8th Pay Commission: ശമ്പള വർധനവ് മാത്രമല്ല, HRAയും മാറും; ജീവനക്കാർക്ക് കൈയിൽ കിട്ടുക ലക്ഷങ്ങൾ!

8th Pay Commission HRA Calculation: സാധാരണയായി ഓരോ 10 വർഷം കൂടുമ്പോഴുമാണ് ശമ്പള കമ്മീഷനുകൾ രൂപീകരിക്കാറുള്ളത്. 2027 പകുതിയോടെ എട്ടാം ശമ്പള കമ്മീഷൻ തങ്ങളുടെ അന്തിമ ശുപാർശകൾ സമർപ്പിച്ചേക്കും. ശേഷം മന്ത്രിസഭയുടെ അനുമതിക്ക് ശേഷമാകും ഇവ പ്രാബല്യത്തിൽ വരുന്നത്. ജീവനക്കാരുടെ വീട്ടുവാടക അലവൻസിലും വലിയ മാറ്റമുണ്ടായേക്കാം.

8th Pay Commission: ശമ്പള വർധനവ് മാത്രമല്ല, HRAയും മാറും; ജീവനക്കാർക്ക് കൈയിൽ കിട്ടുക ലക്ഷങ്ങൾ!

പ്രതീകാത്മക ചിത്രം

Updated On: 

15 Jul 2026 | 12:39 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അടുത്ത വർഷം വരെ ഇനിയും കാത്തിരിക്കണമെന്നാണ് നിലവിലെ വിവരം. എട്ടാം ശമ്പള കമ്മീഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. കേന്ദ്ര മന്ത്രാലയങ്ങൾ, വിവിധ വകുപ്പുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവർക്ക് ആവശ്യമായ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.

സാധാരണയായി ഓരോ 10 വർഷം കൂടുമ്പോഴുമാണ് ശമ്പള കമ്മീഷനുകൾ രൂപീകരിക്കാറുള്ളത്. 2027 പകുതിയോടെ എട്ടാം ശമ്പള കമ്മീഷൻ തങ്ങളുടെ അന്തിമ ശുപാർശകൾ സമർപ്പിച്ചേക്കും. ശേഷം മന്ത്രിസഭയുടെ അനുമതിക്ക് ശേഷമാകും ഇവ പ്രാബല്യത്തിൽ വരുന്നത്. റെയിൽവേ, പ്രതിരോധ മേഖലകളിലെ ജീവനക്കാർ ഉൾപ്പെടെ ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തോളം പെൻഷൻകാർക്കുമാണ് ഇത് ഗുണകരമാകുന്നത്.

ഇത്തവണ, അടിസ്ഥാന ശമ്പളത്തിൽ വൻ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ, ഫിറ്റ്മെന്റ് ഫാക്ടർ, കുടുംബ യൂണിറ്റ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇവർ മുന്നോട്ടുവെച്ച ഫിറ്റ്‌മെന്റ് ഫാക്ടർ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ജീവനക്കാരുടെ വീട്ടുവാടക അലവൻസിലും വലിയ മാറ്റമുണ്ടായേക്കാം.  X, Y, Z കാറ്റഗറി നഗരങ്ങളിലെ ലെവൽ 1 മുതൽ 5 വരെയുള്ള ജീവനക്കാരുടെ വീട്ടുവാടക അലവൻസിൽ (HRA) വരാൻ സാധ്യതയുള്ള മാറ്റങ്ങൾ അറിഞ്ഞാലോ…..

ALSO READ: മാസം 1.80 ലക്ഷം രൂപ വരെ ശമ്പളം! ശമ്പള കമ്മീഷനിൽ ജോലി നേടാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

എന്താണ് വീട് വാടക അലവൻസ്?

