8th Pay Commission: ശമ്പളം കൂടുമെന്നതിൽ സംശയം വേണ്ട, പക്ഷേ എത്ര? ശമ്പള കമ്മീഷന്റെ പ്രവർത്തനം ഇങ്ങനെ

8th Pay Commission Updates: 2025 ഒക്ടോബറിലാണ് എട്ടാം ശമ്പള കമ്മീഷനെ രൂപീകരിച്ചത്.  മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷനിൽ പുലക് ഘോഷ് അംഗവും പങ്കജ് ജെയിൻ മെമ്പർ-സെക്രട്ടറിയുമാണ്. 18 മാസത്തിനുള്ളിൽ അതായത്, 2027 മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ  എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

8th Pay Commission: ശമ്പളം കൂടുമെന്നതിൽ സംശയം വേണ്ട, പക്ഷേ എത്ര? ശമ്പള കമ്മീഷന്റെ പ്രവർത്തനം ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

29 Apr 2026 | 12:06 PM

രാജ്യത്തെ 11 ദശലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പളകമ്മീഷൻ. ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാത്തിരിപ്പ് നീളുകയാണ്. ശമ്പള വർദ്ധനവിനും മറ്റ് ആനുകൂല്യങ്ങളുടെ പരിഷ്കരണത്തിന് എട്ടാം ശമ്പള കമ്മീഷനെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ സമയം നൽകിയിരിക്കുകയാണ്. അതിന് ശേഷമായിരിക്കും ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരുന്നത്. അതേസമയം, വർദ്ധിപ്പിക്കുന്ന ശമ്പളത്തോടൊപ്പം ജനുവരി മുതലുള്ള കുടിശ്ശികയും മുൻകാല പ്രാബല്യത്തോടെ ലഭിക്കുന്നതാണ്.

ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനുമായി എട്ടാം ശമ്പള കമ്മീഷൻ വിവിധ ജീവനക്കാരുടെ യൂണിയനുകളുമായും അസോസിയേഷനുകളുമായും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. ഏപ്രിൽ 28 മുതൽ മൂന്ന് ദിവസത്തേക്ക് ന്യൂഡൽഹിയിൽ വച്ചാണ് ചർച്ചകൾ നടക്കുന്നത്. അത് കഴിഞ്ഞ് ശുപാർശകൾ 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ടെങ്കിലും, കമ്മീഷൻ 2027 ന്റെ പകുതിയോടെ മാത്രമേ റിപ്പോർട്ട് സമർപ്പിക്കൂ എന്നാണ് സൂചന. അതായത്, സർക്കാർ ജീവനക്കാർക്ക് അവരുടെ ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.

എന്താണ് ശമ്പള കമ്മീഷൻ?

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടന, പെൻഷൻ ആനുകൂല്യങ്ങൾ തുടങ്ങിയവ അവലോകനം ചെയ്യുന്നതിനും ആവശ്യമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്നതിനുമായാണ് കേന്ദ്ര സർക്കാർ ശമ്പള കമ്മീഷനുകളെ നിയോഗിക്കുന്നത്. പത്ത് വർഷമാണ് കമ്മീഷന്റെ കാലാവധി. നിലവിൽ ഏഴാം ശമ്പളകമ്മീഷന്റെ ശുപാർശ അനുസരിച്ചാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. അതിനനുസരിച്ച് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്.

2025 ഒക്ടോബറിലാണ് എട്ടാം ശമ്പള കമ്മീഷനെ രൂപീകരിച്ചത്.  മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷനിൽ പുലക് ഘോഷ് അംഗവും പങ്കജ് ജെയിൻ മെമ്പർ-സെക്രട്ടറിയുമാണ്. 18 മാസത്തിനുള്ളിൽ അതായത്, 2027 മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ  എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ അതിന്റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.

ALSO READ: അധ്യാപകരുടെ ശമ്പളത്തിൽ വർദ്ധനവ്, അടിസ്ഥാന ശമ്പളം ഇനി 50,000 രൂപ?

കാലതാമസം എന്തുകൊണ്ട്?

കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ, കേന്ദ്രം സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ശുപാർശകൾ പഠിക്കാനും തീരുമാനിക്കാനും കുറച്ച് മാസങ്ങൾ എടുത്തേക്കും. ഏഴാം ശമ്പള കമ്മീഷൻ 2014 ഫെബ്രുവരിയിലാണ് നിയമിച്ചത്. തുടർന്ന് 2015 നവംബറിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 2016 ജൂണിൽ സർക്കാർ നടപ്പാക്കലിന് അംഗീകാരം നൽകുകയും 2016 ജനുവരി 1 മുതൽ അത് പ്രാബല്യത്തിൽ വരികയും ചെയ്തു. അതായത്, റിപ്പോർട്ട് സമർപ്പിക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും ഇടയിൽ ആറ് മാസത്തെ കാത്തിരിപ്പ് ഉണ്ടായിരുന്നു. അഞ്ചാം ശമ്പള കമ്മീഷനിലും കാലതാമസം ഉണ്ടായിട്ടുണ്ട്. അഞ്ചാം ശമ്പള കമ്മീഷൻ സമയത്ത് കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നതിനായി ജീവനക്കാർക്ക് 19 മാസവും ആറാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ 32 മാസവുമാണ് കാത്തിരിക്കേണ്ടി വന്നത്.

ശമ്പളം എത്ര കൂടും?

എട്ടാം ശമ്പള കമ്മീഷനിൽ ശമ്പള വർദ്ധനവ് ഉറപ്പിച്ചെങ്കിലും എത്ര കൂടും എന്നതിലാണ് ആശങ്കകൾ നിലനിൽക്കുന്നത്. നിലവിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. ഏഴാം ശമ്പള കമ്മീഷന് പ്രകാരമാണ് ഈ തുക ലഭിക്കുന്നത്. എന്നാൽ എട്ടാം ശമ്പള കമ്മീഷനിൽ ഇതിന്റെ നാല് മടങ്ങ് വർദ്ധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘ് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് 72,000 രൂപ അടിസ്ഥാന ശമ്പളവും ഫിറ്റ്മെന്റ് ഘടകം 4.0 ഉം വേണമെന്നാണ് ആവശ്യം

വിവിധ സംഘടനകളുടെ ആവശ്യങ്ങളിൽ വ്യത്യാസമുണ്ട്. ചില സംഘടനകൾ ഫിറ്റ്മെന്റ് ഫാക്ടർ 4.0 ആവശ്യപ്പെടുമ്പോൾ മറ്റ് ചിലർ 3.0 നും 3.25 നും ഇടയിലാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതേസമയം ശമ്പളം എത്ര കൂടിയാലും കുടിശ്ശിക ഇനത്തിൽ നല്ലൊരു തുക കിട്ടുമെന്നാണ് റിപ്പോർട്ട്. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ട ശമ്പള കമ്മീഷൻ ഏപ്രിൽ ആയിട്ടും നടപ്പാക്കിയിട്ടില്ല. 2027 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ, 3.6 ലക്ഷം മുതൽ 15 ലക്ഷം വരെ ഒറ്റത്തവണ കുടിശ്ശിക ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

English Summary:

Report says, 8th Pay Commission will submit its report only by mid-2027. This means Government employees will have to wait a little longer for their salary hike to take effect. Experts also suggest that employees are likely to receive lakhs in arrears.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്