AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: ശമ്പളത്തിൽ വൻ വർദ്ധനവോ? ഏപ്രിൽ 30ന് സമയം അവസാനിക്കും!

8th Pay Commission Update: മെമ്മോറാണ്ടങ്ങൾ പരിശോധിച്ച ശേഷമായിരിക്കും എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ തയ്യാറാക്കുന്നത്. ശേഷം, ഇവ കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരത്തിനായി സമർപ്പിക്കും. അതുകൊണ്ട് തന്നെ അടുത്ത പത്ത് വർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നിർണയിക്കുന്നതിൽ ഈ മെമ്മോറാണ്ടങ്ങൾ നിർണായക പങ്ക് വഹിക്കും.

8th Pay Commission: ശമ്പളത്തിൽ വൻ വർദ്ധനവോ? ഏപ്രിൽ 30ന് സമയം അവസാനിക്കും!
പ്രതീകാത്മക ചിത്രംImage Credit source: Peter Dazeley/Photodisc/Getty Images
Nithya Vinu
Nithya Vinu | Updated On: 22 Apr 2026 | 02:31 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെയും ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ല. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ഇനിയും മാസങ്ങളെടുത്തേക്കാം, 2027 വരെയെങ്കിലും കാലതാമസം ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ അതുവരെയുള്ള തുക കുടിശ്ശിക ഇനത്തിൽ ലഭിക്കുന്നതാണ്.

അതേസമയം, ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ വേ​ഗത്തിൽ പുരോ​ഗമിക്കുന്നുണ്ട്. കമ്മീഷന്റെ പരിഗണനയ്ക്കുള്ള നിർദ്ദേശങ്ങളും ആവശ്യങ്ങളും അടങ്ങിയ മെമ്മോറാണ്ടം സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30ന് അവസാനിക്കും. കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ, പെൻഷൻ ഫോറങ്ങൾ, വിവിധ സ്റ്റേക്ക് ഹോൾഡർമാർ എന്നിവർക്ക് ശമ്പള വർദ്ധനവ്, അലവൻസുകൾ, പെൻഷൻ എന്നിവ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ആവശ്യങ്ങളും ഇതിലൂടെ അറിയിക്കാവുന്നതാണ്.

ഈ മെമ്മോറാണ്ടങ്ങൾ പരിശോധിച്ച ശേഷമായിരിക്കും എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ തയ്യാറാക്കുന്നത്. ശേഷം, ഇവ കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരത്തിനായി സമർപ്പിക്കും. അതുകൊണ്ട് തന്നെ അടുത്ത പത്ത് വർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നിർണയിക്കുന്നതിൽ ഈ മെമ്മോറാണ്ടങ്ങൾ നിർണായക പങ്ക് വഹിക്കും.

ALSO READ: കാത്തിരുന്ന് മടുത്തോ? അവസാനം ക്ഷാമബത്ത വർധിപ്പിച്ചു; ഇനി എത്ര കിട്ടും?

ജീവനക്കാരുടെ ആവശ്യങ്ങൾ

എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനം ഡിഎ ഫോർമുലയുടെ പരിഷ്കരണമാണ്. പണപ്പെരുപ്പ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഡിഎ പരിഷ്കരിക്കുന്നത്. എന്നാൽ, നിലവിലെ രീതി യഥാർത്ഥ ജീവിതച്ചെലവുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ജീവിതച്ചെലവ് വർദ്ധിച്ചിട്ടും ഡിഎ ഫോർമുലയിൽ മാറ്റം വരുത്താത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സംഘടകൾ ചൂണ്ടിക്കാട്ടുന്നു.

അതുപോലെ ഡിഎ അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സാധാരണയായി വർഷത്തിൽ രണ്ട് തവണയാണ് ഡിഎ പരിഷ്കരിക്കുന്നത്. ഹോളി പ്രമാണിച്ചും, മറ്റൊന്ന് ദീപാവലിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച രണ്ട് ശതമാനം ഉൾപ്പെടെ നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ അറുപത് ശതമാനമാണ്. അടിസ്ഥാനശമ്പളത്തോടൊപ്പം ഡിഎ ലയിപ്പിച്ചാൽ ശമ്പളത്തിലും ആനുകൂല്യങ്ങളിലും വൻ വർദ്ധനവ് ഉണ്ടാകും.

അലവൻസുകളിൽ മൂന്നിരട്ടി വർദ്ധനവാണ് ജീവനക്കാരുടെ മറ്റൊരു ആവശ്യം. ചെലവുകൾ‌ കണക്കിലെടുത്ത് വീട് വാടക അലവൻസുകളിൽ വർദ്ധനവ് ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാനശമ്പളത്തിന്റെ നാല്പത് ശതമാനമാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ട്ടോമാറ്റിക് റിവിഷനു വേണ്ടി എച്ച്ആർഎയെ ഡിഎയുമായി ബന്ധിപ്പിക്കണമെന്നും, ഓരോ 5 വർഷത്തിലും നഗര വർഗ്ഗീകരണം പുനഃപരിശോധിക്കണമെന്നും നിർദേശിക്കുന്നുണ്ട്.

ഗതാ​ഗത അലവൻസ്, യാത്ര അലവൻസ്, നഴ്സിം​ഗ് അലവൻസ്, യൂണിഫോം അലവൻസ് എന്നിവയിലാണ് മൂന്ന് മടങ്ങ് വർദ്ധിപ്പിക്കണമെന്നും റെയിൽവേ, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ശുചിത്വം, അഗ്നിശമന സേവനങ്ങൾക്ക് പ്രതിമാസം കുറഞ്ഞത് 10,000 രൂപ റിസ്ക് ആന്റ് ഹാർഡ്‌ഷിപ്പ് അലവൻസ് നൽകണമെന്നും ജീവനക്കാർ‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ ആവശ്യങ്ങൾ എല്ലാം അം​ഗീകരിക്കപ്പെട്ടാൽ ജീവനക്കാർക്ക് ഡബിൾ‌ ലോട്ടറിയാകും ലഭിക്കുന്നത്.

Follow Us