8th Pay Commission: അടിസ്ഥാന ശമ്പളം 72,000 രൂപ, ഫിറ്റ്മെന്റ് ഫാക്ടറിൽ വൻ മാറ്റം

8th Pay Commission Update: കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പുതിയ ശമ്പള പരിഷ്കരണത്തിന് 2027 വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് സൂചന. അതേസമയം, കമ്മീഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. കമ്മീഷന് മുമ്പിൽ നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ളത്. അടിസ്ഥാനശമ്പളത്തിലെ വർദ്ധനവാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.

8th Pay Commission: അടിസ്ഥാന ശമ്പളം 72,000 രൂപ, ഫിറ്റ്മെന്റ് ഫാക്ടറിൽ വൻ മാറ്റം

പ്രതീകാത്മക ചിത്രം

Updated On: 

24 Apr 2026 | 01:00 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി മുതൽ പ്രാബല്യത്തിൽ വരേണ്ടതാണെങ്കിലും ദിവസങ്ങൾ നീണ്ടുപോവുകയാണ്. പുതിയ ശമ്പള പരിഷ്കരണത്തിന് 2027 വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് സൂചന. അതേസമയം, കമ്മീഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. കമ്മീഷന് മുമ്പിൽ നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ളത്. അടിസ്ഥാനശമ്പളത്തിലെ വർദ്ധനവാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.

അടിസ്ഥാനശമ്പളം വർദ്ധിക്കുമോ?

നിലവിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. ഏഴാം ശമ്പള കമ്മീഷന് പ്രകാരമാണ് ഈ തുക ലഭിക്കുന്നത്. എന്നാൽ ഇതിൽ നാല് മടങ്ങ് വർദ്ധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘ് (BPMS) ബുധനാഴ്ച എട്ടാം ശമ്പള കമ്മീഷന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് 72,000 രൂപ അടിസ്ഥാന ശമ്പളവും ഫിറ്റ്മെന്റ് ഘടകം 4.0 ഉം വേണമെന്നാണ് ആവശ്യപ്പെട്ടത്.

ദിവസംതോറും വർദ്ധിക്കുന്ന ജീവിത ചെലവുകളും പണപ്പെരുപ്പവും ഓരോ സാധാരണക്കാരുടെയും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, അടിസ്ഥാന ശമ്പളം 72,000 രൂപയാക്കി ഉയർത്തുന്നതിലൂടെ സാധാരണക്കാരയ ജീവനക്കാർക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പാക്കാൻ സാധിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

ഫിറ്റ്മെന്റ് ഫാക്ടർ

അടിസ്ഥാന ശമ്പളത്തോടൊപ്പം ഫിറ്റ്മെന്റ് ഫാക്ടറിലെ മാറ്റവും സംഘടന ആവശ്യപ്പെടുന്നുണ്ട്. ജീവനക്കാരുടെ ശമ്പളവും പെൻഷനും പുതിയ ശമ്പള ഘടനയിലേക്ക് പരിഷ്കരിക്കുമ്പോൾ ഉപയോ​ഗിക്കുന്ന ​ഗുണിതമാണ് ഫിറ്റ്മെനറ് ഫാക്ടർ. പണപ്പെരുപ്പം, ജീവിതച്ചെലവ്, മറ്റ് സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് ഫിറ്റ്മെന്റ് ഫാക്ടർ തീരുമാനിക്കുന്നത്. ഏഴാം ശമ്പളകമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. അതായത് ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള അടിസ്ഥാന ശമ്പളം ആറാം ശമ്പള കമ്മീഷൻ്റെ അടിസ്ഥാന ശമ്പളത്തിന്റെ 2.57 ഇരട്ടിയായി എന്നർത്ഥം.

ALSO READ: ശമ്പളത്തിൽ വൻ വർദ്ധനവോ? ഏപ്രിൽ 30ന് സമയം അവസാനിക്കും!

എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 4.0 ഉയർത്തണമെന്നാണ് ആവശ്യം, നിലവിൽ ഇത് 2.57 ആണ്. കൂടാതെ, 3.0 നും 3.25 നും ഇടയിൽ നിശ്ചയിക്കണമെന്ന ആവശ്യവും ജീവനക്കാർ ഉയർത്തിയിട്ടുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ 3.0 ആയാൽ, കുറഞ്ഞ അടിസ്ഥാന ശമ്പളം 54,000 രൂപയായി കൂടും. നിലവിലെ സാഹചര്യത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ 1.8 അല്ലെങ്കിൽ 1.9 ആയി ഉയർന്നേക്കാനാണ് സാധ്യത കൂടുതലെന്ന് വിദ​ഗ്ധർ പറയുന്നു. അങ്ങനെ സംഭവിച്ചാലും ജീവനക്കാർക്ക് അവരുടെ അടിസ്ഥാന ശമ്പളം, പെൻഷനുകൾ, അലവൻസുകളും എന്നിവയിൽ വലിയ വർദ്ധനവ് ഉണ്ടാകും.

വാർഷിക ഇൻക്രിമെന്റ്

അതേസമയം, എട്ടാം ശമ്പള കമ്മീഷനിൽ ആവശ്യപ്പെടുന്ന മറ്റൊരു പ്രധാന കാര്യമാണ് വാർഷിക ഇൻക്രിമെന്റ് വർദ്ധിപ്പിക്കണം എന്നുള്ളത്. ഓരോ വർഷവും ജീവനക്കാർക്ക് നൽകുന്ന ഇൻക്രിമെന്റ് നിലവിലെ മൂന്ന് ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി ഉയർത്തണമെന്നാണ് ആവശ്യം. കൂടാതെ, കുടുംബ യൂണിറ്റിലെ പരിഷ്കരണവും ആവശ്യപ്പെടുന്നുണ്ട്.  നിലവിൽ ജീവനക്കാരന്റെ ശമ്പളം നിശ്ചയിക്കുമ്പോൾ ഭർത്താവ്, ഭാര്യ, കുട്ടികൾ എന്നിങ്ങനെ മൂന്ന് യൂണിറ്റ് എന്ന കണക്കാണ് ഉപയോഗിക്കുന്നത്. ഇത് മാതാപിതാക്കളെ കൂടി പരിഗണിച്ച് അഞ്ചായി ഉയർത്തണമെന്നാണ് ആവശ്യം.

Follow Us
ഒരു ദിവസം എത്ര പാല്‍ കുടിക്കാം?
പാമ്പുകളെ തുരത്താൻ ഇതാ നാടൻ വിദ്യകൾ! ചെയ്യേണ്ടത് ഇതെല്ലാം
എത്ര അടിച്ചിട്ടും തേങ്ങ പൊട്ടുന്നില്ലേ! ഇതാ എളുപ്പവഴി
പച്ചമുളക് വാടിപ്പോകുന്നോ? ഈ വിദ്യകൾ പരീക്ഷിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്