AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ ജനുവരിയിലോ, ശമ്പളം എത്ര കൂടും? മറുപടി ഡിസംബർ 1-ന്

8th Pay Commission Updates: എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1നാണ് നടപ്പാക്കേണ്ടത്. എന്നാൽ ഇത്തവണ പതിവ് തെറ്റിയേക്കുമെന്നാണ് വിവരം. കമ്മീഷനെ നിയോ​ഗിക്കുന്നതിലും ടേംസ് ഓഫ് റഫറൻസിലും ഉൾപ്പെടെ കാലതാമസം വന്നിട്ടുണ്ട്.

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ ജനുവരിയിലോ, ശമ്പളം എത്ര കൂടും? മറുപടി ഡിസംബർ 1-ന്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 29 Nov 2025 11:19 AM

എട്ടാം ശമ്പള കമ്മീഷൻ എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാത്തിരിപ്പിലാണ് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും.  ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31 ന് അവസാനിക്കും. 2016 ജനുവരി 1 മുതലാണ് ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കിയത്. സാധാരണയായി പത്ത് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ അടുത്ത കമ്മീഷൻ രൂപീകരിക്കേണ്ടതുണ്ട്. അതിനാലാണ് 2026 അടുക്കുമ്പോൾ എട്ടാം കമ്മീഷന് വേണ്ടിയുള്ള ആവശ്യം ശക്തമാകുന്നത്.

 

എട്ടാം ശമ്പള കമ്മീഷൻ എന്ന് മുതൽ?

 

ഇതുവരെയുള്ള രീതി അനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1നാണ് നടപ്പാക്കേണ്ടത്. എന്നാൽ ഇത്തവണ പതിവ് തെറ്റിയേക്കുമെന്നാണ് വിവരം. കമ്മീഷനെ നിയോ​ഗിക്കുന്നതിലും ടേംസ് ഓഫ് റഫറൻസിലും ഉൾപ്പെടെ കാലതാമസം വന്നിട്ടുണ്ട്. കൂടാതെ ടിഒആ‍ർ-ൽ നിന്ന് തീയതി ഒഴിവാക്കിയതും ചോദ്യങ്ങൾ ഉയർത്തി. ശുപാർശകൾ വൈകിയാലും നടപ്പാക്കൽ പ്രാബല്യത്തിൽ വരുന്ന തീയതി എപ്പോഴും ജനുവരി 1 ആണെന്നാണ് യൂണിയനുകളും പെൻഷൻകാരും പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ തീയതി ഇല്ലാത്തത് കാലതാമസത്തിന്റെയോ സൂചനയായിട്ടാണ് കണക്കാക്കുന്നത്.

തീയതി കൂടാതെ, ടിഒആ‍ർ-ൽ നിന്ന് ‘Unfunded Cost’ എന്ന പദം നീക്കം ചെയ്യണം, എട്ടാം ശമ്പള കമ്മീഷനിൽ ജി.ഡി.എസ്- നെയും സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ ഉയർത്തുന്നുണ്ട്. ടിഒആ‍ർ- ലെ പോരായ്മകളെ എതിർത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമ്മല സീതാരാമനും കത്തെഴുതുകയും ഇതിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ALSO READ: ടേംസ് ഓഫ് റഫറൻസിൽ അവ്യക്തത; ചർച്ചയായി ഏഴാം ശമ്പള കമ്മീഷൻ, നവംബർ 30 നിർണ്ണായകം

 

മറുപടി ഡിസംബ‍ർ 1-ന്

 

എട്ടാം ശമ്പള കമ്മീഷൻ രൂപീകരണം,  ക്ഷാമബത്ത, അടിസ്ഥാന ശമ്പളം തുടങ്ങിയ വിഷയങ്ങളിൽ ഡിസംബ‍ർ 1-ന് കൂടുന്ന ലോക്‌സഭയിൽ മറുപടി ലഭിച്ചേക്കും. എം.പി. ആനന്ദ് ഭദൗരിയ ആണ് കേന്ദ്ര ധനമന്ത്രാലയത്തിന് ചോദ്യങ്ങൾ സമർപ്പിച്ചിരിക്കുന്നത്.

 

ചോദ്യങ്ങൾ

 

എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം (Notification) സർക്കാർ അടുത്തിടെ പുറപ്പെടുവിച്ചിട്ടുണ്ടോ?

ഉണ്ടെങ്കിൽ, നിർദ്ദിഷ്ട കമ്മീഷൻ്റെ ഘടന, റഫറൻസ് നിബന്ധനകൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ എന്തൊക്കെയാണ്?

ജീവനക്കാർക്കുള്ള നിലവിലുള്ള ക്ഷാമബത്ത (DA), പെൻഷൻകാർക്കുള്ള ക്ഷാമ ആശ്വാസം (DR) എന്നിവ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ? ( കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി “റിയൽ-ടൈം റീട്ടെയിൽ പണപ്പെരുപ്പ”വുമായി പൊരുത്തപ്പെടുന്നതിൽ നിലവിലെ ഡിഎ/ഡിആർ സംവിധാനം പരാജയപ്പെട്ടു എന്ന ധാരണയിൽ നിന്നാണ് ഈ ആവശ്യം ഉടലെടുത്തതെന്ന് ചോദ്യം അടിവരയിടുന്നു)

ഡിഎ/ഡിആർ ലയനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, അതിൻ്റെ പ്രത്യേക വിശദാംശങ്ങളും സമയക്രമവും  എന്തായിരിക്കും?

ഡിഎ/ഡിആർ ലയനം നടപ്പാക്കുന്നില്ലെങ്കിൽ അതിനുള്ള സർക്കാരിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?