AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: സർക്കാർ ജീവനക്കാരേ, സന്തോഷിച്ചോളൂ… ശമ്പളം ഇരട്ടിക്കും, നിർണായകമാകുന്നത് ‘ഫിറ്റ്മന്റ് ഫാക്ടര്‍’

8th Pay Commission Calculator: ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി കഴിഞ്ഞാൽ, പുതിയ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാകും ശമ്പളം കണക്കാക്കുക. ഇതില്‍ നിര്‍ണായകമാകുക ഫിറ്റ്‌മെന്റ് ഫാക്ടര്‍ ആണ്.

8th Pay Commission: സർക്കാർ ജീവനക്കാരേ, സന്തോഷിച്ചോളൂ… ശമ്പളം ഇരട്ടിക്കും, നിർണായകമാകുന്നത് ‘ഫിറ്റ്മന്റ് ഫാക്ടര്‍’
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 17 Oct 2025 13:39 PM

എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. 2025 ഡിസംബറിൽ, നിലവിലെ ഏഴാം ശമ്പള കമ്മീഷൻ അവസാനിക്കുന്നതിന് മുന്നോടിയായി എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമെന്നാണ് സൂചന. എത്രത്തോളം വർദ്ധനവാകും പുതിയ ശമ്പള കമ്മീഷനിൽ ഉണ്ടാവുന്നത്? അറിയേണ്ടതെല്ലാം…

ശമ്പള വര്‍ധനവ് – പ്രതീക്ഷിക്കുന്നത്..

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി കഴിഞ്ഞാൽ, പുതിയ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാകും ശമ്പളം കണക്കാക്കുക. ഇതില്‍ നിര്‍ണായകമാകുക ഫിറ്റ്‌മെന്റ് ഫാക്ടര്‍ ആണ്. 1.92നും 2.86നുമിടയിലാണ് ഫിറ്റ്മെന്റ് ഫാക്ടർ പ്രതീക്ഷിക്കുന്നത്. സാധ്യത കൂടുതൽ 1.96 ആണ്.

ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.96 ആയി കണക്കാക്കിയാൽ പോലും ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി ഉയരും. നിലവിൽ ലെവല്‍ ഒന്ന് വിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 18000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 35280 രൂപയായി കൂടും. മറ്റ് ആനുകൂല്യങ്ങള്‍ കൂടി ചേരുമ്പോള്‍ വീണ്ടും ഉയരും. ജോലി ചെയ്യുന്ന സ്ഥലത്തിന് അനുസരിച്ച് എച്ച്ആര്‍എ-ൽ മാറ്റമുണ്ടാകും.

ALSO READ: സർക്കാർ ജീവനക്കാർക്ക് കോളടിച്ചു, വൻ ശമ്പള വർദ്ധനവ് വരുന്നു?

അതേസമയം, ലെവല്‍-9 വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളം 53100 രൂപയാണ്. ഇതിന്റെ 58 ശതമാനം ക്ഷാമബത്ത ചേരുമ്പോൾ, 30798 രൂപ കൂടി അധികമായി ലഭിക്കും. 27 ശതമാനം കണക്കാക്കിയാൽ എച്ച്ആര്‍എ 14337 രൂപ വരും. മൊത്തം 98235 രൂപ. എട്ടാം ശമ്പള കമ്മീഷന്‍ വരുമ്പോള്‍ അടിസ്ഥാന ശമ്പളം 104076 രൂപയും എച്ച്ആര്‍എ വക 28101 രൂപയും, മൊത്തം 132177 രൂപ ലഭിക്കും.