AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gratuity Calculator: 60,000 മാസശമ്പളം, 10 വര്‍ഷത്തിന് ശേഷം എത്ര രൂപ ഗ്രാറ്റുവിറ്റി ലഭിക്കും?

Gratuity Calculation for 10 Years: 1972 ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് പ്രകാരം പത്തോ അതിലധികോ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഗ്രാറ്റുവിറ്റി നല്‍കണം. പുതുതായി എത്തിയ ലേബര്‍ കോഡുകള്‍ പ്രകാരം ജോലി സ്ഥലത്ത് 1 വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്കും ഗ്രാറ്റുവിറ്റി നല്‍കേണ്ടതാണ്.

Gratuity Calculator: 60,000 മാസശമ്പളം, 10 വര്‍ഷത്തിന് ശേഷം എത്ര രൂപ ഗ്രാറ്റുവിറ്റി ലഭിക്കും?
പ്രതീകാത്മക ചിത്രം Image Credit source: Catherine McQueen/Moment/Getty Images
shiji-mk
Shiji M K | Published: 29 Nov 2025 10:32 AM

ദീര്‍ഘകാല സേവനത്തിന് തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പാരിതോഷികമായാണ് ഗ്രാറ്റുവിറ്റിയെ കണക്കാക്കുന്നത്. വിരമിച്ചതിന് ശേഷമോ അല്ലെങ്കില്‍ ജോലി മാറി പോകുമ്പോഴോ നല്‍കുന്നതാണ് ഗ്രാറ്റുവിറ്റിയുടെ രീതി. 1972 ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് പ്രകാരം പത്തോ അതിലധികോ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഗ്രാറ്റുവിറ്റി നല്‍കണം. പുതുതായി എത്തിയ ലേബര്‍ കോഡുകള്‍ പ്രകാരം ജോലി സ്ഥലത്ത് 1 വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്കും ഗ്രാറ്റുവിറ്റി നല്‍കേണ്ടതാണ്. നേരത്തെ അഞ്ച് വര്‍ഷമായിരുന്നു ഇത്.

എന്താണ് ഗ്രാറ്റുവിറ്റി?

വര്‍ഷങ്ങളോളമുള്ള തുടര്‍ച്ചയായ സേനത്തിനുള്ള നന്ദി സൂചകമായി തൊഴിലുടമ ജീവനക്കാരന് ഒറ്റത്തവണ നല്‍കുന്ന പണമാണ് ഗ്രാറ്റുവിറ്റി. നിയമത്തിന് കീഴില്‍ വരുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍, കടകള്‍, ഫാക്ടറികള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. ഒരു ജീവനക്കാരന്‍ നിയമം പറയുന്ന കാലയളവിന് ശേഷം ജോലി ഉപേക്ഷിക്കുകയോ, വിരമിക്കുകയോ, രാജിവെക്കുകയോ ചെയ്താല്‍ അവര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.

ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കാം?

അവസാനമായി ലഭിച്ച അടിസ്ഥാന ശമ്പളം x സേവന വര്‍ഷങ്ങളുടെ എണ്ണം x 15 ÷ 26 എന്നതാണ് ഗ്രാറ്റുവിറ്റി കണ്ടെത്തുന്നതിനുള്ള അടിസ്ഥാന ഫോര്‍മുല.

15 എന്നത് ജോലി ചെയ്ത വര്‍ഷത്തേക്കുള്ള 15 ദിവസത്തെ വേതനത്തെ സൂചിപ്പിക്കുന്നു. 26 എന്നത് ഞായറാഴ്ചകള്‍ ഒഴികെയുള്ള ഒരു മാസത്തിലെ ശരാശി പ്രവൃത്തി ദിനങ്ങളുടെ എണ്ണമാണ്.

ഉദാഹരണത്തിന്, ഒരു തൊഴിലാളിക്ക് അവസാനം ലഭിച്ച അടിസ്ഥാന ശമ്പളം 50,000 രൂപയാണെന്ന് കരുതൂ, അവര്‍ 9 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഗ്രാറ്റുവിറ്റിയായി ലഭിക്കുന്നത്

Also Read: New Gratuity Rule: ഒരു വർഷം ജോലിക്ക് ഇനി ഇവർക്കും ഗ്രാറ്റുവിറ്റി, എത്ര രൂപ കിട്ടും?

50,000x9x15 ÷ 26 = 2,59,615 ആയിരിക്കും.

60,000 രൂപയാണ് നിങ്ങളുടെ ശമ്പളമെങ്കില്‍ 60,000 × 10 × 15) ÷ 26 = 3,46,153 രൂപയായിരിക്കും.

സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് അനുസരിച്ച്, ആറ് മാസത്തില്‍ കൂടുതലുള്ള സേവന കാലയളവ് അടുത്ത മുഴുവന്‍ വര്‍ഷത്തേക്കാണ് റൗണ്ട് ചെയ്യപ്പെടുന്നത്. അതിനായി നിങ്ങള്‍ എട്ട് വര്‍ഷവും ഏഴ് മാസവും ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒമ്പത് വര്‍ഷമായാണ് ഗ്രാറ്റുവിറ്റി ആവശ്യങ്ങള്‍ക്കായി കണക്കാക്കുന്നത്.