ജീവനക്കാരുടെ താമസച്ചെലവുകൾക്കായി നൽകുന്ന ഒന്നാണ് വീട് വാടക അലവൻസ്. ക്ഷാമബത്ത (DA), ക്ഷാമാശ്വാസം (DR) എന്നിവയിൽ നിന്ന് വ്യത്യസ്തമായി, HRA എന്നത് അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമായിട്ടല്ല കണക്കാക്കുന്നത്. കൂടാതെ, ഇതിന് ഒരു പരിധി വരെ ആദായനികുതി ഇളവും ലഭിക്കും. ഇന്ത്യയിലെ നഗരങ്ങളെ അവയുടെ ജനസംഖ്യ അടിസ്ഥാനമാക്കി X, Y, Z എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. X കാറ്റഗറിയിൽ 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ, Y കാറ്റഗറിയിൽ 5 ലക്ഷം മുതൽ 50 ലക്ഷം വരെ ജനസംഖ്യ, Z കാറ്റഗറിയിൽ 5 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ചെറുകിട നഗരങ്ങളും ഗ്രാമപ്രദേശങ്ങളുമാണ് ഉൾപ്പെടുന്നത്.

ലെവൽ 1 മുതൽ 5 വരെയുള്ള ജീവനക്കാരുടെ HRA (സാധ്യതാ പട്ടിക)

  1. ലെവൽ 1 ജീവനക്കാരുടെ നിലവിലെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്.  ഫിറ്റ്‌മെന്റ് ഫാക്ടർ 2 ആയാൽ പുതുക്കിയ അടിസ്ഥാന ശമ്പളം 36,000 രൂപ. ഇത് പ്രകാരം, X നഗരങ്ങളിൽ 10,800 രൂപയും, Y-ൽ 7,200, Z-ൽ 3,600 എന്നിങ്ങനെയാകും HRA.
  2. ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയാൽ പുതുക്കിയ അടിസ്ഥാന ശമ്പളം – 46,260. HRA: X നഗരങ്ങളിൽ 13,880, Y-ൽ  9,250, Z-ൽ  4,630 രൂപ.
  3. ലെവൽ 2 ജീവനക്കാരുടെ നിലവിലെ അടിസ്ഥാന ശമ്പളം 19,900 രൂപയാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ 2 ആയാൽ പുതുക്കിയ അടിസ്ഥാന ശമ്പളം 39,800 രൂപ. HRA – X നഗരങ്ങളിൽ 11,940, Y-ൽ 7,960, Z-ൽ 3,980 രൂപ.
  4. ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയാൽ പുതുക്കിയ അടിസ്ഥാന ശമ്പളം 51,140 രൂപ. HRA – X നഗരങ്ങളിൽ 15,340, Y-ൽ 10,230, Z-ൽ 5,110 രൂപ.
  5. ലെവൽ 3 ജീവനക്കാരുടെ നിലവിലെ അടിസ്ഥാന ശമ്പളം 21,700 രൂപ. ഫിറ്റ്‌മെന്റ് ഫാക്ടർ 2 ആയാൽ പുതുക്കിയ അടിസ്ഥാന ശമ്പളം 43,400 രൂപ. HRA – X നഗരങ്ങളിൽ 13,020, Y-ൽ 8,680, Z-ൽ 4,340 രൂപ.
  6. ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയാൽ പുതുക്കിയ അടിസ്ഥാന ശമ്പളം 55,770 രൂപ. HRA – X നഗരങ്ങളിൽ 16,730, Y-ൽ 11,150, Z-ൽ 5,580 രൂപ.
  7. വിവിധ ഫിറ്റ്‌മെന്റ് ഫാക്ടറുകൾ അടിസ്ഥാനമാക്കി കണക്കാക്കിയ ഏകദേശ ശമ്പളവും HRA നിരക്കുകളുമാണിത്.
  8. ലെവൽ 4, 5 ജീവനക്കാർക്കും ഫിറ്റ്‌മെന്റ് ഫാക്ടർ കൂടുന്നതിനനുസരിച്ച് അടിസ്ഥാന ശമ്പളത്തിലും അതോടൊപ്പം വീട് വാടക അലവൻസ് തുകയിലും വലിയ വർദ്ധനവ് പ്രതീക്ഷിക്കാം.

English Summary:

Employee associations and unions have submitted their demands to the Pay Commission regarding the fitment factor, family unit, and various employee benefits. Based on the fitment factor proposals put forward by these organizations, there could also be significant changes to the House Rent Allowance for government employees.

Follow Us
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