AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്വര്‍ണത്തിന്റെ കുതിപ്പ് കാണാന്‍ പോകുന്നതേ ഉളളൂ; ഡിസംബറില്‍ എല്ലാത്തിനും തീരുമാനമാകും

Federal Reserve Rate Cut Expectations and Gold Rate in December: ഡിസംബറില്‍ യുഎസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.5 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,221.30 ഡോളറിലും, വെള്ളി 1.4 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 54.18 ഡോളറിലും എത്തുമെന്നാണ് വിലയിരുത്തല്‍.

Gold Rate: സ്വര്‍ണത്തിന്റെ കുതിപ്പ് കാണാന്‍ പോകുന്നതേ ഉളളൂ; ഡിസംബറില്‍ എല്ലാത്തിനും തീരുമാനമാകും
Gold Rate TodayImage Credit source: Pakin Songmor/Moment/Getty Images
Shiji M K
Shiji M K | Updated On: 29 Nov 2025 | 11:28 AM

ഡിസംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ വന്നപ്പോള്‍ തന്നെ സ്വര്‍ണം കുതിപ്പ് തുടങ്ങി. സ്വര്‍ണം മാത്രമല്ല, വെള്ളിയും പിന്നാലെയുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി വല്ലാത്ത ഓട്ടത്തിലാണ് ഇരുലോഹങ്ങളും. കഴിഞ്ഞ ദിവസം അതായത്, നവംബര്‍ 28ന് സ്വര്‍ണം സ്‌പോട്ട് ഔണ്‍സിന് 0.8 ശതമാനം ഉയര്‍ന്ന് 4,189.61 ഡോളറിലെത്തി. നവംബര്‍ 14ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

ഡിസംബറില്‍ യുഎസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.5 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,221.30 ഡോളറിലും, വെള്ളി 1.4 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 54.18 ഡോളറിലും എത്തുമെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം ഫെഡ് നിരക്ക് കുറയുമെന്ന വിലയിരുത്തല്‍ ശക്തിപ്രാപിക്കുന്നതാണ് ഇതിന് കാരണം.

ചിക്കാഗോ മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചിന്റെ (സിഎംഇ) ഫെഡ്‌വാച്ച് ടൂള്‍ അനുസരിച്ച്, നിരക്ക് കുറയ്ക്കാന്‍ 87 ശതമാനം സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ നിഗമനം. ഒരു ആഴ്ച മുമ്പ് 50 ശതമാനം സാധ്യതയായിരുന്നു പറയപ്പെട്ടിരുന്നത്.

പ്രതീക്ഷകള്‍ക്ക് ആധാരം

കുറഞ്ഞ പലിശ നിരക്കുകള്‍ സാധാരണയായി സ്വര്‍ണം പോലുള്ള ആസ്തികളുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. വ്യാവസായിക ആവശ്യത്തിന്റെയും നിക്ഷേപ താത്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ വെള്ളിയും നേട്ടമുണ്ടാക്കും. എന്നാല്‍, റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ യുഎസിന്റെ നയതന്ത്ര ഇടപെടലുകള്‍ സ്വര്‍ണക്കുതിപ്പിന് തടയിട്ടേക്കാമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കുന്നത് സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ ഒഴുക്കിനെ നിയന്ത്രിക്കും. യുദ്ധം, യുഎസ് ഡോളറിന്റെ തകര്‍ച്ച, ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കല്‍ എന്നിവയാണ് സ്വര്‍ണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.

Also Read: Gold Rate: അമേരിക്ക അത് ചെയ്യും? സ്വര്‍ണവില ബഹിരാകാശമെത്തും

ഫെഡ് നിരക്കും സ്വര്‍ണവും

ഫെഡ് നിരക്ക് കുറയുമ്പോള്‍ ബോണ്ടുകളും ബാങ്ക് നിക്ഷേപങ്ങളും നല്‍കുന്ന വരുമാനത്തില്‍ കുറവുണ്ടാകും, ഇത് നിക്ഷേപകരെ ഉയര്‍ന്ന വരുമാനം നല്‍കുന്ന മാര്‍ഗങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കും. ഇതാണ് സ്വര്‍ണത്തിലേക്കുള്ള അമിതമായ ഒഴുക്കിന് കാരണമാകുന്നത്. കൂടാതെ, സ്വര്‍ണവും വെള്ളിയും ഡോളറിലാണ് വില നിശ്ചയിക്കുന്നത്. ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ ലോഹങ്ങളുടെ ആഗോളതലത്തിലുള്ള ഡിമാന്‍ഡ് വര്‍ധിക്കും. ഇതോടെ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ചരിത്ര നിരക്കിലേക്ക് സ്വര്‍ണം കുതിക്കും. ഡോളറിനെതിരെ രൂപ ശക്തി പ്രകടിപ്പിക്കുന്ന വേളയിലാണ് അല്‍പമെങ്കിലും വിലയില്‍ ആശ്വാസമുണ്ടാകുന്നത്.