AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: ശമ്പളം മാത്രമല്ല, ബോണസ്, ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങളിലും മാറ്റം; എട്ടാം ശമ്പള കമ്മീഷനിൽ അറിയേണ്ടത് എന്തെല്ലാം?

8th Pay Commission Updates: നവംബർ 3 ന് ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ കമ്മീഷന്റെ ഘടനയെയും റഫറൻസ് നിബന്ധനകളെയും കുറിച്ചുള്ള വിവരങ്ങളും നൽകിയിരുന്നു.

8th Pay Commission: ശമ്പളം മാത്രമല്ല, ബോണസ്, ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങളിലും മാറ്റം; എട്ടാം ശമ്പള കമ്മീഷനിൽ അറിയേണ്ടത് എന്തെല്ലാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 09 Nov 2025 18:24 PM

എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പാനൽ കമ്മീഷന്റെ പണിപുരയിലാണ്. നവംബർ 3 ന് ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ കമ്മീഷന്റെ ഘടനയെയും റഫറൻസ് നിബന്ധനകളെയും കുറിച്ചുള്ള വിവരങ്ങളും നൽകിയിരുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പള, പെൻഷൻ പരിഷ്കരണം മാത്രമല്ല, അലവൻസുകൾ, ബോണസുകൾ, ഗ്രാറ്റുവിറ്റി, തുടങ്ങിയ നിരവധി സാമ്പത്തിക ആനുകൂല്യങ്ങളും കമ്മീഷൻ അവലോകനം ചെയ്യുമെന്ന് ടിഒആർ വ്യക്തമാക്കുന്നു.

 

എട്ടാം ശമ്പള കമ്മീഷൻ – ഏതൊക്കെ ജീവനക്കാർക്ക് പ്രയോജനം ലഭിക്കും?

വിജ്ഞാപനമനുസരിച്ച്, താഴെപ്പറയുന്ന വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് കമ്മീഷൻ പുനഃപരിശോധിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ വ്യാവസായിക, വ്യാവസായികേതര ജീവനക്കാർ

അഖിലേന്ത്യാ സർവീസസ് ഉദ്യോഗസ്ഥർ

സായുധ സേനയിലെ ജീവനക്കാർ

കേന്ദ്രഭരണ പ്രദേശങ്ങളിലെ ജീവനക്കാർ

ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിലെ ജീവനക്കാർ

പാർലമെന്റ് സ്ഥാപിച്ച നിയന്ത്രണ സ്ഥാപനങ്ങളിലെ അംഗങ്ങൾ (ആർ‌ബി‌ഐ ഒഴികെ)

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും (കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കീഴിലുള്ള) ഉദ്യോഗസ്ഥരും ജീവനക്കാരും

കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കീഴിലുള്ള ജുഡീഷ്യൽ ഓഫീസർമാർ

ALSO READ: ശമ്പള വർദ്ധനവിൽ പണപ്പെരുപ്പത്തിനുമുണ്ടൊരു പങ്ക്; ജീവനക്കാർ അറിയേണ്ടത് ഇതെല്ലാം…

അലവൻസുകൾ, ഗ്രാറ്റുവിറ്റിയും പെൻഷനും

 

ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിൽ ആവശ്യമായതും പ്രായോഗികവുമായ മാറ്റങ്ങൾ കമ്മീഷൻ ശുപാർശ ചെയ്യും. നിലവിലുള്ള ബോണസ് പദ്ധതികൾ കമ്മീഷൻ അവലോകനം ചെയ്യുകയും മികച്ച ജീവനക്കാർക്ക് പ്രതിഫലം നൽകുന്നതിനായി പുതിയ മാതൃകകൾ ശുപാർശ ചെയ്യുകയും ചെയ്യും.

നാഷണൽ പെൻഷൻ സിസ്റ്റം (എൻ‌പി‌എസ്), യൂണിഫൈഡ് പെൻഷൻ സ്കീം (യു‌പി‌എസ്) എന്നിവയിൽ ഉൾപ്പെടുന്ന ജീവനക്കാരുടെ ഡെത്ത്-കം-റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി (ഡിസിആർജി) പുനഃപരിശോധിക്കുമെന്നും വിവരമുണ്ട്. ഇതിനുപുറമെ, എൻ‌പി‌എസിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി, പെൻഷൻ എന്നിവയിൽ മെച്ചപ്പെടുത്തലുകളും ശുപാർശ ചെയ്യുന്നതാണ്.

 

എട്ടാം ശമ്പള കമ്മീഷന്റെ ഘടന

 

എട്ടാം ശമ്പള കമ്മീഷന്റെ ചെയര്‍മാനായി ജസ്റ്റിസ് ദേശായി ചുമതലയേൽക്കുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്രൊഫ. പുലക് ഘോഷിനെ പാര്‍ട്ട് ടൈം അംഗമായും പങ്കജ് ജെയിനിനെ മെമ്പര്‍ സെക്രട്ടറിയായും നിയമിച്ചു. ന്യൂഡല്‍ഹിയിലായിരിക്കും കമ്മീഷന്റെ ആസ്ഥാനം. 18 മാസത്തിനുള്ളില്‍ സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ കമ്മീഷന് ഒരു ഇടക്കാല റിപ്പോര്‍ട്ടും സമര്‍പ്പിക്കാവുന്നതാണ്.