AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

7th Pay Commission DA Hike: ഡിഎ കൂട്ടി ; കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം

7th Pay Commission DA Hike: ഏകദേശം 49.19 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.72 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഡിഎ വർദ്ധനവ് 2025 ജൂലൈ 1 മുതൽല മുൻകാല പ്രാബല്യത്തിൽ എന്നാണ് കണക്കാക്കുന്നത്

7th Pay Commission DA Hike:  ഡിഎ കൂട്ടി ; കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം
7th Pay Commission Da Hike 2025Image Credit source: TV9 Network
arun-nair
Arun Nair | Published: 01 Oct 2025 19:17 PM

ദീപാവലി ആഘോഷത്തിന് മുന്നോടിയായി കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും കേന്ദ്ര സർക്കാരിൻ്റെ സമ്മാനം. ക്ഷാമബത്ത വർധിപ്പിച്ചാണ് ഇത്തവണ കേന്ദ്രം ജീവനക്കാരെ ഞെട്ടിപ്പിക്കുന്നത്. ആനുപാതികമായി പെൻഷൻകാർക്കുള്ള ഡിയർനെസ് റിലീഫും വർധിക്കും. 3 ശതമാനം വീതമാണ് ഡിഎയും, ഡിആറും വർധിക്കുന്നത്. മെഗാ ദീപാവലി ബൊണാൻസ എന്നാണ് ദേശിയ മാധ്യമങ്ങൾ സർക്കാർ തീരുമാനത്തെ പറ്റി പറഞ്ഞത്. നിലവിൽ 55 ശതമാനമാണ് ക്ഷാമബത്ത. ഇത് വർധിക്കുന്നതോടെ ഇനി മുതൽ 58 ശതമാനമായിരിക്കും ഡിഎ. മുൻകാല പ്രാബല്യത്തിലാണിത് നടപ്പാക്കുന്നത്.

ഡിഎ വർദ്ധനവ് എപ്പോൾ പ്രാബല്യത്തിൽ ?

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഡിഎ വർധനയിൽ തീരുമാനമെടുത്തതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഏകദേശം 49.19 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.72 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഡിഎ വർദ്ധനവ് 2025 ജൂലൈ 1 മുതൽല മുൻകാല പ്രാബല്യത്തിൽ എന്നാണ് കണക്കാക്കുന്നത്. അതായത് മൂന്ന് മാസത്തെ ക്ഷാമബത്ത കുടിശ്ശിക കൂടി ജീവനക്കാർക്ക് ലഭിക്കും.

ഡിഎ, ഡിആർ എന്നിവയിലെ വർദ്ധനവ് മൂലം ഖജനാവിൽ പ്രതിവർഷം 10,083.96 കോടി രൂപയുടെ മൊത്തം ബാധ്യത ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല പ്രകാരമാണ് ഡിഎ വർദ്ധനവ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുന്ന ശമ്പളം

ഒരു ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 60,000 രൂപയാണെന്ന് കരുതുക, മുൻപ് 55 ശതമാനം നിരക്കിൽ 33,000 രൂപ ഡിയർനെസ് അലവൻസ് ലഭിച്ചിരുന്നു. പുതിയ വർദ്ധനവിന് ശേഷം, ഇപ്പോൾ 58 ശതമാനം നിരക്കിൽ 34,800 രൂപ ഡിയർനെസ് അലവൻസ് ലഭിക്കും. അതായത്, ജീവനക്കാരന്റെ ശമ്പളം ഇപ്പോൾ എല്ലാ മാസവും 1800 രൂപ വർദ്ധിക്കും. ഇതോടൊപ്പം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കുടിശ്ശികയായി ജീവനക്കാരുടെ ശമ്പളത്തോടൊപ്പം 5400 രൂപ വെറെയു ലഭിക്കും.