി എട്ടിലെ ക്ലോസിങ് വിലകളുടെ അടിസ്ഥാനത്തില്‍ 32 ശതമാനം വരെ ഉയര്‍ച്ച സാധ്യതയുള്ള ഫണ്ടുകളെയാണ് ബ്രോക്കറേജ് മുന്നോട്ടുവെക്കുന്നത്.
ജെകെ ലക്ഷ്മി സിമന്റ്, ഇന്‍ഫോസിസ്, ഗ്രാവിറ്റ ഇന്ത്യ, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഇമാമി എന്നിവ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. സിമന്റ്, ഐടി സേവനങ്ങള്‍, റീസൈക്ലിങ്, എഫ്എംസിജി തുടങ്ങിയ മേഖലകളിലാണ് തിരഞ്ഞെടുത്ത ഓഹരികള്‍ ഉള്‍പ്പെടുന്നത്. അതിനാല്‍ തന്നെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാനും സാധിക്കും.
ഇന്‍ഫോസിസ്
ജനുവരി 14ന് നടക്കാനിരിക്കുന്ന മൂന്നാം പാദങ്ങള്‍ക്ക് മുന്നോടിയായി ഇന്‍ഫോസിസ് ചെറിയ തിരുത്തലുകള്‍ക്ക് വിധേയമായി. കഴിഞ്ഞയാഴ്ചയില്‍ ഏകദേശം 1.25 ശതമാനവും രണ്ടാഴ്ചയ്ക്കിടെ ഏകദേശം 2 ശതമാനവും ഓഹരിവിലയില്‍ ഇടിഞ്ഞു. എന്നാല്‍ ഇതൊരു അവസരമായി പരിഗണിക്കാനാണ് ബ്രോക്കറേജ് നിര്‍ദേശിക്കുന്നത്.
ഇന്‍ഫോസിസിന്റെ ശക്തമായ ബാലന്‍സ് ഷീറ്റ്, നേതൃത്വം, ഡീല്‍ പൈപ്പ്‌ലൈന്‍ എന്നിവയില്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ആശ്വസിക്കാം, 1,613 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. 1,850 എന്ന ലക്ഷ്യത്തോടെ 15 ശതമാനം ഉയര്‍ച്ചയുണ്ടാകാം.
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഓഹരി വില
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഹോം കെയര്‍, പേഴ്‌സണല്‍ കെയര്‍ വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെല്ലാം ഗോദ്‌റേജ് പ്രവര്‍ത്തിക്കുന്നു. ജനുവരി 23ന് നടക്കാനിരിക്കുന്ന മൂന്നാം പാദ ഫലങ്ങള്‍ക്ക് മുമ്പായി കമ്പനി അതിന്റെ സ്റ്റാന്‍ഡലോണ്‍ ബിസിനസില്‍ ഇരട്ടി വരുമാനവും വോളിയം വളര്‍ച്ചയും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഹോം കെയര്‍ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. പേഴ്‌സണല്‍ കെയറില്‍ മിതമായ വളര്‍ച്ചയായിരിക്കാം.
നിലവിലെ ഓഹരി വില 1,243 രൂപയാണ്. 1,432 രൂപ എന്ന ലക്ഷ്യത്തോടെ 15 ശതമാനം ഉയര്‍ച്ച ഗോദ്‌റേജ് വാഗ്ദാനം ചെയ്യുന്നു.
ഇമാമി ഓഹരി വില
നവരത്‌ന, ബോറോപ്ലസ്, സണ്ടു ബാംസ മെന്തോ പ്ലസ്, കേഷ് കിങ് തുടങ്ങിയ ബ്രാന്‍ഡുകളുടെ പിന്തുണയോടെ വ്യക്തിഗത, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഫ്എംസിജി കമ്പനിയാണ് ഇമാമി. 54 ലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന വിതരണ ശൃംഖലയും 3,400 ലധികം വിതരണക്കാരുടെ പിന്തുണയുമുള്ള കമ്പനി, 70 ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
516 രൂപയിലാണ് നിലവില്‍ ഓഹരി വ്യാപാരം നടത്തുന്നത്. 645 രൂപ എന്ന ലക്ഷ്യ വിലയോടെ, 25 ശതമാനം ഉയര്‍ച്ച കൈവരിച്ചേക്കാം.
ഗ്രാവിറ്റ ഇന്ത്യ ഓഹരി വില
ലെഡ്, അലുമിനിയം, പ്ലാസ്റ്റിക്, റബ്ബര്‍ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഗ്രാവിറ്റ ഇന്ത്യ വരുമാനത്തിന്റെ ഏകദേശം 88 ശതമാനവും ലെഡ് പുനരുപയോഗത്തില്‍ നിന്നാണ്. കൂടാതെ ടേണ്‍കീ റീസൈക്ലിങ് പ്ലാന്റ് പദ്ധതികളും കമ്പനി ഏറ്റെടുക്കുന്നു.
1,726 രൂപയിലാണ് ഓഹരി വ്യാപാരം നിലവില്‍ നടക്കുന്നത്. 2,273 രൂപ എന്ന ലക്ഷ്യവിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. 32 ശതമാനം വര്‍ധനവാണ് അങ്ങനെയെങ്കില്‍ സംഭവിക്കാന്‍ പോകുന്നത്.
ജെകെ ലക്ഷ്മി സിമന്റ് ഓഹരി വില
18 ദശലക്ഷം ടണ്‍ ഉത്പാദന ശേഷിയുള്ള സുസ്ഥിര സിമന്റ് കമ്പനിയാണ് ജെകെ ലക്ഷ്മി. ഭവന, അടിസ്ഥാന സൗകര്യ മേഖലയിലെ സ്ഥിരമായ ആവശ്യകതയില്‍ നിന്ന് കമ്പനിക്ക് നേട്ടമുണ്ടാക്കാനാകും. 992 രൂപ ലക്ഷ്യ വിലയോടെ 755 രൂപയിലാണ് ഓഹരി നിലവില്‍ വ്യാപാരം നടക്കുന്നത്.
നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.