AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ ജനുവരി ഒന്ന് മുതൽ? കിട്ടുന്നത് ലക്ഷങ്ങൾ, ഏറ്റവും കൂടുതൽ ഇവർക്ക്…

8th Pay Commission Update: ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിക്കും. ഇതുവരെയുള്ള രീതി അനുസരിച്ചാണെങ്കിൽ 2026 ജനുവരി 1 മുതല്‍ പുതുക്കിയ ശമ്പളവും പെൻഷനും മുൻകാല പ്രാബല്യത്തോടെ ലഭിക്കേണ്ടതാണ്.

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ ജനുവരി ഒന്ന് മുതൽ? കിട്ടുന്നത് ലക്ഷങ്ങൾ, ഏറ്റവും കൂടുതൽ ഇവർക്ക്…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 31 Dec 2025 | 08:25 PM

എട്ടാം ശമ്പള കമ്മീഷൻ ജനുവരി ഒന്ന് മുതൽ നടപ്പിലാക്കുമോ എന്ന കാത്തിരിപ്പിലാണ് 50 ലക്ഷത്തിലധികം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഏകദേശം 69 ലക്ഷത്തോളം പെന്‍ഷന്‍കാരും. റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള എട്ടാം ശമ്പള കമീഷന്‍ നവംബര്‍ മൂന്നിനാണ് കേന്ദ്ര സർക്കാർ രൂപീകരിച്ചത്. തുടർന്ന് ടേംസ് ഓഫ് റഫറൻസും പുറപ്പെടുവിച്ചു. എന്നാൽ പുതിയ ശമ്പള കമ്മീഷൻ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിക്കും. ഇതുവരെയുള്ള രീതി അനുസരിച്ചാണെങ്കിൽ 2026 ജനുവരി 1 മുതല്‍ പുതുക്കിയ ശമ്പളവും പെൻഷനും മുൻകാല പ്രാബല്യത്തോടെ ലഭിക്കേണ്ടതാണ്. നിലവിൽ 2027 ന് മുമ്പ് കമ്മീഷന്‍ അതിന്റെ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ശമ്പള ഘടന അംഗീകരിച്ചുകഴിഞ്ഞാല്‍ കേന്ദ്രം ഒന്നര വര്‍ഷത്തോളം വരുന്ന കാലയളവിലെ കുടിശിക നല്‍കാൻ തീരുമാനിച്ചേക്കാനാണ് സാധ്യത.

7-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 2.57 ആയിരുന്നു. അതിനാൽ 8-ാം ശമ്പള കമ്മീഷനിൽ ഇത് 2.15 ആയിരിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. തുകയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, ഉയർന്ന തസ്തികയിലുള്ള ജീവനക്കാർക്കായിരിക്കും വലിയ വർദ്ധനവ് ലഭിക്കുക.

ALSO READ: ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവ്, 46,260 രൂപ വരെ ഉയർന്നേക്കും!

 

ശമ്പള വർദ്ധനവ് എത്രയായിരിക്കും?

 

ലെവൽ 1: നിലവിലെ അടിസ്ഥാന ശമ്പളം ₹18,000 ആണെങ്കിൽ, പുതിയ നിരക്ക് ഏകദേശം ₹38,700 ആയേക്കാം (വർദ്ധനവ്: ₹20,700).

ലെവൽ 5: നിലവിലെ ശമ്പളം ₹ 29,200 ആണെങ്കിൽ പുതിയ നിരക്ക് ഏകദേശം ₹ 62,780 ആയേക്കാം (വർദ്ധനവ്: ₹ 33,580)

ലെവൽ 10:  നിലവിലെ ശമ്പളം ₹ 56,100 ആണെങ്കിൽ, പുതിയ നിരക്ക് ഏകദേശം ₹ 1,20,615 ആയേക്കാം (വർദ്ധനവ്: ₹ 64,515)

ലെവൽ 15: നിലവിലെ ശമ്പളം  ₹ 1,82,200 ആണെങ്കിൽ, പുതിയ നിരക്ക് ഏകദേശം ₹ 3,91,730 ആയേക്കാം (വർദ്ധനവ്: ₹ 2,09,530)

ലെവൽ 18:  നിലവിലെ ശമ്പളം ₹ 2,50,000 ആണെങ്കിൽ, പുതിയ നിരക്ക് ഏകദേശം ₹ 5,37,500 ആയേക്കാം (വർദ്ധനവ്: ₹ 2,09,530)