AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: 2026ല്‍ സ്വര്‍ണം 5,000 ഡോളര്‍ കടക്കും; കേരളത്തില്‍ വിലയെത്തുന്നത് ഇവിടേക്ക്

Gold Price Prediction in Kerala: സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള ഒഴുക്കിന്റെയും റിസ്‌ക് ഓഫ് പൊസിഷനിങ്ങിന്റെയും ശക്തമായ മിശ്രിതമാണ് ഈ കുതിപ്പിന് ഇന്ധനം നല്‍കുന്നതെന്ന് എച്ച്എസ്ബിസി പറയുന്നു.

Gold Rate: 2026ല്‍ സ്വര്‍ണം 5,000 ഡോളര്‍ കടക്കും; കേരളത്തില്‍ വിലയെത്തുന്നത് ഇവിടേക്ക്
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Updated On: 10 Jan 2026 | 07:05 PM

സ്വര്‍ണക്കുതിപ്പ് ഇനിയും അവസാനിച്ചിട്ടില്ല, 2025ല്‍ റെക്കോഡ് നിരക്കിലാണ് സ്വര്‍ണം കുതിച്ചത്. ഡിസംബര്‍ 29ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,548 ഡോളറിലെത്തി. ഏകദേശം 80 ശതമാനത്തോളം വില വര്‍ധനവാണ് സ്വര്‍ണത്തില്‍ 2025ല്‍ മാത്രം സംഭവിച്ചത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വര്‍ധിച്ചുവരുന്ന സാമ്പത്തിക സമ്മര്‍ദങ്ങള്‍ തുടങ്ങിയവ വില വര്‍ധനവിന് ആക്കംക്കൂട്ടുന്നു.

2026ന്റെ ആദ്യ പകുതിയില്‍ ബുള്ളിയന്‍ വില ഔണ്‍സിന് 5,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് എച്ച്എസ്ബിസി റിസര്‍ച്ചിന്റെ അഭിപ്രായം. എന്നാല്‍ 2025ന് സമാനമായ വില വര്‍ധനവ് 2026ല്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്നും എച്ച്എസ്ബിസി അഭിപ്രായപ്പെടുന്നുണ്ട്. സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള ഒഴുക്കിന്റെയും റിസ്‌ക് ഓഫ് പൊസിഷനിങ്ങിന്റെയും ശക്തമായ മിശ്രിതമാണ് ഈ കുതിപ്പിന് ഇന്ധനം നല്‍കുന്നതെന്ന് എച്ച്എസ്ബിസി പറയുന്നു.

യുഎസ് ഡോളറിന്റെ മൂല്യം കുറയുന്നത്, നയപരമായ അനിശ്ചിതത്വം, വര്‍ധിച്ചുവരുന്ന ധനക്കമ്മിയെ കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയവ നിക്ഷേപകരെ ബുള്ളിയന്‍ സംരക്ഷണം നേടാന്‍ പ്രേരിപ്പിക്കുന്നു. ഇടിഎഫുകള്‍, ഒടിസി വിപണികള്‍, ഫ്യൂച്ചറുകള്‍ എന്നിവയിലുള്ള നിക്ഷേപം വര്‍ധിച്ചു.

ഔമരാഷ്ട്രീയ സംഘര്‍ഷങ്ങളാണ് സ്വര്‍ണത്തിന് ശക്തി പകരുന്ന പ്രധാന കാരണം. യുക്രെയ്‌നില്‍ തുടരുന്ന സംഘര്‍ഷം, മിഡില്‍ ഈസ്റ്റിലെ പിരിമുറുക്കങ്ങള്‍, യുഎസ്-ചൈന മത്സരം, യുഎസ് വിദേശ നയത്തിലെ മാറ്റങ്ങള്‍ എന്നിവ സ്വര്‍ണവിലയെ പിന്തുണയ്ക്കുന്നു.

Also Read: Silver Price: രണ്ട് കടന്ന് മൂന്ന് ലക്ഷത്തിലേക്ക്…. ലാഭം വെള്ളി തന്നെ!

ഡോളറിന്റെ കയറ്റിറക്കങ്ങളും ഭൗമരാഷ്ട്രീയാവസ്ഥയും കാരണം 2026ലും സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം കരുതല്‍ ശേഖരം വര്‍ധിപ്പിക്കും. എന്നിരുന്നാലും 22നും 2024നും ഇടയില്‍ കൈവരിച്ച നിരക്കുകളേക്കാള്‍ മിതമായതിലേക്ക് വന്നേക്കാമെന്നും എച്ച്എസ്ബിസി വിശ്വസിക്കുന്നു. ഉയര്‍ന്ന വിലകള്‍ വിതരണ ആവശ്യകതയില്‍ മാറ്റം വരുത്താന്‍ തുടങ്ങിയിരിക്കുന്നു. 2026-27ല്‍ ഖനി ഉത്പാദനം ഉയരുമെന്നാണ് എച്ച്എസ്ബിസിയുടെ പ്രതീക്ഷ.

സ്വര്‍ണത്തിന്റെ പുനരുപയോഗവും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നിവയുടെ ആവശ്യം കുത്തനെ കുറഞ്ഞു, പ്രത്യേകിച്ച് ഇന്ത്യ, ചൈന പോലുള്ള വിപണികളില്‍. 2026ന്റെ അവസാനത്തിലും നിക്ഷേപകരുടെ ആവശ്യം മന്ദഗതിയിലാകുന്നതും വിലയെ ബാധിക്കുമെന്ന് എച്ച്എസ്ബിസി മുന്നറിയിപ്പ് നല്‍കുന്നു.